തൃശൂര്‍: ചെറുതുരുത്തി ഭാരതപ്പുഴയില്‍ ഒരു കുടുംബത്തിലെ നാലു പേര് മുങ്ങിമരിച്ചു. . ചെറുതുരുത്തി സ്വദേശികളായ ഓടക്കല്‍ വീട്ടില്‍ കബീര്‍ (47) , ഭാര്യ ഷാഹിന(35), മകള്‍ സെറ(10), ഷാഹിനയുടെ സഹോദരിയുടെ മകന് ഫുവാദ് സനിന്(12) എന്നിവരാണ് മരിച്ചത്.
ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവിലെ ഭാഗത്ത് ഭാരതപ്പുഴയടെ
തീരത്ത് കുട്ടികള്‍ കളിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.രക്ഷിക്കാന്‍ ഇറങ്ങിയ കബീറും ഷാഹിനയും ഒഴുക്കില്‍പ്പെടുകയായിരുന്നു.
. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. ഒഴുക്കില്‍പ്പെട്ട ഷാഹിനയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. പിന്നീട് നടത്തിയ തെരച്ചിലിലാണ് ഹുവാദിന്റെയും, കബീറിന്റെയും മൃതദേഹം കണ്ടെത്തിയത്.
ഇതിനുപിന്നാലെ തുടര്‍ന്ന തെരച്ചിലിലാണ് സെറയുടെയും മൃതദേഹം കണ്ടെത്തിയത്. നാലു പേരുടെയും മൃതദേഹം ആശുപത്രിയിലേക്ക് നേരത്തെ മാറ്റി
മരിച്ച ഫുവാദ് സനിന് ചേലക്കര സ്വദേശിയായ ജാഫര്‍-ഷഫാന ദമ്പതികളുടെ മകനാണ്. പങ്ങാരപ്പിള്ളി സെന്റ് ജോസഫ് എച്ച്.എസ്.എസ് സ്കൂള്‍ വിദ്യാര്‍ഥിയാണ്. ഷൊര്‍ണൂര്‍ ഫയര്‍ഫോഴ്സും, ചെറുതുരുത്തി പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്.തൃശൂര്‍: ചെറുതുരുത്തി ഭാരതപ്പുഴയില്‍ ഒരു കുടുംബത്തിലെ നാലു പേര് മുങ്ങിമരിച്ചു. .