Newsskerala

ഹെര്‍ണിയ ശസ്ത്രക്രിയക്കിടെ യുവാവ് മരിച്ചു; കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രതിഷേധം

തൃശൂര്‍: സ്വകാര്യ ആശുപത്രിയിലെ  ചികിത്സക്കിടെ യുവാവ് മരിച്ചതില്‍ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. കുന്നംകുളം ഇട്ടിമാണി ആശുപത്രിയിലാണ് ചികിത്സക്കിടെ യുവാവ് മരിച്ചത്. ആശുപത്രിയില്‍ പ്രതിഷേധവുമായി ബന്ധുക്കളെത്തി. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.  ചിറമനേങ്ങാട് സ്വദേശി ഇല്യാസ് ( 41 ) ആണ് മരിച്ചത്. ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കിടെയാണ് മരണം. ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നാണ് ഇല്യാസിന് ജീവന്‍ നഷ്ടമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അനസ്‌തേഷ്യയിലെ പിഴവാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കുന്നംകുളം പൊലീസ് സ്ഥലത്ത് എത്തി. ആശുപത്രിയില്‍ രാത്രി വൈകിയും പ്രതിഷേധം തുടര്‍ന്നു. ആശുപത്രിക്കെതിരെ പരാതിയുമായി മുന്നോട്ടുപോകുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

ഇന്നലെ വൈകിട്ട് 4.30ഓടെയാണ് ചികിത്സക്കായി ഇല്യാസ് ആശുപത്രിയിലെത്തുന്നത് എത്തുന്നത്. തുടര്‍ന്ന് ഹെര്‍ണിയ അസുഖത്തിന് അടിയന്തര ശസ്ത്രക്രിയക്ക് നിര്‍ദേശിക്കുകയായിരുന്നു. രാത്രി എട്ടരോടെയാണ് ശസ്ത്രക്രിയക്കിടെ യുവാവ് മരിച്ചതായി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചത്. തുടര്‍ന്നാണ് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഓപ്പറേഷനിടെ ശ്വാസം എടുക്കാനുണ്ടായ ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് മരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Leave a Comment

Your email address will not be published. Required fields are marked *