തൃശ്ശൂര്‍: മാള ഹോളി ഗ്രേസ് കോളേജില്‍ കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തിനിടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 10 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാലിക്കറ്റ് സര്‍വ്വകലാശാല ചെയര്‍പേഴ്സണ്‍ നിദ ഫാത്തിമ, കെ.എസ.്യു പ്രവര്‍ത്തകനായ ഷാജി എന്നിവരുടെ പരാതിയിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരായ ആശിഷ്, റിസ്വാന്, മനീഷ് ഉള്‍പ്പടെ 10 പേര്‍ക്കെതിരെ കേസെടുത്തത്.
മാരകയുധങ്ങള്‍ കൊണ്ട് ആക്രമിക്കുകയും , അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ഭാരതീയ ന്യായ് സംഹിതയിലെ അന്യായമായി സംഘം ചേരല്‍, മന:പ്പൂര്‍വമായ നരഹത്യാ ശ്രമം, മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകളാ ണ് ചുമത്തിയിട്ടുള്ളത്. ഇതില്‍ ആശിഷിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പൊലീസ് ചുമത്തിയ കേസില്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോകുലടക്കം റിമാന്റില്‍ കഴിയുകയാണ്. ഇരുമ്പുപൈപ്പുകൊണ്ട് തലയ്ക്കടിയേറ്റ ആഷിഷ് ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.