തൃശൂര്‍: ഇന്ന് വിജയദശമി ദിനത്തില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു. അക്ഷരലോകത്തേക്ക് ചുവടുവെയ്ക്കാന്‍ ക്ഷേത്രങ്ങളിലും,കലാ,സാംസ്‌കാരിക സ്ഥാപനങ്ങളിലും കുരുന്നുകളുടെ തിരക്കായിരുന്നു. ക്ഷേത്രത്തിലെ കര്‍മ്മിമാര്‍ മുതല്‍ സാംസ്‌കാരിക നായകന്‍മാര്‍ വരെ ആദ്യാക്ഷരം പകര്‍ന്നു നല്‍കി.വാദ്യ-നൃത്ത-സംഗീത കലകള്‍ക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്.
തൃശൂരില്‍ തിരുവുള്ളക്കാവ് ശ്രധര്‍മ്മശാസ്താക്ഷേത്രത്തില്‍ എഴുത്തിരുത്തല്‍ ചടങ്ങുകള്‍ക്ക് വന്‍ തിരക്കായിരുന്നു. വെളുപ്പിന് മുതല്‍ ചടങ്ങുകള്‍ തുടങ്ങിയിരുന്നു. ടി.വി. ശ്രീധരന്‍ വാര്യരുടെ നേതൃത്വത്തില്‍ അറുപതോളം ആചാര്യന്‍മാര്‍ എഴുത്തിനിരുത്തലിന് കര്‍മ്മികളായി. തെക്കേമഠത്തിലും പഴയനടക്കാവ് ക്ഷേത്രത്തിലും വിജയദശമിയാഘോഷത്തിന് നിരവധി ഭക്തരെത്തി.തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിലും വിദ്യാരംഭത്തിന് നൂറുകണക്കിന് കുരുന്നുകളെത്തി. തിരുവില്വാമല പറക്കോട്ടുകാവില്‍ പൂജയെടുപ്പ്, പഞ്ചവാദ്യം, എഴുത്തിനിരുത്തല്‍ എന്നിവയുണ്ടായി. പാമ്പാടി ഐവര്‍മഠം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്കുശേഷം രാവിലെ വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങി.
അറിവിന്റെ അമൃതം നുകര്‍ന്ന് കുരുന്നുകള്‍









