Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ലാലേട്ടന്‍ ഫാന്‍സ് എമ്പുരാന്‍ ടീഷര്‍ട്ടണിഞ്ഞ് തിയ്യറ്ററിൽ

തൃശൂര്‍: എമ്പുരാന്‍ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ ചിത്രങ്ങളും ടൈറ്റിലുമായി ടീ ഷര്‍ട്ടുകള്‍ വിപണിയില്‍. നാളെ തൃശൂര്‍ രാഗം അടക്കം എമ്പുരാന്‍ റിലീസ് ചെയ്യുന്ന തിയ്യേറ്ററുകളില്‍ എമ്പുരാന്‍ മോഡല്‍ ടീഷര്‍ട്ടണിഞ്ഞായിരിക്കും ആരാധകര്‍ എത്തുക. തൃശൂരിലെ ചിന്താമണി പ്രിന്റേഴ്‌സിലെ ചിന്താമണി മൊമന്റ്‌റ്‌സിലാ ണ് പ്ലെയിന്‍ ടീഷര്‍ട്ടുകളില്‍ എ മ്പുരാനിലെ മോഹന്‍ലാലിന്റെ ചിത്രങ്ങളും ടൈറ്റിലും ഒരുക്കിയിരിക്കുന്നത്. ലാലേട്ടന്‍ ഫാന്‍സിന്റെ നേതൃത്വത്തില്‍ നാളെ ടീഷര്‍ട്ടുകള്‍ വിതരണം ചെയ്യും.
200-399 രൂപയാണ് വില. മോ ഹന്‍ലാലിന്റെ ആരാധകരായ കുട്ടികളെ ലക്ഷ്യമിട്ടുള്ളതടക്കം  വിവിധ സൈസുകളില്‍ ടീഷര്‍ട്ടുകളുണ്ട്.
മോഹന്‍ലാലിന്റെ പല വലിപ്പത്തിലുള്ള കട്ടൗട്ടുകളും, വര്‍ണത്തോരണങ്ങളും, വൈദ്യുതാലങ്കാരങ്ങളുമായി എമ്പുരാനെ വരവേല്‍്ക്കാനുള്ള ഒരുക്കത്തിലാണ്  ജില്ലയിലെ തിയേറ്ററുകള്‍.

Leave a Comment

Your email address will not be published. Required fields are marked *