Newsskerala

സ്വര്‍ണക്കടത്ത് വിവാദനായികസ്വപ്ന സുരേഷ് വിവാഹിതയായി

തിരുവനന്തപുരം: നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് വിവാഹിതയായി. സ്വപ്ന തന്നെയാണ് വിവാഹ വാര്‍ത്ത സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്. കേസിലെ മറ്റൊരു പ്രതിയായ പി.എസ്.സരിത്താണ് വരൻ. തിരുവനന്തപുരം തൈക്കാട് സ്വദേശിയായ സ്വപ്നയും തിരുവല്ലം സ്വദേശി സരിത്തും ഇപ്പോൾ കൊച്ചിയിലാണ് താമസം

അതേസമയം വിവാഹത്തെപ്പറ്റിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ സ്വപ്ന പുറത്തുവിട്ടിട്ടില്ല. കൊച്ചി നെട്ടൂര്‍ വടക്കേ പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു വിവാഹം നടന്നത്.  സ്വപ്നാ സുരേഷിന്റെ    മൂന്നാം വിവാഹമാണ് ഇത്. 2000-ത്തിലായിരുന്നു  ആദ്യ വിവാഹം. കൃഷ്ണകുമാറായിരുന്നു വരന്‍. ഈ ബന്ധം 2008ല്‍ അവസാനിച്ചു. പിന്നീട് 2011ല്‍ ജയശങ്കര്‍ എന്നയാളെ വിവാഹം ചെയ്തു. ഈ ബന്ധവും പിന്നീട് വേര്‍പിരിയുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *