Newsskerala

ശുചിത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

പുതുക്കാട് : പ്രജ്യോതി നികേതൻ കോളേജിൽ സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ തൃശ്ശൂർ യൂണിറ്റ് സ്വച്ഛത ആക്ഷൻ പ്ലാൻ അടിസ്ഥാനമാക്കിയുള്ള പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ബിനു പി. ചാക്കോ ഉദ്ഘാടനം ചെയ്തു.
ശുചിത്വഭാരതം പദ്ധതിയെക്കുറിച്ചുള്ള ക്ലാസിന് ശുചിത്വ മിഷൻ തൃശ്ശൂർ ജില്ലാ പ്രോ​ഗ്രാം ഓഫീസർ രജിനേഷ് രാജനും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിന് വിമുക്തി മിഷൻ ജില്ലാ പ്രോ​ഗ്രാം ഓഫീസർ ഷഫീക്ക് യൂസഫും നേതൃത്വം നൽകി. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തൃശ്ശൂർ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ അബ്ദുമനാഫ്, എഫ്. പി.എ അംജിത്ത് ഷേർ, എൻഎസ്എസ് കോർഡിനേറ്റർ ഡോക്ടർ ജിൻ്റോ ജെയിംസ് എന്നിവർ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി.


Leave a Comment

Your email address will not be published. Required fields are marked *