Newsskerala

Author name: Jimon Paul

കെ.മുരളീധരന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.കെട്ടിവെയ്ക്കാനുള്ള തുക പ്രതാപന്‍ നല്‍കി

തൃശൂര്‍:  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ അപ്രതീക്ഷിതമായി മത്സരിക്കാനെത്തിയ യു ഡി എഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ല കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ മുമ്പാകെ നാലു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. ടി.എന്‍ പ്രതാപന്‍ എം.പി, ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂര്‍, തേറമ്പില്‍ രാമകൃഷ്ണന്‍, തോമസ് ഉണ്ണിയാടന്‍, സി.എ റഷീദ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നുരാവിലെ പതിനൊന്നരയ്ക്ക് പടിഞ്ഞാറേക്കോട്ടയില്‍ കെ. കരുണാകരന്റെ പ്രതിമക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം കാല്‍നടയായി പ്രവര്‍ത്തകര്‍ക്കൊപ്പം. കളക്ടറേറ്റില്‍

കെ.മുരളീധരന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.കെട്ടിവെയ്ക്കാനുള്ള തുക പ്രതാപന്‍ നല്‍കി Read More »

സുരേഷ്ഗോപി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

തൃശൂര്‍: ശക്തമായ ത്രികോണമത്സരം നടക്കുന്ന തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ്ഗോപി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരാണാധികാരിയായ കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ മുന്‍പാകെയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ബി.ജെ.പി നേതാക്കളായ അഡ്വ.കെ.കെ.അനീഷ്‌കുമാര്‍, എ.നാഗേഷ്, മുതിര്‍ന്ന നേതാവ് കെ.വി.ശ്രീധരന്‍ മാസ്റ്റര്‍, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡണ്ട് അതുല്യ ഘോഷ് എന്നിവര്‍ തുടങ്ങിയവര്‍ സുരേഷ്ഗോപിയെ അനുഗമിച്ചു. ബാര്‍ അസോസിയേഷനിലും,  അഡ്വക്കറ്റ്‌സ് ക്ലാര്‍ക്ക് അസോസിയേഷന്‍ ഹാളിലും സുരേഷ്‌ഗോപി സന്ദര്‍ശനം നടത്തി. അയ്യന്തോളിലെ സൈനിക സ്മാരകമായ അമര്‍ ജവാനിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷം റോഡ് ഷോയുടെ അകമ്പടിയോടെയാണ് സുരേഷ്ഗോപി നാമനിര്‍ദേശപത്രിക

സുരേഷ്ഗോപി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു Read More »

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍,പവന് 51,000 കടന്നു

തിരുവനന്തപുരം: കനകത്തിന് കണ്ണഞ്ചും വിലയായി. സ്വര്‍ണവില വീണ്ടും സര്‍വകാലറെക്കോര്‍ഡില്‍.  പവന് 600 രൂപ ഉയര്‍ന്ന് സ്വര്‍ണവില ആദ്യമായി 51,000 കടന്നു. അന്താരാഷ്ട്ര സ്വര്‍ണ്ണവില ഉയര്‍ന്നതാണ് സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കൂടാന്‍ കാരണമായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 51,280  രൂപയാണ്. ഗ്രാമിന് ഇന്ന് 75 രൂപ വര്‍ധിച്ചു, വിപണി വില 6,410 രൂപയാണ്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2,285 ഡോളറും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.38 ലും ആണ്. 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിക്ക് ബാങ്ക്

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍,പവന് 51,000 കടന്നു Read More »

ജവഹർ ബാലഭവനിൽ കളിവീടിന് തുടക്കം

തൃശൂർ: ജവഹർ ബാലഭവനിൽ ആരംഭിച്ച കളിവീടിൻ്റെ ഉദ്ഘാടനം മധുപാൽ നിർവ്വഹിച്ചു. കുട്ടികളുടെ ജന്മസിദ്ധമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിന് സമൂഹത്തിൽ ബാലഭവന്റെ പങ്ക് എടുത്തു പറയേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ആനയെക്കുറിച്ചുള്ള പാട്ടോടെ ( അമ്പല മുറ്റത്താന) ശ്രീ ജയരാജ വാര്യർ കുട്ടികളോട് സംവദിച്ചു. ബാലഭവൻ പ്രിൻസിപ്പാൾ ഡോ.എ അൻസാർ, ജയരാജ് വാര്യർ , മേയർ എം കെ വർഗീസ്വാർഡ് കൗൺസിലർ റെജി ജോയ്, മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ കൃഷ്ണൻകുട്ടി മാസ്റ്റർ, ക്യാമ്പ് കൺവീനർ ശ്രീ.ജോയ് വർഗീസ് എന്നിവരും പങ്കെടുത്തു  

ജവഹർ ബാലഭവനിൽ കളിവീടിന് തുടക്കം Read More »

സർക്കാറുകൾ കണ്ണ് തുറക്കണം-അഡ്വ വി.ആർ അനൂപ്

തൃശൂർ: ജനങ്ങളുടെ ന്യായമായ ആവശ്യത്തിന് മുന്നിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ കണ്ണ് തുറക്കണമെന്ന് പ്രമുഖ ഹൈ ക്കോടതി അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ അഡ്വ വി.ആർ അനൂപ് പറഞ്ഞു.ദേശീയപാത ചാവക്കാട്-പൊന്നാനി റോഡിൽ മന്ദലാംകുന്ന് അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട്,മന്ദലാംകുന്ന് സർവ്വകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന കളക്ട്രേറ്റ് ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പഞ്ചായത്ത് റോഡുകൾക്ക് മുന്നിൽ വരെ അടിപ്പാത അനുവദിച്ചിട്ടും കൊച്ചന്നൂർ മന്ദലാംകുന്ന് ബീച്ച് പി.ഡബ്ല്യു.ഡി റോഡിൽ അടിപ്പാത അനുവദിക്കാത്ത വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ധർണ്ണ നടത്തിയത്.ജില്ലയിലെ പ്രധാന

സർക്കാറുകൾ കണ്ണ് തുറക്കണം-അഡ്വ വി.ആർ അനൂപ് Read More »

വി.എസ്‌.സുനിൽകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു

തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കളക്ടറേറ്റിൽ വരണാധികാരികൂടിയായ കളക്ടർ കൃഷ്ണ തേജയ്ക്കാണ് പത്രിക സമർപ്പിച്ചത്. മന്ത്രി കെ.രാജൻ, മുൻ മന്ത്രി കെ.പി.രാജേന്ദ്രൻ, സി.പി.എം. ജില്ലാ സെക്രട്ടറി എംiഎം. വർഗീസ് തുടങ്ങിയ പ്രമുഖ നേതാക്കൾ സുനിൽകുമാറിനൊപ്പമുണ്ടായിരുന്നു

വി.എസ്‌.സുനിൽകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു Read More »

തീവണ്ടിയില്‍ നിന്ന് ടി.ടി.ഇയെ തള്ളിയിട്ട് കൊന്ന ഒഡീഷ സ്വദേശി പിടിയില്‍

തൃശൂര്‍: പാറ്റ്‌ന് എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് ടിക്കറ്റ് പരിശോധനയ്ക്ക് എത്തിയ ടി.ടി.ഇയെ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍. ഒഡീഷ സ്വദേശിയായ രജനീകാന്താണ് പിടിയിലായത്. ഇയാള്‍ അതിഥി തൊഴിലാളിയാണ് ടി.ടി.ഇ എറണാകുളം സ്വദേശി കെ.വിനോദാണ് മരിച്ചത്.വെളപ്പായയില്‍ വെച്ചാണ്  ടിക്കറ്റ് ചോദിച്ചതിന്റെ ദേഷ്യത്തില്‍ ടി.ടി.ഇയെ തീവണ്ടിയില്‍ നിന്ന് ബലമായി തള്ളിയിട്ടത്.എസ്-11 കോച്ചില്‍ വെച്ചാണ് സംഭവമുണ്ടായത്. എറണാകുളം സ്വദേശിയായ വിനോദ് ഈറോഡ് വരെയുള്ള ഡ്യൂട്ടിയിലാണ് കയറിയിരുന്നത്. പാലക്കാട് റെയില്‍വെ പോലീസാണ് പ്രതിയെ പിടികൂടിയത്.പ്രതി രജനീകാന്ത് മദ്യപാനിയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയെ

തീവണ്ടിയില്‍ നിന്ന് ടി.ടി.ഇയെ തള്ളിയിട്ട് കൊന്ന ഒഡീഷ സ്വദേശി പിടിയില്‍ Read More »

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ്: വേട്ട തുടങ്ങി ഇ.ഡി

കൊച്ചി: കരുവന്നൂര്‍ ബാങ്ക് നിക്ഷേപ തട്ടിപ്പ് കേസില്‍ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു. എം.എല്‍.എയും മുന്‍ മന്ത്രിയുമായ എ.സി.മൊയ്തീന്‍, കേരള ബാങ്ക് വൈസ് പ്രസിഡണ്ട് എം.കെ.കണ്ണന്‍, സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് എന്നിവരെ ചോദ്യം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ടുണ്ട്. കരുവന്നൂര്‍ അന്വേഷണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് സി.പി.എം നേതാക്കള്‍ നല്‍കിയത് ഏരിയാ കമ്മിറ്റിയുടെ അക്കൗണ്ട് വിവരങ്ങള്‍ മാത്രമാണെന്ന് ഇ.ഡി. അറിയിച്ചു. ലോക്കല്‍- ബ്രാഞ്ച് കമ്മിറ്റികളുടെ പേരിലുള്ള അക്കൗണ്ട് വിവരങ്ങള്‍

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ്: വേട്ട തുടങ്ങി ഇ.ഡി Read More »

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ; സുരേഷ് ഗോപി

തൃശൂര്‍: കരുവന്നൂര്‍ തട്ടിപ്പില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് തൃശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നതില്‍ സംശയം വേണ്ടെന്ന് സുരേഷ് ഗോപി അറിയിച്ചു. ഇ ഡി യുടേത് രാഷ്ട്രീയം വിട്ട് അഡ്മിനിസ്‌ട്രേഷന്‍ തലത്തിലുള്ള നടപടിയെന്നും സുരേഷ് ഗോപി പറഞ്ഞു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ; സുരേഷ് ഗോപി Read More »

പീഡനാനുഭവസ്മരണയില്‍ ദൈവപുത്രനെ വാഴ്ത്തി സുരേഷ്‌ഗോപിയുടെ ഭക്തിഗാനം

തൃശൂര്‍: പീഡനാനുഭവദിനത്തില്‍ ദൈവപുത്രനായ യേശുദേവനെ സ്മരിച്ച് നടന്‍ സുരേഷ്‌ഗോപി ആലപിച്ച ഭക്തിഗാനം വൈറലായി. നെഞ്ചുരുകും വേദനയില്‍ … എന്ന തുടങ്ങുന്ന ഭക്തിഗാനത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത് ഫാദര്‍ ഡോ. ജോയല്‍ പണ്ടാരപ്പറമ്പിലാണ് സംഗീതം ജെയ്ക്‌സ് ബിജോയ്.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സുരേഷ്‌ഗോപി ഓശാന ഞായറാഴ്ചയടക്കമുള്ള വിശേഷ ദിനങ്ങളില്‍ പള്ളികളിലെ ചടങ്ങുകളിലും പങ്കെടുത്തിരുന്നു. ബി ആന്‍ഡ് എസാണ് ഭക്തിഗാനം പുറത്തിറക്കിയിരിക്കുന്നത്. 

പീഡനാനുഭവസ്മരണയില്‍ ദൈവപുത്രനെ വാഴ്ത്തി സുരേഷ്‌ഗോപിയുടെ ഭക്തിഗാനം Read More »

വെള്ളിവെളിച്ചം അണഞ്ഞിട്ട് ഒന്നരവര്‍ഷം,  കൈരളി, ശ്രീ തിയേറ്ററുകള്‍ അവഗണനയുടെ ഇരുട്ടകം

തൃശൂര്‍: നഗരത്തിലെ കൈരളി, ശ്രീ തിയേറ്ററുകളിലെ വെള്ളിത്തിരയില്‍വെളിച്ചം അകന്നിട്ട് ഒന്നരവര്‍ഷത്തോളമായി. നവീകരണത്തിനായി അടച്ചിട്ട തിയേറ്ററില്‍ തിരശ്ശീലകള്‍ മിന്നിത്തെളിയാന്‍ ഇനിയും മാസങ്ങൾ സിനിമാസ്വാദകര്‍ കാത്തിരിക്കേണ്ടി വരും.സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ്  (കെ..എസ.്എഫ്.ഡി.സി) കൈരളി,ശ്രീ തിയേറ്ററുകളുടെ നടത്തിപ്പ്. 685 സീറ്റുള്ള കൈരളി തിയേറ്ററും, 383 സീറ്റുള്ള ശ്രീ തിയേറ്ററും നവീകരണത്തിന്റെ പേരില്‍ ഒന്നരവര്‍ഷം മുന്‍പാണ് അടച്ചിട്ടത്. രണ്ട് പതിറ്റാണ്ട് മുന്‍പ് തുടങ്ങിയ  തിയേറ്ററില്‍ ഇതിനകം രണ്ട് തവണ നവീകരണത്തിന്റെ പേരില്‍ അടച്ചിട്ടതായി സിനിമാ പ്രേമികള്‍ പറയുന്നു.

വെള്ളിവെളിച്ചം അണഞ്ഞിട്ട് ഒന്നരവര്‍ഷം,  കൈരളി, ശ്രീ തിയേറ്ററുകള്‍ അവഗണനയുടെ ഇരുട്ടകം Read More »

ജനനന്മയ്ക്കായ് എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് റീല്‍സുമായി ശോഭനാ ജോര്‍ജ്

തൃശൂര്‍:  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി മുന്‍ എം.എല്‍.എയും ഔഷധി ചെയര്‍പേഴ്‌സണുമായ  ശോഭനാ ജോര്‍ജ് റീല്‍സ് പുറത്തിറക്കി. ജനനന്‍മയ്ക്കായി എല്‍.ഡി.എഫ്, ജനരക്ഷയ്ക്കായി എല്‍.ഡി.എഫ് …… .എന്ന് തുടങ്ങുന്ന റീല്‍സിലെ പ്രചാരണഗാനം രചിച്ചതും ശോഭനാ ജോര്‍ജാണ്.തൃശൂര്‍ പ്രസ് ക്ലബിലായിരുന്നു റീല്‍സിന്റെ പ്രകാശനം. ഒന്നര മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള റീല്‍സില്‍ മക്കളും കൊച്ചുമക്കളുമായി ശോഭനാ ജോര്‍ജിന്റെ കുടുംബത്തിലെ ഏഴുപേരാണുള്ളത്.2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ‘പിണറായി തുടരും’ എന്ന പേരില്‍ ശോഭനാ ജോര്‍ജ് രചന നിര്‍വഹിച്ച റീല്‍സ് വൈറലായിരുന്നു.മതേതരത്വവും, ജനാധിപത്യവും  സംരക്ഷിക്കാന്‍

ജനനന്മയ്ക്കായ് എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് റീല്‍സുമായി ശോഭനാ ജോര്‍ജ് Read More »

40 ഡിഗ്രി ചൂടിലേക്ക്, ചുട്ടുപൊള്ളി തൃശൂര്‍

തൃശൂര്‍:  മാര്‍ച്ച് മാസം തീരും മുന്‍പേ തൃശൂര്‍ ജില്ല കൊടുംചൂടിലേക്ക്. തൃശൂരിലെ താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി. മാര്‍ച്ച് മാസത്തില്‍ തൃശൂരില്‍ ഇത്രയും ഉയര്‍ന്ന താപനില ഇതാദ്യമാണ്.10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട 38, കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ 37. ശനിയാഴ്ച വരെ ചൂട് തുടരുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. മാര്‍ച്ച് 27ന് ആലപ്പുഴയിലും എറണാകുളത്തും മാത്രമേ

40 ഡിഗ്രി ചൂടിലേക്ക്, ചുട്ടുപൊള്ളി തൃശൂര്‍ Read More »

എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചു, ആഹ്ലാദം പങ്കുവെച്ചും,ഹോളി ആഘോഷിച്ചും വിദ്യാര്‍ത്ഥികള്‍

തൃശൂര്‍: നാലേകാല്‍ ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എഴുതിയ എസ്.എസ്.എല്‍.സി പരീക്ഷ അവസാനിച്ചു. കനത്തചൂടില്‍ മാര്‍ച്ച് നാലിന് തുടങ്ങിയ പരീക്ഷ അവസാനിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍. ഹോളിയാഘോഷമായതിനാല്‍ പരസ്പരം നിറങ്ങള്‍ വാരിവിതറിയും, മധുരം വിതരണം ചെയ്തും പല സ്‌കൂളിലും വിദ്യാര്‍ത്ഥികള്‍ സന്തോഷം പങ്കിട്ടു. മെയ്് രണ്ടാംവാരം ഫലം അറിയും വരെ ഇനി വി്ദ്യാര്‍ത്ഥികള്‍ക്ക്്് വിനോദകാലം. 3000 ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. ഏപ്രില്‍ മൂന്നു മുതല്‍ മൂല്യ നിര്‍ണയം തുടങ്ങും. 20 വരെ രണ്ടു ഘട്ടങ്ങളിലായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 70

എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചു, ആഹ്ലാദം പങ്കുവെച്ചും,ഹോളി ആഘോഷിച്ചും വിദ്യാര്‍ത്ഥികള്‍ Read More »

ഓശാനനാളില്‍ ലത്തീന്‍ പള്ളിയില്‍ കുര്‍ബാന ചടങ്ങിലും, പ്രദക്ഷിണത്തിൽ പങ്കെടുത്തും സുരേഷ്‌ഗോപി

തൃശൂര്‍:  ഓശാനത്തിരുനാള്‍ ദിനത്തില്‍ പ്രാര്‍ത്ഥനയര്‍പ്പിക്കാന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപി സേക്രട്ട് ഹാര്‍ട്ട് ലത്തീന്‍ ദേവാലയത്തിലെത്തി.രാവിലെ നടന്ന ഓശാനപ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. കുരുത്തോലയേന്തി വിശ്വാസികള്‍ക്കൊപ്പം പ്രദക്ഷിണത്തിലും പങ്കാളിയായി.തുടര്‍ന്ന് ഒരു മണിക്കൂറോളം നീണ്ടു നിന്ന കുര്‍ബാനച്ചടങ്ങിലും പങ്കെടുത്താണ് സുരേഷ്‌ഗോപി മടങ്ങിയത്.

ഓശാനനാളില്‍ ലത്തീന്‍ പള്ളിയില്‍ കുര്‍ബാന ചടങ്ങിലും, പ്രദക്ഷിണത്തിൽ പങ്കെടുത്തും സുരേഷ്‌ഗോപി Read More »

ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആനയിടഞ്ഞു; വാഹനങ്ങള്‍ തകര്‍ത്തു

തൃശ്ശൂര്‍: ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആന വിരണ്ടു. രണ്ടാം തവണയാണ് ആറാട്ടുപുഴയില്‍  ആന വിരണ്ടത്. രാവിലെ എഴുന്നളളത്തിനിടെയായിരുന്നു സംഭവം. അധികൃതരുടെ ഇടപെടല്‍ മൂലം ആനയെ വളരെ പെട്ടെന്ന് തന്നെ തളക്കാന്‍ സാധിച്ചു.അരക്കിലോമീറ്ററോളം ആന വിരണ്ടോടി. മൂന്ന് ബൈക്കുകളും തകര്‍ത്തു.പാപ്പാന്‍മാരും എലഫന്റ് സ്‌ക്വാഡും സ്ഥലത്തുണ്ടായിരുന്നു.

ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആനയിടഞ്ഞു; വാഹനങ്ങള്‍ തകര്‍ത്തു Read More »

ഉരുകുന്ന ചൂടിന് ആശ്വാസം, വഴിയോരകച്ചവടക്കാര്‍ക്ക് തണലായി ബി.ജെ.പിയുടെ തണല്‍ക്കുടകള്‍

തൃശൂര്‍: കത്തുന്ന വേനല്‍ച്ചൂടില്‍ ജോലി ചെയ്യുന്ന വഴിയോരക്കച്ചവടക്കാര്‍ക്ക് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തണല്‍ക്കുടകള്‍ നല്‍കി. ഇലക്ഷന്‍ പ്രചാരണത്തിന്റെ ഭാഗമായാണ് വഴിയോരവാണിഭക്കാര്‍ക്ക് തണല്‍ക്കുടകള്‍ വിതരണം ചെയ്തത്. ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അനീഷ്‌കുമാര്‍ തണല്‍ക്കുട വിതരണം ഉദ്ഘാടനം ചെയ്തു.തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിയുടെ ചിത്രമുള്ള വര്‍ണക്കുടകളാണ് വിതരണം ചെയ്തത്. 

ഉരുകുന്ന ചൂടിന് ആശ്വാസം, വഴിയോരകച്ചവടക്കാര്‍ക്ക് തണലായി ബി.ജെ.പിയുടെ തണല്‍ക്കുടകള്‍ Read More »

പാര്‍ട്ടി ചിഹ്നം പോയാല്‍ പിന്നെ ഈനാംപേച്ചി, നീരാളി ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടി വരും എ. കെ ബാലന്‍  

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍  പാര്‍ട്ടി ചിഹ്നം നഷ്ടമാകുമെന്ന് സി.പി.എം കേന്ദ്രകമ്മറ്റിയംഗം എ.കെ ബാലന്‍ അഭിപ്രായപ്പെട്ടു.  പാര്‍ട്ടി ചിഹ്നം പോയാല്‍ പിന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തരുന്ന ഈനാംപേച്ചി, നീരാളി തുടങ്ങിയ ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടി വരും.കോഴിക്കോട് നടന്ന കെ.എസ്.എഫ്.ഇ ഒഫീസേഴ്‌സ് യൂണിയന്‍ ശില്‍പശാലയിലായിരുന്നു ബാലന്റെ പ്രതികരണം.നിശ്ചിത ശതമാനം വോട്ട് ഇല്ലെങ്കില്‍ ഇടതുപാര്‍ട്ടികള്‍ക്ക് ദേശീയ പദവി നഷ്ടം ആകും. അപ്പോള്‍ ചിഹ്നവും പോകും. ആ അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണമെന്നും എ.കെ. ബാലന്‍ പറഞ്ഞു. 

പാര്‍ട്ടി ചിഹ്നം പോയാല്‍ പിന്നെ ഈനാംപേച്ചി, നീരാളി ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടി വരും എ. കെ ബാലന്‍   Read More »

വി.എസ്. സുനില്‍കുമാര്‍ ടൊവിനോയുടെ ഫോട്ടോ ഉപയോഗിച്ചതില്‍  സി.പി.ഐക്ക് നോട്ടീസ്

തൃശൂര്‍: തൃശൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാര്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബ്രാന്‍ഡ് അംബാസഡറായ നടന്‍ ടൊവിനോ തോമസിന്റെ  ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിച്ചതിനെതിരെ  സിപി..ഐക്ക് നോട്ടീസ് നല്‍കി. തൃശൂര്‍ ലോക്സഭാ മണ്ഡലത്തിന്റെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ സബ് കലക്ടര്‍ മുഹമ്മദ് ഷഫീഖാണ് നോട്ടീസ് നല്‍കിയത്.  വി.എസ്. സുനില്‍കുമാര്‍ തന്റെ ഫേയ്സ് ബുക്ക് അക്കൗണ്ടില്‍ ടൊവിനോക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.  ഫേയ്സ് ബുക്കി ല്‍ ഫോട്ടോ വന്നതിനെ തുടര്‍ന്ന് താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബ്രാന്‍ഡ് അംബാസഡറാണെന്നും തന്റെ ഫോട്ടോ

വി.എസ്. സുനില്‍കുമാര്‍ ടൊവിനോയുടെ ഫോട്ടോ ഉപയോഗിച്ചതില്‍  സി.പി.ഐക്ക് നോട്ടീസ് Read More »

ഗുരുതര ആരോപണവുമായി എ.എ.പി

 ഇ.ഡിയുടെ മാപ്പുസാക്ഷി ബി.ജെ.പിക്ക് പണം നല്‍കി ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ  അറസ്റ്റിന് കാരണക്കാരനായ ഇ.ഡിയുടെ മാപ്പുസാക്ഷി ശരത്ചന്ദ്ര റെഡ്ഡി ബി.ജെ.പിക്ക് പണം നല്‍കിയാണ് കേസില്‍ മാപ്പുസാക്ഷിയായതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.  ഇതിന്റെ  രേഖകള്‍ ആപ്പ് നേതാക്കളായ അതിഷി മര്‍ലേനയും സൗരഭ് ഭരദ്വാജും വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. ഡല്‍ഹി മദ്യനയ കേസിലെ കെജ്രിവാളിന്റെ  അറസ്റ്റുമായി ബന്ധപ്പെട്ട് സ്‌ഫോടനാത്മകമായ വിവരങ്ങള്‍ പുറത്തുവിടുമെന്ന് നേരത്തെ എ.എ.പി അറിയിച്ചിരുന്നു. കെജ്രിവാളിനെതിരെ ഒരു കുറ്റവും തെളിയിക്കാനായിട്ടില്ലെന്ന്

ഗുരുതര ആരോപണവുമായി എ.എ.പി Read More »