Newsskerala

പൂരപ്രേമി സംഘത്തിന്റെ നേതൃത്വത്തിൽ ആഹ്‌ളാദ പ്രകടനം

തൃശൂർ • ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി മാർഗനിർദേശങ്ങൾ സ്‌റ്റേ ചെയ്ത സുപ്രീംകോടതി നടപടി സ്വാഗതം ചെയ്ത്‌ പൂരപ്രേമിസം ഘത്തിന്റെ നേതൃത്വത്തിൽ നഗരത്തിൽ ആഹ്ലാദംപ്രകടനം നടത്തി. മേളപ്രമാണി കിഴക്കൂട്ട് അനിയൻ മാരാരെ പൊന്നാടയണിയിച്ച് മണികണ്ഠനാൽ പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനം നഗരംചുറ്റി കോർപറേഷനു മുന്നിൽ സമാപിച്ചു. ചെറുശേരി കുട്ടൻ മാരാർ, ബിജെപി കൗൺസിലർ എൻ.പ്രസാദ്, വിനോദ് കണ്ടെംകാവിൽ, ബൈജു താഴെക്കാട്, രവി തിരുവമ്പാടി എന്നിവർ നേതൃത്വം നൽകി.



Leave a Comment

Your email address will not be published. Required fields are marked *