തൃശ്ശൂർ പൂരത്തിനായി എല്ലാ റോഡുകളും പാച്ച് വർക്ക് ചെയ്തിട്ടും 30 ലക്ഷത്തിലധികം തുക ചെലവാക്കിയിട്ടും മൂന്നുമാസമാകുമ്പോഴേക്കും നഗരത്തിൻറെ ഈ അവസ്ഥ ഇത് വിജിലൻസ് അന്വേഷണത്തിന് വിധേയമാക്കണം എന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു
തൃശ്ശൂർ: കോർപ്പറേഷനിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ശക്തമായ പ്രതിഷേധ സമരവുമായി ബിജെപി.
ശക്തൻ നഗറിലെ റോഡിലെ ഗട്ടറിൽ വാഴ നട്ടാണ് ബിജെപി കൗൺസിലർമാർ പ്രതിഷേധസമരം സംഘടിപ്പിച്ചത്.
ഇതൊരു സൂചന സമരം മാത്രമാണെന്നും റോഡുകൾ എത്രയും പെട്ടെന്ന് സഞ്ചാരയോഗ്യമാക്കണമെന്നും ഇല്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും കൗൺസിലർമാർ മുന്നറിയിപ്പ് നൽകി. കോർപ്പറേഷൻ ഭരണസമിതിയുടെ കെടുകാര്യസ്ഥതയും ദീർഘവീക്ഷണവും ഇല്ലായ്മയാണ് ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിലാക്കിയ ഈ ദുരിതാവസ്ഥക്ക് കാരണമായത്.
കോർപ്പറേഷൻ ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥമൂലം 2016 മുതൽ ആറുവർഷത്തെ സർവീസ് ടാക്സ് ഒരുമിച്ച് പിരിച്ചുകൊണ്ട് ജനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയാണ്.
തൃശ്ശൂർ പൂരത്തിനായി എല്ലാ റോഡുകളും പാച്ച് വർക്ക് ചെയ്തിട്ടും 30 ലക്ഷത്തിലധികം തുക ചെലവാക്കിയിട്ടും മൂന്നുമാസമാകുമ്പോഴേക്കും നഗരത്തിൻറെ ഈ അവസ്ഥ ഇത് വിജിലൻസ് അന്വേഷണത്തിന് വിധേയമാക്കണം എന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു.
പാർലമെന്ററി ലീഡർ വിനോദ് പൊളളാഞ്ചേരി, കൗൺസിലർമാരായ എൻ പ്രസാദ്, പൂർണ്ണിമ സുരേഷ്,നിജി കെ ജി, രാധിക എൻ വി , ബിജെപി തൃശ്ശൂർ വെസ്റ്റ് മണ്ഡലം അദ്ധ്യക്ഷൻ രഘുനാഥ് സി മേനോൻ എന്നിവർ പ്രതിഷേധസമരത്തിൽ പങ്കെടുത്തു.