തൃശൂര്‍ ഗിരിജ തിയേറ്ററില്‍ വളകിലുക്കം,’ഗരുഡന്‍ ‘ സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക ഷോ,കാണിയായി നായകന്‍ സുരേഷ് ഗോപിയും
തൃശൂര്‍: ഗിരിജാ തിയേറ്ററില്‍ കുടുംബശ്രീയിലെ വാദ്യകലാകാരികളുടെ ശിങ്കാരിമേളം അകമ്പടിയായി സുരേഷ് ഗോപി നായകനായ ‘ഗരുഡ’ന് സ്ത്രീ കൂട്ടായ്മയുടെ വരവേല്‍പ്പ്. രാവിലെ ഒന്‍പതിന് സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക പ്രദര്‍ശനം ഒരുക്കിയിരുന്നു. ചിത്രം കാണാന്‍ എത്തിയ നായകന്‍ സുരേഷ് ഗോപിയെ തിയേറ്ററിന്റെ ഉടമ ഡോ.ഗിരിജ സ്വീകരിച്ചു. കേക്ക് മുറിച്ച് സുരേഷ് ഗോപി ഡോ.ഗിരിജയ്ക്കും, ചൈതന്യ പ്രകാശിനും മധുരം പങ്കിട്ടു.വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസ്. എങ്കിലും തൃശൂര്‍ ഗിരിജയില്‍ മാത്രമാണ് ഇന്ന് സ്ത്രീ സിനിമാസ്വാദകര്‍ക്കായി പ്രത്യേക ഷോ നടത്തിയത്. നായകന്‍ സുരേഷ് ഗോപി …


















