മൊയ്തീന് ഇ.ഡിയുടെ നോട്ടീസ്
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 31ന് ചോദ്യം ചെയ്യലിന് ഹാജരാകണം കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍മന്ത്രിയും, സി.പി.എം നേതാവും, കുന്നംകുളം എം.എല്‍.എയുമായ എ.സി. മൊയ്തീന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നോട്ടീസ്. ഈ മാസം 31 ന് രാവിലെ 11 മണിക്ക് കൊച്ചി ഇ.ഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബിനാമി ലോണ്‍ ഇടപാട് അടക്കമുള്ള കേസിലാണ് ചോദ്യം ചെയ്യല്‍. ബിനാമി ഇടപാടുകാര്‍ക്കും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കിലെ കോടികളുടെ ബിനാമി ലോണുകള്‍ക്ക് പിന്നില്‍ മൊയ്തീന് …



















