Newsskerala

മണ്ണാര്‍ക്കാട് ബിവറേജസിന് മുന്നില്‍ തര്‍ക്കം, ഒരാള്‍ കുത്തേറ്റ് മരിച്ചു

പാലക്കാട്: ബിവറേജസിന് മുന്നില്‍ മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ ബിയര്‍ കുപ്പി കൊണ്ട് കുത്തേറ്റ് ഒരാള്‍ മരിച്ചു. മണ്ണാര്‍ക്കാട് ബിവറേജസിന് മുന്നില്‍വച്ചുണ്ടായ സംഭവത്തില്‍ കുന്തിപ്പുഴ സ്വദേശി ഇര്‍ഷാദാണ് മരിച്ചത്.ക്യൂ നില്‍ക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ബിയര്‍ ബോട്ടിലുകൊണ്ടുള്ള ആക്രമണത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് ദ്യക്‌സാക്ഷികള്‍ പറഞ്ഞു. ഓടി രക്ഷപ്പെട്ട പ്രതിയെ പിന്നീട് പോലീസ് പിടികൂടി.

Leave a Comment

Your email address will not be published. Required fields are marked *