ചരിത്രം കുറിച്ച് മോദിയുടെ വത്തിക്കാന്‍ സന്ദര്‍ശനം.മാര്‍പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിച്ച് മോദി
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഊഷ്മളമായ സ്വീകരണമാണ് മോദിക്ക് വത്തിക്കാനില്‍ ലഭിച്ചത്. 20 മിനിറ്റ് നീണ്ടുനിന്ന സന്ദര്‍ശനത്തില്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ തുടങ്ങിയവര്‍ മോദിയെ അനുഗമിച്ചു. മോദിയുടെ വത്തിക്കാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തിരുവനന്തപുത്ത് കര്‍ദിനാള്‍ ക്ലീമിസ് ബാവയെ സന്ദര്‍ശിച്ചു. ലോകത്ത് സംസ്‌കാരങ്ങളില്‍ വച്ച് ഏറ്റവും പ്രാചീനമായ …