Newsskerala

അടിമാലിയില്‍ രാസപദാര്‍ത്ഥം ഉള്ളില്‍ച്ചെന്ന് ഇരട്ട കുഞ്ഞുങ്ങള്‍ മരിച്ചു

ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള ഇരട്ട കുഞ്ഞുങ്ങള്‍ മരിച്ചു. വലിയകാട്ടില്‍ അഫ്‌സല്‍ – സാന്ദ്ര ദമ്പതികളുടെ ഇരട്ടക്കുഞ്ഞുങ്ങളായ ഇഹാന്‍ – റിഹാന്‍ എന്നിവരാണ് മരിച്ചത്. രാസപദാര്‍ത്ഥം ഉള്ളില്‍ ചെന്നാണ് കുട്ടികളുടെ മരണമെന്നാണ് പ്രാഥമിക നിഗമനം. ഒരാള്‍ അടിമാലി താലൂക്ക് ആശുപത്രിയിലും, മറ്റൊരുകുഞ്ഞ് അടിമാലി സ്വകാര്യ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. പിതാവ് അഫ്‌സല്‍ ആണ് കുഞ്ഞുങ്ങളെ ആശുപത്രിയില്‍ എത്തിച്ചത്.ദമ്പതികള്‍ തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സംശയമുണ്ട്. മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു.

Leave a Comment

Your email address will not be published. Required fields are marked *