Newsskerala

വരുന്നത് പുത്തന്‍ ഊര്‍ജം നല്‍കുന്ന ബജറ്റ്- മോദി

ന്യൂഡല്‍ഹി: 2047-ല്‍ വികസിത രാജ്യമെന്ന സ്വപ്നം ഇന്ത്യ സാക്ഷാത്ക്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കള്‍ വികസിത രാജ്യത്തിന്റെ ഗുണഭോക്താക്കളാകുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

സമ്മേളനത്തിന് മുന്നോടിയായി സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ മഹാലക്ഷ്മിയെ വണങ്ങുന്നു. രാജ്യത്തെ ദരിദ്രരെയും ഇടത്തരക്കാരെയും മഹാലക്ഷ്മി തുടര്‍ന്നു അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ഒരു ജനാധിപത്യ രാജ്യമായി ഇന്ത്യ 75 വര്‍ഷം പൂര്‍ത്തിയാക്കിയെന്നത് അഭിമാനകരമാണ്.

രാജ്യത്തെ ജനങ്ങള്‍ മൂന്നാമതും അവസരം തന്നു. അതില്‍ ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണിത്. പുതിയ ഊര്‍ജവും പുതിയ വിശ്വാസവും നല്‍കുന്ന ബജറ്റായിരിക്കും. നിര്‍ണായക ബില്ലുകള്‍ ഈ സമ്മേളനത്തിലുണ്ട്. പരിഷ്‌കാരങ്ങള്‍ക്ക് ശക്തി പകരുകയാണ് ലക്ഷ്യം. 2047-ല്‍ വികസിത രാജ്യമെന്ന സ്വപ്നം ഇന്ത്യ സാക്ഷാത്ക്കരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു

Leave a Comment

Your email address will not be published. Required fields are marked *