Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

WATCH VIDEO HERE…. കണ്ടുപിടിത്തം കണ്ട് ഞെട്ടണ്ട! മുളകിന്റെ ഞെട്ട് കളയാനും യന്ത്രമായി

കണ്ടുപിടിത്തം കണ്ട് ഞെട്ടണ്ട! മുളകിന്റെ ഞെട്ട് കളയാനും യന്ത്രമായി

മുക്കാട്ടുകരക്കാരന്‍ ഷൈജു സംസ്ഥാനത്തെ രണ്ടാമത്തെ ഗ്രാമീണ ഗവേഷകന്‍

തൃശൂര്‍: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍് നടത്തിയ മത്സരത്തില്‍ റൂറല്‍ ഇന്നൊവേഷന്‍ അവാര്‍ഡ് മുക്കാട്ടുകര സ്വദേശി ഷൈജുവിന്. ഞൊടിയിടയില്‍ മുളകിന്റെ ഞെട്ടു കളയുന്ന യന്ത്രത്തിന്റെ കണ്ടുപിടിത്തമാണ് ഇന്നൊവേഷന്‍ അവാര്‍ഡില്‍ രണ്ടാം സ്ഥാനത്തിന് 42കാരന്‍ ഷൈജുവിനെ അര്‍ഹനാക്കിയത്.

ഏതാനും  വര്‍ഷമായി സ്വന്തമായൊരു ചെറുകിട സംരംഭം തുടങ്ങാനുള്ള നെട്ടോട്ടത്തിലായിരുന്നു ഷൈജു.   ഞെട്ടുകളഞ്ഞ മുളക് ചതച്ച് പായ്ക്കറ്റുകളിലാക്കി വില്‍ക്കുന്ന ജോലി 12 വര്‍ഷം തുടര്‍ന്നു. വില്‍പന കൂടിയതോടെ കിലോ കണക്കിനുള്ള  മുളകിന്റെ ഞെട്ട് കളയല്‍ ഏറെ പ്രയാസകരമായി. മുളകിന്റെ ഞെട്ട്് കളയാനുള്ള യന്ത്രം നിര്‍്മ്മിക്കാനുള്ള ഗവേഷണത്തിലായി ഷൈജുവിന്റെ ശ്രദ്ധ. സഹായത്തിനായി ജില്ലാ വ്യവസായകേന്ദ്രത്തിലടക്കം പല വാതിലുകളും മുട്ടി. കേവലം എട്ടാം ക്ലാസുകാരനായ ഷൈജുവിന്റെ കിട്ടിയത് അവഗണന മാത്രം.

ചെറുകിട സംരംഭങ്ങള്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കേണ്ട സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം കൈവിട്ടെങ്കിലും സ്ഥിരോത്സാഹിയായ ഷൈജു  2019-ല്‍ മുളകിന്റെ ഞെട്ട് കളയുന്നതിനുള്ള യന്ത്രം കണ്ടുപിടിച്ചു. ഒരു മണിക്കൂറില്‍ 60 കിലോ മുളക് ഞെട്ടില്ലാതെയാക്കാനുള്ള യന്ത്രത്തിന്റെ നിര്‍മ്മാണത്തിന് രണ്ടര ലക്ഷത്തോളം ചിലവായി. യന്ത്രം  12 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാമെന്ന് ഷൈജു പറഞ്ഞു. വല്ലച്ചിറയിലെ വ്യവസായ എസ്റ്റേറ്റില്‍ ഷൈജുവിന് വ്യവസായ വകുപ്പ് മുറി അനുവദിച്ചിട്ടുണ്ട്. മുളകിന്റെ ഞെട്ടുകളഞ്ഞു കൊടുക്കാന്‍ വന്‍കിട കമ്പനികള്‍ സമീപിച്ചിട്ടുണ്ടെന്നും ഷൈജു പറഞ്ഞു.

Photo Credit: newsskerala

Leave a Comment

Your email address will not be published. Required fields are marked *