Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

വർഷം മുഴുവൻ ഹൈവേ യാത്രയ്ക്ക് 3,000 രൂപ മാത്രം; ഓഗസ്റ്റ് 15 മുതൽ ഫാസ്റ്റാഗ്

ഡെൽഹി : രാജ്യത്തെ ഹൈവേ യാത്രികർക്കായി 3000 രൂപയുടെ ഫാസ്റ്റ് ടാഗ് വാർഷിക പാസ് എന്ന വമ്പൻ പ്രഖ്യാപനവുമായി കേന്ദ്ര റോഡ് ഹൈവേ ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി. ഈ പാസ് 2025 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 3,000 രൂപ വിലയുള്ള ഫാസ്റ്റ് ടാഗ് അധിഷ്‌ഠിത വാർഷിക പാസാണ് സർക്കാർ അവതരിപ്പിക്കുന്നതെന്ന് മന്ത്രി ഒരു എക്സ് പോസ്റ്റിൽ പറഞ്ഞു. ഓഗസ്റ്റ് 15 മുതൽ നൽകുന്ന ഈ പാസ് -വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് മാത്രം ലഭ്യമാണ്. ആക്ടിവേഷൻ തീയതി മുതൽ ഒരു വർഷം മുതൽ അല്ലെങ്കിൽ 200 യാത്രകൾ വരെ സാധുതയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ ഏതാണ് ആദ്യം വരുന്നത് എന്നതിന് അനുസരിച്ച് ഈ പാസ് ഉപയോഗിക്കാം. ആക്ടിവേഷനും, പുതുക്കലിനുമുള്ള ലിങ്ക് രാജ് മാർഗ് യാത്ര ആപ്പിലും, എൻഎച്ച്എഐ, ഗതാഗതമന്ത്രാലയം എന്നിവരുടെ വെബ്സൈറ്റുകളിലും ലഭ്യമാക്കും._

Leave a Comment

Your email address will not be published. Required fields are marked *