തൃശൂർ പൂരം: ആവേശക്കൊടിയേറ്റം
#WatchNKVideo here തൃശൂര്‍: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആര്‍പ്പോ വിളികള്‍ മുഴങ്ങി. വിശ്വവിഖ്യാതമായ തൃശൂര്‍ പൂരത്തിന് കൊടിയേറി. ആളും, ആരവങ്ങളും നിറഞ്ഞ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളില്‍ ദേശക്കാരാണ് കൊടിയേറ്റിയത്. പാറമേക്കാവില്‍ പത്തേകാലോടെ കൊടിയേറ്റച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. രാവിലെ ഒന്‍പതര മണിയോടെ വലിയ പാണികൊട്ടി പുറത്തേക്ക് എഴുന്നള്ളിയ പാറമേക്കാവിലമ്മയെ സാക്ഷിയാക്കിയായിരുന്നു ആരവങ്ങളോടെ പൂരക്കൊടി ദേശക്കാര്‍ ഉയര്‍ത്തിയത്. പാറമേക്കാവ് പദ്മനാഭന്‍ തിടമ്പേറ്റി. അഞ്ച് കൊമ്പന്‍മാരുടെ അകമ്പടിയോടെയായിരുന്നു എഴുന്നള്ളിപ്പ്. കൊടിയേറ്റിന് ശേഷം ക്ഷേത്രത്തിലെ പാലമരത്തിലും, മണികണ്ഠനാലിലെ പന്തലിലും മഞ്ഞപ്പട്ടില്‍ സിംഹമുദ്രയുള്ള കൊടിക്കൂറ …