Newsskerala

മൈക്രോ ഫിനാന്‍സ് കേസ് : വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തു

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചോദ്യoചെയ്തു. വിജിലന്‍സിന്റെ  കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. എസ് പി ശശിധരന്‍ കൊച്ചിയില്‍ വച്ചാണ് ചോദ്യം ചെയ്തത്. പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും മൈക്രോ ഫിനാന്‍സ് പദ്ധതിക്കായി എടുത്ത പണത്തില്‍ ക്രമക്കേട് നടന്നുവെന്നാണ് കേസ്.140 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കേസിന്റെ  അന്വേഷണം അന്തിമ ഘട്ടത്തിലാണ്. മുന്‍ എസ് പി ശശിധരന്‍ അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.

മൂന്ന് ദിവസം മുന്‍പാണ് വെള്ളാപ്പള്ളി നടേശനെ വിജിലന്‍സിന്റെ  പ്രത്യേക സംഘം ചോദ്യം ചെയ്തത്. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് പിന്നാലെയാണ് മൈക്രോ ഫിനാന്‍സ് കേസില്‍ അന്വേഷണം തുടങ്ങിയത്

Leave a Comment

Your email address will not be published. Required fields are marked *