തൃശൂര്‍: ഹാപ്പി ഡേയ്‌സ് തൃശൂര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ദേശീയ തല ബൈക്ക്് റൈസിംഗ് മത്സരം തൃശൂരില്‍. നാളെ നാലിന് അരണാട്ടുകരയില്‍ പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ടിലാണ് വിസ്മയജനകമായ മത്സരം അരങ്ങേറുക. അന്താരാഷ്ട്ര മോട്ടോര്‍ കോസ്റ്റ് ബൈക്ക് സ്റ്റണ്ടര്‍മാരായ സെബാസ്റ്റ്യന്‍ വെസ്റ്റര്‍ബെര്‍ഗ് (ഓസ്ട്രിയ) തോമസ് വിണ്‍സ്‌ബെര്‍ഗെര്‍(ഫിന്‍ലന്‍ഡ്) എന്നിവര്‍ റൈസിംഗില്‍ പങ്കെടുക്കും. ബാഴ്‌സ് ക്ലാസ്, നോവെഴ്‌സ് ക്ലാസ്, ഇന്ത്യന്‍ എക്‌സ്പര്‍ട്ട്‌സ്, വിദേശ നിര്‍മ്മിത ബൈക്ക് ഓടിപ്പിക്കുന്നവരുടെ ഫോറിന്‍ ക്ലാസ്, സ്ത്രീകളുടെയും, കുട്ടികളുടെയും വിഭാഗം, ബുള്ള റ്റിന്റെ ഹിമാലയന്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരം. വിദേശ നിര്‍മ്മിത ബൈക്കുകളുടെ റൈസിങ്ങ് മത്സരത്തിലെ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി നല്‍കുന്നത്. ഒരോ കാറ്റഗറിയിലും ഒന്നു മുതല്‍ മൂന്ന് വരെ സ്ഥാനത്തെത്തുന്നവര്‍ക്ക് കാഷ് അവാര്‍ഡ് സമ്മാനിക്കും.
ദേശീയ ചാമ്പ്യന്മാരായ ബാന്റിഡോസ് മോട്ടോര്‍ സ്‌പോര്‍ട്ട്‌സ് ആണ് 9 കാറ്റഗറിയിലുള്ള വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മോട്ടോര്‍ കോസ് ബൈക്ക് മത്സരത്തിന് പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറി ഒരുക്കിയിട്ടുണ്ട്.