പാലക്കാട്: ഷൊര്‍ണൂര്‍ റെയില്‍വേ ട്രാക്കില്‍ ഭാരമുള്ള വസ്തുക്കള്‍ കണ്ടെത്തി. ഒറ്റപ്പാലം – ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ മൂന്നിടങ്ങളിലാണ് ഭാരം ഉള്ള വസ്തുക്കള്‍ ട്രാക്കില്‍ കണ്ടെത്തിയത്. രാവിലെ 10.30 നും 11.30 നും ഇടയിലുള്ള സമയത്താണ് സംഭവം. കോണ്‍ക്രീറ്റ് സ്ലാബും റെയിലിന്റെ കഷ്ണവും ഒരു ചാക്കില്‍ കട്ടപിടിച്ച സിമന്റും കണ്ടെത്തി.
സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യുവാവിനെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയയാണ് പിടിയിലായത്. യുവാവിനെ ചോദ്യം ചെയ്തു വരികയാണ്. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസിന്റെ സംശയം.









