തൃശ്ശൂര്‍: തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എ. പ്രസാദിന്റെ ഔദ്യോഗിക വാഹനത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സഞ്ചരിച്ചത് വിവാദമായി.
ഡെപ്യൂട്ടി മേയര്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ല. കോര്‍പ്പറേഷന്റെ ഔദ്യോഗിക വാഹനം രാഷ്ട്രീയ നേതാക്കള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മാധ്യമങ്ങള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആരംഭിച്ചതോടെ, വാഹനത്തിലുണ്ടായിരുന്നവര്‍ വണ്ടിയിലെ ഔദ്യോഗിക ബോര്‍ഡ് തുണി ഉപയോഗിച്ച് മറയ്ക്കാന്‍ ശ്രമിച്ചു. യൂത്ത് കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രനും സംഘവുമാണ് ഡെപ്യൂട്ടി മേയറുടെ വണ്ടിയില്‍ ഉണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.







