Newsskerala

കാറിടിച്ച് യാത്രികന്‍ മരിച്ച കേസ്്:ജഡ്ജിയുടെ മകനെതിരെ നരഹത്യാക്കുറ്റം

കൊച്ചി: ചേരാനല്ലൂരില്‍ അമിതവേഗത്തിലെത്തിയ ബെന്‍സ് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ പ്രതിയായ പതിനേഴുകാരനെതിരെ പൊലിസ് നരഹത്യാക്കുറ്റം ചുമത്തി. അഡീഷണല്‍ ജഡ്ജിയുടെ മകനാണ് കേസിലെ പ്രതി.

ആദ്യം ഭാരതീയ ന്യായ സംഹിതയിലെ (ബിഎന്‍എസ്) 281-ാം വകുപ്പ് പ്രകാരം ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമാണ് ചുമത്തിയിരുന്നത്. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച പൊലിസ് നടപടി വലിയ വിവാദങ്ങള്‍ക്കും കടുത്ത വിമര്‍ശനനങ്ങള്‍ക്കും വഴിവെച്ചിരുന്നു.

ഇതിനു പിന്നാലെ സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിയോജിപ്പ് പ്രകടിപ്പിക്കുകയും ഡിജിപി കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തതോടെയാണ് അന്വേഷണ സംഘം നിലപാട് കടുപ്പിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍, ജാമ്യമില്ലാ വകുപ്പായ ബിഎന്‍എസ് 105 (നരഹത്യാക്കുറ്റം) ഉള്‍പ്പെടെയുള്ള കൂടുതല്‍ ഗൗരവമേറിയ വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തുകയായിരുന്നു. നിയമനടപടികളുടെ ഭാഗമായി പ്രതിയെ പൊലിസ് വീണ്ടും കസ്റ്റഡിയിലെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *