ഏത്യോപ്യന്‍, റഷ്യന്‍ കലാകാരന്‍മാരുടെ വിസ്മയ പ്രകടനുമായി ‘ഗ്രേറ്റ് ബോംബെ സര്‍ക്കസ് ‘ തൃശൂരില്‍
തൃശൂര്‍: നീണ്ട ഇടവേളക്ക് ശേഷം ഗ്രേറ്റ് ബോംബെ സര്‍ക്കസ് തൃശൂരില്‍. നാളെ വൈകീട്ട് 7ന് ശക്തന്‍ നഗര്‍ ഗ്രൗണ്ടില്‍ മേയര്‍ എം.കെ.വര്‍ഗീസ് ഉദ്ഘാടനം ചെയ്യുമെന്ന് മാനേജര്‍ ശ്രീഹരി നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏത്യോപ്യന്‍, റഷ്യന്‍ കലാകാരന്‍മാരുടെ വിസ്മയ അഭ്യാസ പ്രകടനം പുതുമയാണെന്ന് അദ്ദേഹം അറിയിച്ചു. മണിപ്പൂരി കലാകാരന്‍മാരുടെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് പ്രധാന ആകര്‍ഷണം, സോഡ് ആക്റ്റ് ഗ്രൂപ്പ് ആക്രോബാറ്റിക്‌സ് അമേരിക്കന്‍ ലിംബിംഗ് ബോര്‍ഡ് റഷ്യന്‍ സ്‌പൈഡ് റിങ്, റഷ്യന്‍ ഡവിള്‍ ക്‌ളൗണ്‍ ഐറ്റം, റഷ്യന്‍ വെര്‍ട്ടിക്കല്‍ ഗ്വിങ്ങിങ്ങ് …