ഖത്തർ : മേഖലയിലെ സംഭവവികാസങ്ങൾക്കിടയിൽ സ്വീകരിച്ച നടപടികളുടെ ഭാഗമായി വ്യോമാതിർത്തി താൽക്കാലികമായി അടച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം എക്സിൽ പ്രസ്താവനയിൽ പറഞ്ഞു. താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് ശേഷം അമേരിക്കയ്ക്കെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാൻ നേരത്തെ ഭീഷണി മുഴക്കിയ സാഹചര്യത്തിലാണ് ഖത്തറിന്റെ വ്യോമാതിർത്തി അടച്ചിടുന്നത്.
വ്യോമാതിർത്തി താൽക്കാലികമായി അടച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം
