ശബരിമല പൂങ്കാവനത്തിന്റെ കാവൽക്കാരൻ വിടചൊല്ലി
ദേവഹിതം നോക്കി നിത്യേന സന്ദർശനം അനുവദിക്കണമെന്ന് ഉപദേശം മുഖ്യമന്ത്രിക്ക് ഏതു ഉപദേശകൻ ആണ് നൽകിയെന്ന് പ്രയാർ ശബരിമലയിൽ നടന്ന അവലോകന യോഗത്തിൽ പൊതുവേദിയിൽ വെച്ച് പിണറായി വിജയനോട് ചോദിച്ചത് കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു കൊച്ചി: മുൻ ചടയമംഗലം എം.എൽ.എയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ വിട വാങ്ങി. ഇന്ന് ഉച്ചതിരിഞ്ഞ് കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കാർ ഡ്രൈവർ വാഹനം വട്ടപ്പാറ എസ്.യു.ടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 2016 അധികാരം …