Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Nidhin TR

മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പിന്റെ സ്റ്റാളില്‍ സൗജന്യ മണ്ണ് പരിശോധനയും മണ്ണറിവുകളും

തൃശൂര്‍: മണ്ണ് നന്നായാല്‍ കൃഷി നന്നാകുമെന്ന സന്ദേശവുമായി തേക്കിന്‍കാട് മൈതാനത്ത് എന്റെ കേരളം മെഗാ എക്‌സിബിഷനിലെ മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പിന്റെ പവിലിയന്‍. കാര്‍ഷിക സംസ്‌കൃതിയുടെ വീണ്ടെടുപ്പാണ് ലക്ഷ്യം. കേരളത്തിലെ വിവിധ മണ്ണിനങ്ങള്‍ കണ്ടറിയാനുള്ള അപൂര്‍വാവസരമാണ്  മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പിന്റെ പവിലിയനില്‍ ഒരുക്കിയിരിക്കുന്നത്.തേക്കിന്‍കാട് മൈതാനത്തെ എന്റെ കേരളം വിപണന, പ്രദര്‍ശനമേളയിലെ സോയില്‍ സര്‍വേ വിഭാഗത്തിന്റെ സ്റ്റാളില്‍ പത്തോളം തരം മണ്ണുകളുടെ സാമ്പിള്‍ പ്രദര്‍ശനത്തിനുണ്ട്. എക്കല്‍ മണ്ണ്, വന മണ്ണ്, കരി മണ്ണ്, കോള്‍ …

മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പിന്റെ സ്റ്റാളില്‍ സൗജന്യ മണ്ണ് പരിശോധനയും മണ്ണറിവുകളും Read More »

ഷോക്കടിപ്പിക്കാതെ കെ.എസ്.ഇ.ബി:പരാതിക്കും, പരിഹാരത്തിനും വിളിക്കാം 9496001912

തൃശൂര്‍: ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പുനല്‍കുന്ന പദ്ധതികളെക്കുറിച്ചുള്ള അറിവുമായി തേക്കിന്‍കാട് മൈതാനത്തെ എന്റെ കേരളം പ്രദര്‍ശന മേളയില്‍ കെ.എസ്.ഇ.ബിയുടെ പവിലിയന്‍  ശ്രദ്ധേയമായി. വൈദ്യുതി സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അറിവുകളും സന്ദര്‍ശകര്‍ക്ക് ഇവിടെ നിന്ന് ലഭിക്കും.വീട്ടിലെ കറന്റ് പോകുകയോ, വൈദ്യുതി തകരാറുകള്‍ കണ്ടെത്തുകയോ ചെയ്താൽ  9496001912 എന്ന മൊബൈല്‍ നമ്പറില്‍ വിളിച്ചറിയിച്ചാല്‍ മതി. വൈദ്യുതി കമ്പികള്‍ പൊട്ടിയാല്‍ എത്രയും വേഗം തൊട്ടടുത്തുള്ള കെ.എസ്.ഇ.ബി ഓഫീസിലോ 9496010101 നമ്പറിലോ അല്ലെങ്കില് 1912 നമ്പറിലോ അറിയിക്കണം.സേവനങ്ങള്‍ ഒരു ഫോണ്‍ കോള്‍ അകലത്തില്‍ വൈദ്യുതി …

ഷോക്കടിപ്പിക്കാതെ കെ.എസ്.ഇ.ബി:പരാതിക്കും, പരിഹാരത്തിനും വിളിക്കാം 9496001912 Read More »

‘സുരങ്ക’ തുരങ്കം കടക്കാം,  ഏലത്തോട്ടത്തിന്റെ ഹരിതഭംഗിയും കാണാം

തൃശൂര്‍: തേക്കിന്‍കാട് മൈതാനത്തെ എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍   കേരള ടൂറിസം വകുപ്പ് ഒരുക്കിയ പവിലിയന്‍ സന്ദര്‍ശകര്‍ക്ക് അറിവും ആനന്ദവും പകരും. പ്രവേശന കവാടം തന്നെ ദൃശ്യഭംഗി നല്‍കുന്ന മാതൃകാ ഏലത്തോട്ടമാണ്.കാണികള്‍ക്ക് ഹരിതാഭമായ ഏലത്തോട്ടത്തിന്റെ കാഴ്ചകള്‍ കണ്ട് ‘സുരങ്ക’ തുരങ്കത്തിലൂടെ പുറത്ത് എത്താം. ഏലത്തോട്ടത്തില്‍ പണ്ടുകാലത്ത് ഉപയോഗിച്ച കാവല്‍ പുരയും, പൂര്‍വകാല ചരിത്രത്തിന്റെ തിരുശേഷിപ്പായ മുനിയറകളുടെ മാതൃകയും ഇവിടെ കാണാം.കാസര്‍ഗോഡ് ജില്ലയിലെ മലമ്പ്രദേശങ്ങളില്‍ വെള്ളത്തിനായി നിർമ്മിക്കുന്ന തുരങ്കമാണ് ‘സുരങ്ക’. 15 അടി നീളവും 10 അടി …

‘സുരങ്ക’ തുരങ്കം കടക്കാം,  ഏലത്തോട്ടത്തിന്റെ ഹരിതഭംഗിയും കാണാം Read More »

സന്ദര്‍ശകര്‍ക്ക് ആരാച്ചാരാകാം, ലോക്കപ്പും കാണാം

തൃശൂര്‍:   പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം മേളയില്‍ വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമിന്റെ പവലിയനില്‍ തിരക്കേറി.വിയ്യൂര്‍ ജയിലിന്റെ രൂപത്തില്‍  നിര്‍മ്മിച്ച പവലിയനില്‍ വധശിക്ഷ നടപ്പാക്കുന്നതിന്റെ മാതൃക ഉദ്യോഗസ്ഥര്‍ കാണിച്ചു തരും. തൂക്കുകയറില്‍ വധശിക്ഷ നടപ്പിലാക്കുന്നത് എങ്ങിനെയെന്ന് സന്ദര്‍ശകര്‍ക്കും പരീക്ഷിച്ച് നോക്കാം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ആദ്യകാല ചരിത്രം ഒറ്റനോട്ടത്തില്‍ അറിയാം. കൂടാതെ ജയില്‍ അന്തേവാസികള്‍ നിര്‍മ്മിച്ച തോര്‍ത്തുകള്‍, ഹണികൊമ്പ് ടവല്‍, നെറ്റിപ്പട്ടങ്ങള്‍, ജമുക്കാളം, ടേബിള്‍ ഷീറ്റ് …

സന്ദര്‍ശകര്‍ക്ക് ആരാച്ചാരാകാം, ലോക്കപ്പും കാണാം Read More »

ബര്‍മ ബ്രിഡ്ജിലൂടെയൊരു സാഹസിക സഞ്ചാരമാകാം ഫയര്‍ ആന്റ് റെസ്‌ക്യു വകുപ്പിന്റെ പവലിയനിലെത്തിയാല്‍

തൃശൂര്‍:  തീപ്പിടിത്തത്തില്‍ നിന്നുള്ള രക്ഷാമാര്‍ഗങ്ങളും അടിയന്തരഘട്ടങ്ങളില്‍ നല്‍കേണ്ട പ്രാഥമിക ശുശ്രൂഷകളും അറിയാന്‍ പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം മേളയില്‍ ഫയര്‍ ആന്റ് റെസ്‌ക്യു വകുപ്പ് അവസരമൊരുക്കുന്നു. ദുരന്തങ്ങളില്‍ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ബര്‍മ ബ്രിഡ്ജില്‍ സഞ്ചരിക്കാന്‍ തിരക്കേറി. വെള്ളപ്പൊക്കം പോലെയുള്ള ദുരന്തങ്ങളിലും തുരുത്തില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്ന സാഹചര്യങ്ങളിലും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് സേന അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് താല്‍ക്കാലികമായി നിര്‍മിക്കുന്നതാണ് ബര്‍മ ബ്രിഡ്ജ്.പ്രധാന വേദിയോട് ചേര്‍ന്നാണ് കയര്‍ കൊണ്ടുള്ള പാലം …

ബര്‍മ ബ്രിഡ്ജിലൂടെയൊരു സാഹസിക സഞ്ചാരമാകാം ഫയര്‍ ആന്റ് റെസ്‌ക്യു വകുപ്പിന്റെ പവലിയനിലെത്തിയാല്‍ Read More »

ആള്‍ക്കൂട്ടവും ആരവങ്ങളുമില്ലാതെ തൃശൂര്‍ പൂരവും, വടക്കുന്നാഥന് ചുറ്റുമുള്ള വിജനവീഥികളും

തൃശൂര്‍:  അടച്ചുപൂട്ടലിന്റെ അരക്ഷിതകാലഘട്ടത്തിലെ കോവിഡ് ചട്ടം പാലിച്ചുള്ള പ്രതീകാത്മക തൃശൂര്‍ പൂരവും, മൗനമുറങ്ങുന്ന വിജനമായ തൃശൂര്‍ നഗരവും, ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലുള്ള ശവസംസ്‌കാരവും  എന്റെ കേരളം മെഗാ പ്രദര്‍ശനമേളയില്‍ കാണാം. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂരിലെ പത്ര ഫോട്ടോഗ്രാഫര്‍മാരും ചാനല്‍ വീഡിയോഗ്രാഫര്‍മാരും ആരംഭിച്ച ഫോട്ടോ/വീഡിയോ പ്രദര്‍ശനം അകലം പാലിച്ചുള്ള ജനജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി. കോവിഡ് കാലത്ത് ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ  കാഴ്ചകളാണ് ഫോട്ടോ പ്രദര്‍ശനത്തിലൊരുക്കിയിരിക്കുന്നത്.ഉണ്ണി കോട്ടയ്ക്കല്‍, റസ്സല്‍ ഷാഹുല്‍, മനീഷ് ചേമഞ്ചേരി, ഫിലിപ്പ് ജേക്കബ്, ഡിവിറ്റ് …

ആള്‍ക്കൂട്ടവും ആരവങ്ങളുമില്ലാതെ തൃശൂര്‍ പൂരവും, വടക്കുന്നാഥന് ചുറ്റുമുള്ള വിജനവീഥികളും Read More »

തേക്കിന്‍കാട് മൈതാനത്ത് കൗതുകക്കാഴ്ചകളുടെ കുടമാറ്റമൊരുക്കി എന്റെ കേരളം പ്രദര്‍ശന വിപണന മേള

2024-ല്‍ നവവത്സരസമ്മാനമായി സുവോളജിക്കല്‍ പാര്‍ക്ക് സമര്‍പ്പിക്കുമെന്ന് മന്ത്രി രാജന്‍ തൃശൂര്‍: ലോകശ്രദ്ധ നേടും വിധം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍വികസനപ്രവര്‍ത്തനങ്ങളുടെ വേലിയേറ്റമാണ് പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് റവന്യൂമന്ത്രി കെ.രാജന്‍ പ്രസ്താവിച്ചു. വിവാദസംവാദങ്ങളില്‍ സര്‍ക്കാരിന് താല്‍പര്യമില്ല. 2024-ല്‍ നവവത്സരസമ്മാനമായി പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്ക് സമ്മാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. തേക്കിന്‍കാട് മൈതാനത്ത് എന്റെ കേരളം പ്രദര്‍ശന വിപണന മേള മെഗാ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിത വിജയത്തിനുള്ള കര്‍മ്മപദ്ധതി തയ്യാറാക്കും. 14ന് തൃശൂരില്‍ നടത്തുന്ന …

തേക്കിന്‍കാട് മൈതാനത്ത് കൗതുകക്കാഴ്ചകളുടെ കുടമാറ്റമൊരുക്കി എന്റെ കേരളം പ്രദര്‍ശന വിപണന മേള Read More »

എസ്.എന്‍. കോളേജ് ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടി

കൊച്ചി : എസ്.എന്‍. കോളേജ് കനക ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വെള്ളാപ്പള്ളി പ്രതിയായ ആദ്യ കുറ്റപത്രത്തില്‍ വിചാരണ തുടരാന്‍ ഹൈക്കോടതി ജഡ്ജി  ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ഉത്തരവ് നല്‍കി. കേസ് തുടരേണ്ടതില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം തള്ളി. തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സി.ജെ.എം കോടതി ഉത്തരവ് നിയമപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.2020-ല്‍ ക്രൈം ബ്രാഞ്ച് സംഘം വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കി കൊല്ലം സി.ജെ.എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ …

എസ്.എന്‍. കോളേജ് ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടി Read More »

ട്രെയിനിലെ തീവെപ്പ് : രക്ഷപ്പെടാൻ ശ്രമിച്ച മൂന്നുപേരുടെ മൃതശരീരങ്ങൾ പുലർച്ച കണ്ടെത്തി

ട്രെയിനില്‍ യാത്രക്കാരെ തീകൊളുത്തി കൊല്ലാന്‍ ശ്രമം: മൂന്നു പേര്‍ ട്രാക്കില്‍ മരിച്ച നിലയില്‍, മരിച്ച 2 പേര്‍ക്ക് പൊള്ളലേറ്റിട്ടില്ല, ചുവന്ന കള്ളിഷര്‍ട്ട് ധരിച്ച അക്രമി രക്ഷപ്പെട്ടത് ബൈക്കില്‍, അക്രമം ആസൂത്രിതം, കാട്ടിലെപീടിക 1 പള്ളിക്ക് സമീപത്തുനിന്ന്് നിര്‍ണായക ദൃശ്യങ്ങള്‍ കിട്ടി പ്രതി ഇതരസംസ്ഥാനക്കാരന്‍? കൊച്ചി: ട്രെയിനില്‍ യാത്രക്കാരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാനുള്ള ശ്രമിച്ച കേസില്‍ അക്രമി ഇതരസംസ്ഥാനക്കാരനെന്ന് സംശയം. 25 വയസ്സുള്ള ചെറുപ്പക്കാരനാണ് അക്രമി. ഇയാള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ചുവന്ന ഷര്‍ട്ട് ധരിച്ച പ്രതി രക്ഷപ്പെട്ടത് …

ട്രെയിനിലെ തീവെപ്പ് : രക്ഷപ്പെടാൻ ശ്രമിച്ച മൂന്നുപേരുടെ മൃതശരീരങ്ങൾ പുലർച്ച കണ്ടെത്തി Read More »

ഹരിതകര്‍മ സേനയ്ക്ക് ഫീ നല്‍കിയില്ലെങ്കില്‍ വസ്തു നികുതിയില്‍ നിന്ന് ഈടാക്കും

കൊച്ചി: ഹരിതകര്‍മ സേനയ്ക്ക് യൂസര്‍ ഫീ കൊടുക്കാന്‍ മടിക്കുന്നവര്‍ക്ക് തിരിച്ചടി.  യൂസര്‍ ഫീ നല്‍കാത്തവര്‍ക്ക്്് വസ്തു നികുതി കുടിശികയായി കണക്കാക്കി ഈടാക്കാന്‍ തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി.കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ അജൈവ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതാണ് ഹരിത കര്‍മ സേന. എല്ലാ വാര്‍ഡുകളിലും ഇവരുടെ സേവനമുണ്ട്. വീടുകളിലെത്തി അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് വീട്ടുകാര്‍ യൂസര്‍ ഫീ നല്‍കണം. ഇത് കൊടുക്കാന്‍ ആളുകള്‍ മടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് യൂസര്‍ …

ഹരിതകര്‍മ സേനയ്ക്ക് ഫീ നല്‍കിയില്ലെങ്കില്‍ വസ്തു നികുതിയില്‍ നിന്ന് ഈടാക്കും Read More »

തൃശൂര്‍ പൂരം പ്രദര്‍ശനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തൃശ്ശൂര്‍: രണ്ട് മാസക്കാലം കാഴ്ചയുടെ ഉത്സവമായ  തൃശ്ശൂര്‍ പൂരം പ്രദര്‍ശനത്തിന് ഒരുക്കങ്ങളായി.  നാളെ വൈകീട്ട് അഞ്ചിനാണ് ഉദ്ഘാടനം  മെയ് 22ന് സമാപിക്കും. ഏപ്രില്‍ 30. മെയ് 1 തിയതികളിലാണ് ഇക്കൊല്ലത്തെ തൃശ്ശൂര്‍ പൂരം. തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളുടെ ആഭിമുഖ്യത്തിലുള്ള 60-ാമത്തെ പ്രദര്‍ശനമാണിതെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് അറിയിച്ചു. കൊച്ചി ദേവസ്വം ബോര്‍ഡിന് പ്രദര്‍ശനഗ്രൗണ്ടിന് കൊടുക്കേണ്ട വാടക സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നടന്നു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു്. 180-ല്‍ പരം സ്റ്റാളുകളും എഴുപതിലധികം പവിലിയലുകളുമാണ് ഈ …

തൃശൂര്‍ പൂരം പ്രദര്‍ശനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി Read More »

ബ്രഹ്‌മപുരം: സര്‍ക്കാരിന് രൂക്ഷവിമര്‍ശനം, 500 കോടി പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുമായി ഹരിത ട്രൈബ്യൂണല്‍

കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ കെടുകാര്യസ്ഥതയില്‍ ഹരിത ട്രൈബ്യൂണലിന്റെ ഇടപെടല്‍. സംസ്ഥാന സര്‍ക്കാരിനെ ദേശീയ ഹരിത ട്രൈബ്യൂണല്‍ അതിരൂക്ഷമായി വിമര്‍ശിച്ചു. ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്ന് മുന്നറിയിപ്പും നല്‍കി  500 കോടി രൂപ പിഴ ഈടാക്കുമെന്ന് സര്‍ക്കാരിന് ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് നല്‍കിയ ഉറപ്പുകള്‍ ആവര്‍ത്തിക്കുന്നത് മാത്രമല്ലേ ഈ സത്യവാങ്മൂലമെന്നായിരുന്നു പരിശോധനയ്ക്ക് ശേഷം ട്രൈബ്യൂണലിന്റെ ചോദ്യം. ഇതിന് കൃത്യമായ ഒരു മറുപടി സര്‍ക്കാരിന് നല്‍കാന്‍ സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ബ്രഹ്‌മപുരത്തേക്ക് ഇനി ഓര്‍ഗാനിക് …

ബ്രഹ്‌മപുരം: സര്‍ക്കാരിന് രൂക്ഷവിമര്‍ശനം, 500 കോടി പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുമായി ഹരിത ട്രൈബ്യൂണല്‍ Read More »

14 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് വീണ്ടും ഓസ്കാർ

കീരവാണിക്കും, കാര്‍ത്തികിയ്ക്കും ഓസ്‌കാറിന്റെ കീര്‍ത്തിമുദ്ര 95-ാമത് ഓസ്‌കര്‍ പുരസ്‌കാരദാന ചടങ്ങില്‍ ഇന്ത്യയ്ക്ക് അഭിമാന ദിവസം, മികച്ച ഷോര്‍ട് ഡോക്യുമെന്ററി വിഭാഗത്തില്‍ കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത ‘ദി എലഫന്റ് വിസ്പറേഴ്‌സ്’  പുരസ്‌കാരം നേടി, കീരവാണിയുടെ സംഗീതസംവിധാനത്തില്‍ മികച്ച ഗാനത്തിനും പുരസ്‌കാരം കൊച്ചി: ഭാരതത്തിന് അഭിമാനമായി 95-ാമത് ഓസ്‌കര്‍ പുരസ്‌കാരദാന ചടങ്ങില്‍ ഇന്ത്യക്ക് സിനിമയ്ക്ക് ചരിത്ര നേട്ടം. മികച്ച ഗാനത്തിനുള്ള പുരസ്‌കാരം എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ‘ആര്‍.ആര്‍.ആര്‍’ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു…’ എന്ന ഗാനം നേടി. …

14 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് വീണ്ടും ഓസ്കാർ Read More »

‘കക്കുകളി’ തൃശൂരില്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് തൃശൂര്‍ അതിരൂപത, നാളെ കളക്ടറേറ്റ് മാര്‍ച്ച്

അതിരൂപതയ്ക്ക് പിന്തുണയുമായി ബിജെപി ….. നാടകത്തിനെതിരെ തൃശൂരിൽ പ്രതിഷേധ മാർച്ച് ….. തൃശൂര്‍: പൗരോഹിത്യത്തെയും വിശ്വാസത്തെയും അവഹേളിക്കുന്നുവെന്നാരോപിച്ച് ‘കക്കുകളി’ നാടകത്തിനെതിരെ ശക്തമായ പ്രതിഷേധവും സമരപരിപാടികളുമായി തൃശൂര്‍ അതിരൂപത രംഗത്ത്.  നാടകം നിരോധിക്കണമെന്നാവശ്യപ്പെട്ട് നാളെ തൃശൂര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. കുര്‍ബാനയ്ക്കിടെ ജില്ലയിലെ  പള്ളികളില്‍ നാടകത്തിനെതിരെ പ്രതിഷേധക്കുറിപ്പ് വായിച്ചു. നാടകത്തെ വാഴ്ത്തുകയാണ് സാംസ്‌കാരിക വകുപ്പെന്ന് തൃശ്ശൂര്‍ അതിരൂപത ആരോപിച്ചു. . ‘ബ്രഹ്‌മപുരത്തെ മാലിന്യത്തേക്കാള്‍ ഹീനമാണ് ഇടത് സാംസ്‌കാരിക ബോധം’. ഇടത് സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കണോ എന്ന് ആലോചിക്കണമെന്നും അതിരൂപത.തൃശൂര്‍ ലൂര്‍ദ്ദ് …

‘കക്കുകളി’ തൃശൂരില്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് തൃശൂര്‍ അതിരൂപത, നാളെ കളക്ടറേറ്റ് മാര്‍ച്ച് Read More »

മുഖ്യമന്ത്രി നിയമ നടപടിക്കില്ലെന്ന് എം.വി.ഗോവിന്ദന്‍ സ്വപ്നയ്‌ക്കെതിരെ മാനനഷ്ട കേസ്: പാര്‍ട്ടിയുടെ അനുമതി കിട്ടി

മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാം പണിയുണ്ട്. നിങ്ങള്‍ എത്ര വിചാരിച്ചാലും മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു….. READ MORE… കോട്ടയം: സ്വപ്ന സുരേഷിന്റെ  ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാനനഷ്ടക്കേസ്  നല്‍കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പരോക്ഷ സൂചന നല്‍കി. കടകംപള്ളിക്കും തോമസ് ഐസകിനും സ്വപ്നക്കെതിരെ മാനനഷ്ട കേസ് നല്‍കാന്‍ പാര്‍ട്ടി അനുമതി നല്‍കിയിട്ടുണ്ട്.മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാം പണിയുണ്ട്.നിങ്ങള്‍ എത്ര വിചാരിച്ചാലും മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്ക പരിഹാര …

മുഖ്യമന്ത്രി നിയമ നടപടിക്കില്ലെന്ന് എം.വി.ഗോവിന്ദന്‍ സ്വപ്നയ്‌ക്കെതിരെ മാനനഷ്ട കേസ്: പാര്‍ട്ടിയുടെ അനുമതി കിട്ടി Read More »

നാസ്തിക- ഇസ്‌ലാമിക സംവാദം നാളെ കോഴിക്കോട്ട്. വിഷയം: ‘മനുഷ്യന്‍ ധാര്‍മ്മിക ജീവിയോ’

മാറ്റുരക്കുന്നത് സി രവിചന്ദ്രനും ടി മുഹമ്മദ് വേളവും കോഴിക്കോട്: കഴിഞ്ഞ കുറേക്കാലമായി നവമാധ്യമങ്ങളിലൂടെ നാസ്തികരും ഇസ്‌ലാമിസ്റ്റുകളും തമ്മില്‍ സംവദിച്ചുവരുന്ന വിഷയമാണ് മനുഷ്യന്റെ ധാര്‍മ്മിക. ഈ വിഷയത്തില്‍ ഒരു പരസ്യ സംവാദത്തിന് വേദിയൊരുക്കുകയാണ് ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സന്‍സ് ഗ്ലോബല്‍. ‘മനുഷ്യന്‍ ധാര്‍മ്മിക ജീവിയോ’ എന്ന വിഷയത്തില്‍ മാര്‍ച്ച് 11ന് ശനിയാഴ്ച കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംവാദത്തില്‍, ഇസ്‌ലാമിക പക്ഷത്തെ പ്രതിനിധീകരിച്ച് ടി മുഹമ്മദ് വേളവും, നാസ്തിക പക്ഷത്തുനിന്ന് സി രവിചന്ദ്രനും പങ്കെടുക്കും. എഴുത്തുകാരനും പ്രഭാഷകനുമായ പി …

നാസ്തിക- ഇസ്‌ലാമിക സംവാദം നാളെ കോഴിക്കോട്ട്. വിഷയം: ‘മനുഷ്യന്‍ ധാര്‍മ്മിക ജീവിയോ’ Read More »

ഓസ്കാർ ഗോഡൗണിലെ തീപിടുത്തം: രണ്ടു കോടി രൂപയുടെ ഇവന്റ് മാനേജ്മെൻറ് വസ്തുക്കൾ കത്തി നശിച്ചു

ഗോഡൗണിലേക്ക് തീ പടർന്നത് അടുത്തുള്ള പറമ്പിൽ നിന്നെന്ന് സൂചന …. തൃശൂര്‍: പെരിങ്ങാവ് ഗാന്ധിനഗറില്‍ ഇവന്റ് മാനേജ്‌മെന്റിന്റെ ഗോഡൗണില്‍ വന്‍ അഗ്നിബാധ. ഇന്ന രാവിലെയായിരുന്നു തീപ്പിടിത്തം തുടങ്ങിയത്. ഓസ്‌കാര്‍ എന്ന പേരിലുള്ള ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ ഗോഡൗണിലാണ് തീപ്പിടിത്തം ഉണ്ടായത്. ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചു. അഗ്നിശമന സേന കുതിച്ചെത്തി തീയണച്ചു. സമീപത്ത് നിറയെ വീടുകളാണ്. ഫയര്‍ഫോഴ്‌സ് വേഗത്തില്‍ എത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയതിനാല്‍ തീ മറ്റിടങ്ങളിലേക്ക് പടര്‍ന്നില്ല. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു.   അഗ്നിബാധയില്‍ കോടികളുടെ നഷ്ടമെന്ന് …

ഓസ്കാർ ഗോഡൗണിലെ തീപിടുത്തം: രണ്ടു കോടി രൂപയുടെ ഇവന്റ് മാനേജ്മെൻറ് വസ്തുക്കൾ കത്തി നശിച്ചു Read More »

തൃശൂരില്‍  അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ മൃതദേഹം ബക്കറ്റില്‍, അച്ഛന്‍ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍

 കുഞ്ഞിന് സംസാര ശേഷി സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.  ലോട്ടറി വില്‍പ്പനക്കാരനായ ബിനോയ് ഹൃദ്രോഗിയാണ്. ബിനോയ്ക്ക് ഭാര്യയും 9 വയസുകാരനായ മറ്റൊരു മകനും ഉണ്ട്. ഗള്‍ഫില്‍ ജോലിനോക്കിയിരുന്ന ബിനോയ് മടങ്ങിവന്നതിനുശേഷം ലോട്ടറി കച്ചവടം നടത്തിവരികയായിരുന്നു…… READ MORE തൃശൂര്‍: ആളൂരില്‍ അച്ഛനും കുഞ്ഞും മരിച്ച നിലയില്‍. രണ്ടര വയസുകാരന്‍ അഭിജിത് കൃഷ്ണ, അച്ഛന്‍ ബിനോയ് എന്നിവരാണ് മരിച്ചത്. അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലായിരുന്നു കണ്ടെത്തിയത്. അച്ഛന്‍ തൂങ്ങിമരിച്ചനിലയിലും ആയിരുന്നു. വീടിന്റെ അടുക്കളയിലായിരുന്നു ഇരുവരുടെയും മൃതദേഹം. മൂത്ത മകനും ഭാര്യയും …

തൃശൂരില്‍  അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ മൃതദേഹം ബക്കറ്റില്‍, അച്ഛന്‍ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ Read More »

ഒടുവില്‍ ഇ..പി. ഇണങ്ങി, പ്രതിരോധജാഥയില്‍ പങ്കെടുത്തു

പിണറായി നാടിന്റെ ഐശ്വര്യമെന്ന് ഇ.പി.ജയരാജന്‍ തൃശൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി തേക്കിന്‍കാട് മൈതാനത്ത്് നടന്ന പൊതുസമ്മേളനത്തിന് എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി ജയരാജന്‍ എത്തിയത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി. പിണറായി വിജയന്റെ കുടുംബം ഈ നാടിന് ഐശ്വര്യമാണെന്നും പിണറായിയെ എതിര്‍ത്താല്‍ ജനങ്ങള്‍ നോക്കി നില്‍ക്കില്ലെന്നുമുള്ള ഇ.പി.ജയരാജന്റെ വാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് അണികള്‍ സ്വീകരിച്ചത്.കറുത്ത തുണിയില്‍ കല്ല് കെട്ടി അക്രമത്തിനിറങ്ങിയാല്‍ നോക്കി നില്‍ക്കില്ല. അക്രമം സമരം തുടര്‍ന്നാല്‍ ജനങ്ങള്‍ തെരുവിലിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിണറായിയുടെ കറുപ്പ് യുദ്ധം അപഹാസ്യം: പി ഇസ്മായിൽ

തൃശൂർ: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കറുപ്പിന് വിലക്കേർപ്പെടുത്തി കൊണ്ട് പിണറായി ജനങ്ങളോട് നടത്തുന്ന യുദ്ധം അപഹാസ്യമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ. ബജറ്റിലെ നികുതിക്കൊള്ള, ലൈഫ് മിഷൻ അഴിമതി തുടങ്ങിയ വിഷയങ്ങളുയർത്തി മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരിദിനം ആചരിച്ചും കരിങ്കൊടി കയ്യിലേന്തിയും സമരം നയിച്ചവരാണിപ്പോൾ കറുപ്പിന്റെ പേരിൽ കലി തുള്ളുന്നത്. മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തിയ അമിത സുരക്ഷ കാരണം മരുന്ന് വാങ്ങാൻ വരുന്നവരെ പോലും റോഡിൽ …

പിണറായിയുടെ കറുപ്പ് യുദ്ധം അപഹാസ്യം: പി ഇസ്മായിൽ Read More »