Newsskerala

ചരിത്രം കുറിച്ച വിജയം; അറുപത് വർഷത്തിൽ ആദ്യമായാണ്‌ ഒരു വനിത തലപ്പത്തെത്തുന്നത്

കൊച്ചി: ആവേശപ്പോരാട്ടത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന അധ്യക്ഷയായി വീക്ഷണം തൃശൂര്‍ ബ്യൂറോ ചീഫ് എം.വി.വിനീത തിരഞ്ഞെടുക്കപ്പെട്ടു. അറുപത് വര്‍ഷത്തെ യൂണിയന്റെ ചരിത്രത്തില്‍ ആദ്യമായാണ് അധ്യക്ഷ സ്ഥാനത്തേക്ക് വനിത തിരഞ്ഞെടുക്കപ്പെടുന്നത്. മാതൃഭൂമിയിലെ എം.പി.സൂര്യദാസിനെ 78 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിനീത തോല്‍പ്പിച്ചത്. ആകെ പോള്‍ ചെയ്ത 3,001 വോട്ടില്‍ വിനീതയ്ക്ക് 1,515 വോട്ടും, സൂര്യദാസിന് 1,437 വോട്ടും കിട്ടി. 49 വോട്ട് അസാധുവായി. ജനറല്‍ സെക്രട്ടറിയായി ന്യൂസ് 18-ലെ കേരള പ്രിന്‍സിപ്പല്‍ കറസ്്‌പോണ്ടന്റ് കിരണ്‍ബാബുവിനെ തിരഞ്ഞെടുത്തു. മാധ്യമത്തിലെ കെ.പി.റെജിയെയും, ജനയുഗത്തിലെ സുരേഷ് എടപ്പാളിനെയുമാണ് തോല്‍പ്പിച്ചത്. കിരണിന് 1,239 വോട്ടും, കെ.പി.റെജിക്ക് 8,78 വോട്ടുകളും,  സുരേഷ് എടപ്പാളിന് 818 വോട്ടും കിട്ടി.  

പെണ്‍കരുത്തില്‍ പുതുചരിത്രമെഴുതി എം.വി.വിനീത, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന അധ്യക്ഷ, കിരണ്‍ ജന.സെക്രട്ടറി

Leave a Comment

Your email address will not be published. Required fields are marked *