ശബരിയെ അറസ്റ്റ് ചെയ്ത വിവരം സര്‍ക്കാര്‍ വക്കീല്‍ ഈ വേള കോടതിയെ അറിയിച്ചില്ല എന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ആരോപണം. പിന്നീട് 11.45 ന് ശബരിയെ 10.50 ന് അറസ്റ്റ് ചെയ്തുവെന്ന് സര്‍ക്കാര്‍ വക്കീല്‍ കോടതിയെ അറിയിക്കുകയായിരുന്നു. 10 മിനിറ്റ് കൊണ്ട് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുന്നത് എങ്ങനെ എന്ന് ചോദ്യമാണ് ഷാഫി പറമ്പിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉന്നയിക്കുന്നത്
കൊച്ചി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ കെ എസ് ശബരീനാഥന്റെ അറസ്റ്റില്‍ വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിലപാട് നിര്‍ണായകമാകും. മുഖ്യമന്ത്രിക്കെതിരെയുള്ള വധശ്രമ കേസിലാണ് ശബരീനാഥിനെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. ശബരിയെ അറസ്റ്റ് ചെയ്ത സമയം സംബന്ധിച്ച് പോലീസ് വ്യാജമായി രേഖയുണ്ടാക്കിയെന്ന യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം ശക്തമാണ്.
അറസ്റ്റ് മുന്‍കൂട്ടി കണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷ ശബരീനാഥന്‍ വഞ്ചിയൂര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.ഇന്നലെ പോലീസ് ആവശ്യപ്പെട്ടത് പ്രകാരം ശംഖുമുഖം വലിയതുറ പോലീസ് സ്റ്റേഷനില്‍ എസിപിക്ക് ഇന്ന് രാവിലെ പത്തരക്ക് മുന്‍പേ ചോദ്യം ചെയ്യലിന് ശബരിനാഥന്‍ ഹാജറായിരുന്നു.
10.40 ന് മാധ്യമങ്ങളോട് സംസാരിച്ചതിനുശേഷം പോലീസ് സ്റ്റേഷനില്‍ ശബരി പ്രവേശിച്ചു. 11.10 ന് വഞ്ചിയൂര്‍ കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കവേ ഉത്തരവുണ്ടാകുന്നത് വരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.
ശബരിയെ അറസ്റ്റ് ചെയ്ത വിവരം സര്‍ക്കാര്‍ വക്കീല്‍ ഈ വേള കോടതിയെ അറിയിച്ചില്ല എന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ആരോപണം. പിന്നീട് 11.45 ന് ശബരിയെ 10.50 ന് അറസ്റ്റ് ചെയ്തുവെന്ന് സര്‍ക്കാര്‍ വക്കീല്‍ കോടതിയെ അറിയിക്കുകയായിരുന്നു. 10 മിനിറ്റ് കൊണ്ട് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുന്നത് എങ്ങനെ എന്ന് ചോദ്യമാണ് ഷാഫി പറമ്പിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉന്നയിക്കുന്നത്.
ശബരിനാഥന് തന്റെ അറസ്റ്റ് സംബന്ധിച്ച് വിവരം നല്‍കുന്നത് 12.29നായിരുന്നു. ശബരീനാഥിനൊപ്പം പോലീസ് സ്റ്റേഷനില്‍ എത്തിയ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുധീര്‍ ഷായ്ക്ക് അറസ്റ്റ് വിവരം നല്‍കിയത് 12.30 നാണ്.
ഇതെല്ലാം അറസ്റ്റിന്റെ സമയം സംബന്ധിച്ച് സംശയങ്ങള്‍ ഉണര്‍ത്തുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ കരിങ്കോടി കാണിക്കണമെന്ന സന്ദേശം താന്‍ ഇട്ടിരുന്നു എന്ന് ശബരിനാഥന്‍ പോലീസിനോട് സമ്മതിച്ചു.
എന്നാല്‍ രണ്ട് മുദ്രാവാക്യം വിളിച്ചതിനാണ് വധശ്രമത്തിന് കേസെടുത്തത് എന്നും മുഖ്യമന്ത്രി ഭീരുവാണെന്നും ശബരീനാഥന്‍ മെഡിക്കല്‍ പരിശോധനയ്ക്ക് പോലീസ് എത്തിച്ച സമയം മാധ്യമങ്ങളോട് പ്രതികരിച്ചു.
മുദ്രാവാക്യം വിമാനത്തിനുള്ളില്‍ വിളിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരായുധരാണ് എന്നും വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയതിനുശേഷമായിരുന്നു പ്രതിഷേധം എന്നും ഇരുവര്‍ക്കും ജാമ്യം നല്‍കിയ വേളയില്‍ കോടതി നിരീക്ഷിച്ചിരുന്നു.
വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ക്ക് രണ്ട് ആഴ്ചത്തെ വിലക്കും പ്രതിഷേധകരെ തള്ളിനിലത്തിട്ടതിന് ഇ പി ജയരാജന് മൂന്നാഴ്ചയും ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിലക്കീയിടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരേക്കാള്‍ വില കുറ്റം ഇ പി ജയരാജനാണ് ചെയ്തത് എന്ന വാദമാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ഉന്നയിക്കുന്നത്. ഇ പി ജയരാജന്‍ തന്നെ രക്ഷിക്കുക മാത്രമാണ് ചെയ്തത് എന്നും അതിന് കേസെടുക്കേണ്ട ആവശ്യമിലെന്നുമാണ് മുഖ്യമന്ത്രി ഇന്ന് രാവിലെ നിയമസഭയില്‍ പറഞ്ഞത്.