തൃശൂര്‍: പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച എന്റെ കേരളം മെഗാപ്രദര്‍ശന വിപണന മേളയുടെ മികച്ച കവറേജിനുള്ള വിവിധ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച ന്യൂസ് പോര്‍ട്ടലിനുള്ള പുരസ്‌കാരം തൃശൂരിലെ ന്യൂസ്സ് കേരള ഡോട്ട് കോമിന്. സമാപനസമ്മേളനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനില്‍ നിന്ന് ന്യൂസ് കേരള ഡോട്ട് കോം അസോസിയേറ്റ് എഡിറ്റര്‍ പി.ബി.ജയശങ്കര്‍, ടെലിവിഷന്‍ പ്രസന്റര്‍ ദിയ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. മറ്റു പുരസ്‌കാരങ്ങള്‍: ഏറ്റവും മികച്ച കവറേജ് പത്രം-ജനയുഗം, ചാനല്‍- മീഡിയ വണ്‍, ഏറ്റവും മികച്ച റിപ്പോര്‍ട്ട് പത്രം-കൃഷ്ണകുമാര്‍ ആമലത്ത് (കേരള കൗമുദി), ചാനല്‍-സുര്‍ജിത് അയ്യപ്പത്ത് (24 ന്യൂസ്). ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന് മംഗളം ഫോട്ടോഗ്രാഫര്‍ രഞ്ജിത്ത് ബാലനും അര്‍ഹനായി.