പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ, ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.മുരളീധരന്‍
തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് താന്‍ നേരത്തേ പറഞ്ഞതാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഇതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ കൈകളുണ്ട്. സുരേഷ് ഗോപിയെ തൃശൂരില്‍ ജയിപ്പിക്കാന്‍ വേണ്ടിയുള്ള നാടകമായിരുന്നു ഇതെന്നും മുരളീധരന്‍ പ്രതികരിച്ചു. പകല്‍പ്പൂരം ഒരു പരാതിയുമില്ലാതെയാണ് നടന്നത്. തെക്കോട്ടിറക്കം കഴിഞ്ഞശേഷം തിരുവമ്പാടി ദേവസ്വത്തിന്റെ ആളുകള്‍ അന്നത്തെ പോലീസ് കമ്മീഷണര്‍ക്കൊപ്പം സെല്‍ഫി വരെ എടുത്തതാണ്. എന്നാല്‍ രാത്രിയോടെ പോലീസ് നാടകീയ നിലപാട് സ്വീകരിക്കുകയായിരുന്നു. മേളം നിര്‍ത്തിവെക്കുക, ലൈറ്റ് ഓഫ് ചെയ്യുക, വെടിക്കെട്ട് നടത്തില്ലെന്നും പറഞ്ഞു. …
പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ, ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.മുരളീധരന്‍ Read More »