കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ യൂട്യൂബര്‍ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിന് പോലീസ് വീണ്ടും നോട്ടീസ് അയച്ചു. ആലുവ റൂറല്‍ സൈബര്‍ പോലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
അഭിഭാഷകനായ ശ്രീജിത്ത് പെരുമന നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ആലുവ റൂറല്‍ സൈബര്‍ പോലീസ് നിഹാദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഒളിവില്‍ പോയതിനെ തുടര്‍ന്ന് ഇയാള്‍ക്കായി പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. തൊപ്പി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.












