#WatchNKVideo here
തൃശൂര്‍: ആധുനിക സാമൂഹിക ജീവിതത്തില്‍ സാഹിത്യത്തെ സാമൂഹിക വിമര്‍ശനത്തിനും, അതുവഴി സാംസ്‌കാരിക നവോത്ഥാനത്തിനും ഉപയോഗപ്പെടുത്തിയ അവസാന ധൈഷണിക വ്യക്തിത്വമായിരുന്നു സുകുമാര്‍ അഴീക്കോടെന്ന്് ഡോ.സനില്‍.പി.ഇളയിടം അഭിപ്രായപ്പെട്ടു. ‘സാഹിത്യവും ചരിത്രവും’ എന്ന പൊതുശീര്‍ഷകത്തില്‍ കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ഡോ. സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആധുനിക മൂല്യബോധത്തെ ഉണര്‍ത്താനും, സാഹിത്യകൃതികള്‍ക്ക് സാമൂഹികജീവിതത്തില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കുന്നതിനും കുട്ടികൃഷ്ണമാരാരും, ഡോ.മുണ്ടശ്ശേരിയും അടക്കമുള്ള സാഹിത്യവിമര്‍ശകര്‍ ശ്രമിച്ചിരുന്നു. മുണ്ടശ്ശേരി മാസ്റ്ററുടെ സാഹിത്യപ്രസംഗങ്ങള്‍ കാലത്തിനോട് സംവദിക്കുന്നവയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബാബറി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷം സുകുമാര്‍ അഴീക്കോട് തൃശൂരില്‍ ഭാരതീയം എന്ന പേരില്‍ ഏഴ് ദിവസമായി നടത്തിയ പ്രഭാഷണ പരമ്പര സമൂഹത്തെ ജാഗരൂകരാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാഹിത്യവും ചരിത്രവും: അര്‍ത്ഥപരിണാമങ്ങള്‍, രൂപം എന്ന ചരിത്രബന്ധം, വായന, അനുഭൂതി, ചരിത്രം എന്നീ വിഷയങ്ങളില്‍ 3 ദിവസങ്ങളിലായി നടക്കുന്ന പ്രഭാഷണ പരമ്പര സാഹിത്യ അക്കാദമി പ്രസിഡണ്ട് കെ.സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു.