തൃശൂർ കോർപ്പറേഷൻ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുവാൻ മാസങ്ങൾക്കുമുമ്പേ ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട് എന്ന് പറയുന്ന മേയർ എന്തുകൊണ്ടാണ് പാച്ച് വർക്ക് പോലും നടത്താതെയിരുന്നതെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ കൗൺസിൽ യോഗത്തിൽ ചോദിച്ചു.
റോഡ് തകർച്ചയിൽ മേയറും, പൊതുമരാമത് മന്ത്രിയും ഒരു പോലെയാണെന്നും, ജനത്തിന് ദുരിതം മാത്രമാണ് ഇവർ നൽകിയതെന്ന് രാജൻ.ജെ.പല്ലൻ കുറ്റപ്പെടുത്തി.
ബി.ജെ.പി സ്പോൺസർ മേയറാണ് തൃശൂർ ഭരിക്കുന്നതെന്നും, അതുകൊണ്ടാണ് കോൺഗ്രസ് പ്രതിഷേധങ്ങൾ നടത്തുമ്പോൾ ബി.ജെ.പി പ്രതിഷേധമില്ലാതെയിരിക്കുന്നതെന്നും രാജൻ.ജെ.പല്ലൻ പറഞ്ഞു. കോർപ്പറേഷനിൽ ബി.ജെ.പി – സി.പി.എം കൂട്ടു ഭരണമാണ് നടക്കുന്നത്.
മഴക്കാലത്തിനു മുമ്പ് തന്നെ തോട് ക്ലീനിങ്, കാന ക്ലീനിങ്, റോഡ് പേച്ചവർക്കും, നടത്താതെയി രുന്നത് എൽ.ഡി.എഫ് ഭരണസമിതിക്കും, മേയർക്കും പറ്റിയ ഗുരുതരമായ വീഴ്ചയാണെന്നും അതുവഴി മേയർ സാമൂഹിക തിന്മയാണ് നടത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ ആരോപിച്ചു.
ശക്തനിലെ പ്രവർത്തിക്കാത്ത മാലിന്യ സംസ്കരണപ്ലാന്റിന്റെ പേരിൽ ലക്ഷക്കണക്കിന് രൂപ എഴുതിയെടുക്കുവാൻ നോക്കിയതിലും, വഞ്ചിക്കുളം പദ്ധതിയിലെ ക്രമക്കേടുകളും, വൈദ്യുതി വിഭാഗത്തിലെ
റിവാംബേഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം (RDSS കേന്ദ്രപദ്ധതി) പദ്ധതിയിലെ ഗുരുതര വീഴ്ചകളും പ്രതിപക്ഷ നേതാവ് അക്കമിട്ട് നിരത്തി ചൂണ്ടിക്കാണിച്ചു.
നെഹ്റു പാർക്കിലെ കളി ഉപകരണങ്ങൾ അടക്കം അപകടാവസ്ഥയിലാണെന്നും, കുട്ടികൾക്ക് അപകടങ്ങൾ സംഭവിക്കുമെന്നും, അടിയന്തര പ്രാധാന്യത്തോടുകൂടി പുനർനിർമാണം നടത്തണമെന്നും ഉപനേതാവ് ഇ.വി. സുനിൽരാജ് ആവശ്യപ്പെട്ടു.
മൂന്ന് കോടി രൂപ മുടക്കി അമൃതം പദ്ധതിയിൽ പാർക്ക് നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ട് ഈ ശോചനീയാവസ്ഥ എന്തുകൊണ്ട് സംഭവിച്ചുവെന്ന് ഇ. വി.സുനിൽരാജ് കൗൺസിലിൽ ചോദിച്ചു.