തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ കാണാതായ ഗിരീഷിന്റെ അമ്മ ഗൗരി (74) അന്തരിച്ചു. തൃശ്ശൂര്‍ കോട്ടപ്പുറം സ്വദേശിനിയായ ഗൗരിയമ്മ കുറച്ചുനാളുകളായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടയിലാണ് പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മകനെ കാണാതാകുന്നത്. ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ബോധം തെളിഞ്ഞപ്പോഴെല്ലാം മകനെക്കുറിച്ച് അന്വേഷിച്ചിരുന്നു. ഗൗരിയമ്മയുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം നടക്കും. തിരുവമ്പാടി ദേവസ്വവുമായും ഫെസ്റ്റിവല്‍ കമ്മിറ്റിയുമായും ചേര്‍ന്ന് സജീവമായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു ഗിരീഷ്. കഴിഞ്ഞ ദിവസം നടന്ന വെടിക്കെട്ട് അപകടത്തിന് ശേഷം ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ല. സ്ഫോടനത്തില്‍ മൃതദേഹം പോലും കണ്ടെത്താന്‍ കഴിയാത്ത നിലയില്‍ കാണാതായവരുടെ പട്ടികയിലാണ് ഗിരീഷും ഉള്‍പ്പെട്ടിട്ടുള്ളത്
വെടിക്കെട്ട് അപകടത്തില്‍ കാണാതായ ഗിരീഷിന്റെ അമ്മ അന്തരിച്ചു














