Newsskerala

കെ.ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ: തമിഴിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനും നടനും തിരക്കഥാകൃത്തുമായ കെ. ഭാഗ്യരാജ് (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെ  ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മുന്താണൈ മുടിച്ചു, അന്ത 7 നാട്കള്‍, മൗന ഗീതങ്ങള്‍, ഡാര്‍ലിംഗ് ഡാര്‍ലിംഗ് ഡാര്‍ലിംഗ്, ചിന്ന വീട് എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച കഥാകാരന്മാരില്‍ ഒരാളായ ഭാരതിരാജയുടെ സഹായിയായിട്ടാണ് അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് തനതായ ഹാസ്യശൈലിയും കുടുംബ പശ്ചാത്തലമുള്ള കഥകളും കൊണ്ട് 80-കളില്‍ തമിഴ് സിനിമയിലെ ജനപ്രിയ നായകനായി അദ്ദേഹം മാറി. മലയാള സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.  പ്രശസ്ത നടി പൂര്‍ണ്ണിമ ജയറാമാണ് ഭാര്യ. തമിഴ് നടന്‍ ശാന്തനു ഭാഗ്യരാജ്, ശരണ്യ ഭാഗ്യരാജ് എന്നിവര്‍ മക്കളാണ്.

Leave a Comment

Your email address will not be published. Required fields are marked *