Newsskerala

സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനായി തുടരും

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് തുടര്‍ന്നേക്കും. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കില്ല. ഹൈക്കമാന്‍ഡുമായി സണ്ണി ജോസഫ് ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും, സംഘടനാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും ബുദ്ധിമുട്ടില്ലെന്ന് സണ്ണി ജോസഫ് ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ഭരണം ലഭിച്ച് സര്‍ക്കാരില്‍ തത്തുല്യ സ്ഥാനത്തേക്ക് പരിഗണിക്കുന്ന വേളയില്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാല്‍ മതിയെന്ന് ധാരണയായി. പേരാവൂരില്‍ നിന്ന് സണ്ണി ജോസഫ് മത്സരിക്കും.

ബെന്നി ബഹനാനെ താല്‍ക്കാലിക കെപിസിസി അധ്യക്ഷനാക്കുന്നത് നേരത്തെ പരിഗണിച്ചിരുന്നു. നിയമസഭാ തിരഞ്ഞൈടുപ്പില്‍ പേരാവൂരില്‍ മത്സരിക്കാനുള്ള സന്നദ്ധത സണ്ണി ജോസഫ് നേരത്തെ അറിയിച്ചിരുന്നു. നേതൃത്വം ഇത് പരിഗണിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മറ്റൊരു നേതാവിനെ പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ രണ്ട് ദിവസമായി ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി നടന്ന കൂടിക്കാഴ്ചയില്‍ അധ്യക്ഷനായി തുടരാന്‍ തയാറാണെന്ന് അറിയിക്കുകയായിരുന്നു.
കെപിസിസി അധ്യക്ഷനെ ഈ സമയത്ത് മാറ്റുന്നത് ഉചിതമല്ലെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തി. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ സണ്ണി ജോസഫ് തുടരട്ടെയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *