തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ഐസിയുവിലുള്ള നാല് പേരില്‍ ഒരാളുടെ നില മെച്ചപ്പെട്ടു. വിഷ്ണുവിന്റെ ആരോഗ്യ അവസ്ഥയിലാണ് പുരോഗതിയുള്ളത്. രണ്ട് പേരെ ഡയാലിസിസിന് വിധേയമാക്കി. ബേണ്‍സ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരന് മുണ്ടത്തിക്കോട് സതീഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സതീഷിനെ ഡയാലിസിസിന് വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. 11 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഐസിയുവിലുള്ള ഒരാളുടെ നില മെച്ചപ്പെട്ടു














