തൃശൂര്‍: കേന്ദ്ര സര്‍ക്കാര്‍ അശാസ്ത്രീയമായി ഏര്‍പ്പെടുത്തിയ പ്ലാസ്റ്റിക്ക് നിരോധനത്തിലും, പായ്ക്കറ്റിലാക്കിയ ഭക്ഷ്യ വസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി നിര്‍ദ്ദേശത്തിലും പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്. വ്യാപാരി വ്യാവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനമനുസരിച്ച് 27 ന് എല്ലാ ജില്ലകളിലും രാവിലെ 10 മണിക്ക് കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തും.
ബ്രാന്‍ഡ് ചെയ്ത അരി, ഗോതമ്പ് പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവക്ക് മാത്രമായി ഉണ്ടായിരുന്ന 5% നികുതി ഇപ്പോള്‍ പാക്കിംഗ്, റീപാക്കിംഗ് ഉള്ള മുഴുവന്‍ മേല്‍ ഉല്‍പ്പന്നങ്ങളിലേക്കും ചുമത്തുന്ന തീരുമാനമാണ് വന്നിട്ടുള്ളത്. കൂടാതെ, പാല്‍ ഒഴികെയുള്ള പാലുല്‍പ്പന്നങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ നടപടി വന്‍ വിലക്കയറ്റത്തിനും കാരണമാകും. അതുപോലെ കാര്‍ഷിക മേഖലയ്ക്കും വലിയ ദോഷം ഉണ്ടാകുവാനും സാധ്യതയുണ്ട്.
പ്ലാസ്റ്റിക് നിരോധനം തികച്ചും അശാസ്ത്രീയമായ രീതിയിലാണ് നടപ്പി ലാക്കിയിട്ടുള്ളത്. കുത്തക ഭീമന്മാരായ കമ്പനികളുടെ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ പൂര്‍ണ്ണമായും നിരോധനം ഒഴിവാക്കിക്കൊണ്ട് സാധാരണക്കാരായ വ്യാപാരികളിലേക്ക് മാത്രമായി പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്. മാത്രമല്ല പ്ലാസ്റ്റിക്കിന് ബദല്‍ സംവിധാനം ഇല്ലാത്തതും വ്യാപാരികളെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് അതിഭീമമായ പിഴയും വലിയ കുറ്റ കൃത്യങ്ങള്‍ക്ക് സമാനമായ തടവുശിക്ഷയും ഏര്‍പ്പെടുത്തിയിരിക്കുന്നത് നീതികരിക്കാനാവില്ല.
കൂടാതെ, ഗടഋആ കഴിഞ്ഞവര്‍ഷത്തെ കണക്കുകള്‍ പ്രകാരം 1450 കോടി രൂപ
യുടെ ലാഭം ഉണ്ടാക്കിയെന്ന് സര്‍ക്കാര്‍ തന്നെ അവകാശപ്പെടുമ്പോള്‍ വൈദ്യുതിചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള തീരുമാനത്തിന് യാതൊരു നീതികരണവുമില്ല. ഇതരമേഖലകളെക്കാള്‍ വ്യാപാര മേഖലയില്‍ വലിയ രീതി
യില്‍ വൈദ്യുതി നിരക്ക് ഈടാക്കുന്നത് ഒഴിവാക്കണമെന്നും, ദ്വൈമാസ ബില്ലിംഗ് സമ്പ്രദായം മാറ്റിക്കൊണ്ട് പ്രതിമാസം ബില്ലിംഗ് ഏര്‍പ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു. സമിതി ഭാരവാഹികളായ പ്രസിഡണ്ട് പി.കുഞ്ഞാവു ഹാജി, ജന.സെക്രട്ടറി രാജു അപ്‌സര, ട്രഷറര്‍ ദേവസ്യ മേച്ചേരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.