Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kerala news

സംസ്ഥാന സ്‌കൂള്‍ കായികോത്സവം: വൈകീട്ടത്തെ മഴ, മത്സരസമയത്തില്‍ മാറ്റത്തിന് സാധ്യത

കുന്നംകുളം: അറുപത്തിയഞ്ചാമത്തെ സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഒരുക്കങ്ങളായി. 17ന് രാവിലെ 7 മുതല്‍ കുന്നംകുളം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റേഡിയത്തില്‍  കൗമാരതാരങ്ങളുടെ കുതിപ്പ് തുടങ്ങും. തുലാമഴ പെയ്യുന്ന സാഹചര്യത്തില്‍ മത്സരസമയത്തില്‍  മാറ്റത്തിന് സാധ്യതയുണ്ട്. . രാവിലെ 6.30 ന് തുടങ്ങി വൈകീട്ട് 3.30ന് അവസാനിക്കുന്ന തരത്തിലായിരിക്കും ക്രമീകരണം. അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാപ്രവചനവുമുണ്ട്. കായികോത്സവത്തിനോടനുബന്ധിച്ചുള്ള ദീപശിഖാ പ്രയാണം തിങ്കളാഴ്ച  രാവിലെ 8.30 ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നിന്ന് തുടങ്ങും.  മേയര്‍ എം.കെ …

സംസ്ഥാന സ്‌കൂള്‍ കായികോത്സവം: വൈകീട്ടത്തെ മഴ, മത്സരസമയത്തില്‍ മാറ്റത്തിന് സാധ്യത Read More »

കുന്നംകുളത്തെ ഓര്‍മകളുടെ ട്രാക്കില്‍ ടി.എന്‍.പ്രതാപന്റെ വേഗക്കുതിപ്പ്

കുന്നംകുളം: കായികമേളകളില്‍ ഷൂസില്ലാതെ നഗ്നപാദനായി ഓടിയതിന്റെ ഓര്‍മകള്‍ പങ്കുവെച്ച് ടി.എന്‍.പ്രതാപന്‍ എം.പി. കുന്നംകുളം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം.അന്ന് പൊരിവെയിലത്ത് ഓടി കാലില്‍ പുളങ്ങള്‍ വന്നു. ചാവക്കാട് വിദ്യാഭ്യാസ ജില്ലയുടെ കായികമേളയില്‍ തളിക്കുളം സ്‌കൂളിന്റെ താരമായി ഓട്ടമത്സരത്തില്‍ പങ്കെടുത്തത് ഈ ഗ്രൗണ്ടിലായിരുന്നു. അന്ന് 100 മീ, 200 മീ, 4 X 100 റിലേ, ജാവലിൻ തോ , മത്സരങ്ങളിലായിരുന്നു പങ്കെടുത്തത്. ഗ്രൗണ്ടിലെത്തിയപ്പോള്‍ കൗമാരകാലത്ത് കായികതാരമായതിന്റെ …

കുന്നംകുളത്തെ ഓര്‍മകളുടെ ട്രാക്കില്‍ ടി.എന്‍.പ്രതാപന്റെ വേഗക്കുതിപ്പ് Read More »

നാല് പേർക്ക് പുതുജീവൻ നൽകി വിഷ്ണു യാത്രയായി; കരളും വൃക്കകളും ഹൃദയവുമാണ് ദാനം ചെയ്തത്

കോഴിക്കോട്: അകാലത്തിൽ മരണപ്പെട്ട മകനെ കുറിച്ച് ഓർക്കുമ്പോൾ കണ്ണിൽ ഈറനണിയുമെങ്കിലും ഒരിറ്റ് കണ്ണീർ പൊഴിക്കില്ല കണ്ണൂർ സ്വദേശിയായ പൂവേൻ വീട്ടിൽ ഷാജി. നാല് പേർക്ക് പുതുജീവൻ നൽകിയ ശേഷമാണ് മകൻ വിഷ്ണുവിനെ വിധി കൊണ്ടുപോയതെന്നോർക്കുമ്പോൾ അഭിമാനം മാത്രമാണ് മനസിൽ നിറയുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് ആസ്റ്റർ മിംസിൽ മരണപ്പെട്ട പി. വിഷ്ണുവിന്റെ (22) കരളും വൃക്കകളും ഹൃദയവുമാണ് ദാനം ചെയ്തത്. ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്ചയായിരുന്നു വിഷ്ണുവിന് മസ്തിഷ്ക മരണം സംഭവിച്ചത്. ഒക്ടോബർ അഞ്ചിന് …

നാല് പേർക്ക് പുതുജീവൻ നൽകി വിഷ്ണു യാത്രയായി; കരളും വൃക്കകളും ഹൃദയവുമാണ് ദാനം ചെയ്തത് Read More »

സുരേഷ് ഗോപിക്കെതിരെ കേസ്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ പദയാത്രയ്ക്കെതിരെ പോലീസ് കേസെടുത്തു. സുരേഷ് ഗോപി ഉൾപ്പെടെ 500 ഓളം പേർക്കെതിരെയാണ് കേസ്. ഗതാഗത തടസ്സം സൃഷ്ടിച്ചതിനാണ് തൃശ്ശൂർ ഈസ്റ്റ് പോലീസ് കേസെടുത്തത്. കരുവന്നൂർ ഇരകൾക്ക് നീതി തേടി സഹകാരി സംരക്ഷണ പദയാത്ര നടത്തിയതിനെതിരെ സുരേഷ് ഗോപിയെ പ്രതിയാക്കി കേസ് എടുത്ത നടപടി രാഷ്ടീയ പകപോക്കലാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ. സുരേഷ് ഗോപി ബാങ്ക് കൊളളക്കാർക്കെതിരെ ശക്തമായ നിലപാടെടുത്തതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. …

സുരേഷ് ഗോപിക്കെതിരെ കേസ് Read More »

ഇടുക്കിയില്‍ പുല്ല് ചെത്തുന്നതിനിടെ അച്ഛനും രണ്ട് മക്കളും  ഷോക്കേറ്റ് മരിച്ചു

ഇടുക്കി: കൊച്ചറ രാജാക്കണ്ടത്ത് അച്ഛനും രണ്ട് മക്കളും ഷോക്കേറ്റ് മരിച്ചു. . രാജാക്കണ്ടം ചെമ്പകശ്ശേരി കനകാധരന്‍ (57), മക്കളായ വിഷ്ണു (31), വിനീത് (28)  എന്നിവരാണ് മരിച്ചത്. പാടത്ത്് പുല്ല് അരിയുന്നതിനിടെ പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്.  കനത്ത മഴയെ തുടര്‍ന്നാണ് ലൈന്‍ കമ്പി പൊട്ടി വീണത്. രണ്ട് ദിവസമായി ഇവിടെ മഴ ശക്തമായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.കനകാധരന്റെ ഉടമസ്ഥതയിലുള്ള പാടത്ത് രണ്ട് ദിവസമായി പെയ്ത് മഴയില്‍ വെള്ളം കെട്ടിക്കിടന്നിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ മഴയ്ക്ക് …

ഇടുക്കിയില്‍ പുല്ല് ചെത്തുന്നതിനിടെ അച്ഛനും രണ്ട് മക്കളും  ഷോക്കേറ്റ് മരിച്ചു Read More »

കൊടകര കുഴല്‍പ്പണക്കേസിനും, കരുവന്നൂരിലെ തട്ടിപ്പിനും ബന്ധമുണ്ടെന്ന് അനില്‍ അക്കര

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും, കൊടകര കുഴല്‍പ്പണക്കേസും തമ്മില്‍ ബന്ധമുണ്ടെന്ന് കെ.പി.സി.സി നിര്‍വ്വാഹകസമിതി അംഗം അനില്‍ അക്കര പത്രസമ്മേളനത്തില്‍ ആരോപിച്ചു.  കൊടകര കുഴല്‍പ്പണക്കേസിലെ രണ്ട് പ്രതികള്‍ക്ക്  കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മറ്റൊരാളിന്റെ ഭൂമി അവര്‍ അറിയാതെ ഈട് നല്‍കി വായ്പ നല്‍കി. കരുവന്നൂരുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ അന്വേഷണപരിധിയിലുള്ള ബാങ്കുകളില്‍ ഒന്നാണ് കുട്ടനെല്ലൂര്‍ ബാങ്കും.കേസിലെ മൂന്നാംപ്രതി രഞ്ജിത്, ഭാര്യ ദീപ്തി എന്നിവരാണ് തട്ടിപ്പിന്റെ ഭാഗമായത്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സതീഷ്‌കുമാറാണ് ഈ വായ്പയുടേയും ഇടനിലക്കാരന്‍. കൊടകര …

കൊടകര കുഴല്‍പ്പണക്കേസിനും, കരുവന്നൂരിലെ തട്ടിപ്പിനും ബന്ധമുണ്ടെന്ന് അനില്‍ അക്കര Read More »

സഹകരണബാങ്കുകള്‍ പോലെ ദേവസ്വം ബോര്‍ഡുകളിലും അഴിമതിയെന്ന് സുരേഷ് ഗോപി

തൃശൂര്‍ : സഹകരണ ബാങ്കുകളിലെപ്പോലെ തന്നെ കേരളത്തില്‍ ദേവസ്വം ബോര്‍ഡുകളിലും അഴിമതിയും ക്രമക്കേടുമുണ്ടെന്ന് സുരേഷ് ഗോപി പത്രസമ്മേളനത്തില്‍ ആരോപിച്ചു.  ഇവിടെയും ഏകീകൃത കേന്ദ്ര നിയമം വേണം. അതിനായി ശ്രമം നടത്തുന്നുണ്ട്.  കേന്ദ്രത്തിലും ദേവസ്വം മന്ത്രിയുണ്ടാകും.കരുവന്നൂര്‍ സമരം മനുഷ്യത്വത്തിന്റെ വിഷയമാണ്. രാഷ്ട്രീയമില്ല. തൃശൂരില്‍ തനിക്ക് മത്സരിക്കാന്‍ വേണ്ടിയാണ് ഇ.ഡി  റെയ്ഡുകള്‍ നടത്തുന്നതെന്ന  സി.പി.എം ആരോപണങ്ങളില്‍ വാസ്തവമില്ല.ഒരു വര്‍ഷത്തിന് മുന്‍പ് തന്നെ താന്‍ കരുവന്നൂരിലെ ഇരകളുടെ വീട്ടില്‍ എത്തിയിരുന്നു.സഹകരണ സംഘങ്ങള്‍ നിലനില്‍ക്കണം. സഹകരണ സംഘങ്ങളില്‍ പണം നിക്ഷേപിച്ചവരുടെ താത്പര്യങ്ങളും സംരക്ഷിക്കപ്പെടണം. എന്നാല്‍ …

സഹകരണബാങ്കുകള്‍ പോലെ ദേവസ്വം ബോര്‍ഡുകളിലും അഴിമതിയെന്ന് സുരേഷ് ഗോപി Read More »

21 ദിവസത്തിനകംപരിഹാരം കാണണം, കരുവന്നൂരില്‍ താക്കീതുമായി സുരേഷ് ഗോപി

പദയാത്രയി്ല്‍ അണിനിരന്നത് പതിനായിരങ്ങള്‍ തൃശൂര്‍:  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ താക്കീതുമായി സുരേഷ്‌ഗോപി.   21 ദിവസത്തിനകം പ്രശ്‌നപരിഹാരവുമായി വന്നില്ലെങ്കില്‍ കണ്ണൂരില്‍ ഇതിലും വലിയ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ കോര്‍പറേഷന് മുന്നില്‍ നടന്ന  സഹകാരി സംരക്ഷണ പദയാത്രയുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. പദയാത്ര കരുവന്നൂരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും കണ്ണൂരിലേക്കും മാവേലിക്കരയിലേക്കും മലപ്പുറത്തേക്കുമൊപ്പം തുടരുന്നതിനുള്ള തീനാളമാണിതെന്നും സുരേഷ് ഗോപി പറഞ്ഞു. മുഖ്യമന്ത്രിയും കൂടെയുള്ള തസ്‌കരന്മാരും ഇതിന് വലിയ വില നല്‍കേണ്ടിവരും. …

21 ദിവസത്തിനകംപരിഹാരം കാണണം, കരുവന്നൂരില്‍ താക്കീതുമായി സുരേഷ് ഗോപി Read More »

ചോദ്യം ചെയ്യല്‍ സൗഹാര്‍ദപരമെന്ന് കണ്ണന്‍, സഹകരിക്കുന്നില്ലെന്ന് ഇ.ഡി

കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് നിക്ഷേപത്തട്ടിപ്പ് കേസില്‍ സി.പി.എം സംസ്ഥാന സമിതി അംഗം എം.കെ കണ്ണന്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇ.ഡി അറിയിച്ചു.  ചോദ്യം ചെയ്യലിനിടെ ശരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ച കണ്ണനെ മൂന്ന് മണിക്കൂറിന് ശേഷം വിട്ടയച്ചു. ചോദ്യങ്ങളോട് സഹകരിക്കാതിരുന്ന കണ്ണനെ മറ്റ് വഴികളില്ലാത്തതിനാല്‍ വിട്ടയച്ചതാണെന്ന് ഇ.ഡി വ്യക്തമാക്കി. സതീഷ്‌കുമാറിന്റെ കള്ളപ്പണയിടപാടില്‍ കണ്ണന്റെ പങ്ക് സംബന്ധിച്ച് കൃത്യമായ തെളിവുകളുണ്ടെന്ന് ഇ.ഡി വ്യക്തമാക്കി.   ഇ..ഡിയുടെ ആരോപണം തള്ളിയ കണ്ണന്‍  ചോദ്യം ചെയ്യല്‍ സൗഹാര്‍ദപരമെന്ന് വ്യക്തമാക്കി. അന്വേഷണത്തോട് കണ്ണന്റെ നിസഹകരണം തുടര്‍ന്നാല്‍ …

ചോദ്യം ചെയ്യല്‍ സൗഹാര്‍ദപരമെന്ന് കണ്ണന്‍, സഹകരിക്കുന്നില്ലെന്ന് ഇ.ഡി Read More »

എം കെ കണ്ണന്‍ രാമനിലയത്തിലെത്തി മുഖ്യമന്ത്രിയെ കണ്ടു

തൃശൂര്‍:  സി.പി.എം സംസ്ഥാന സമിതി അംഗവും, തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനും, കേരള ബാങ്ക് വൈസ് പ്രസിഡണ്ടുമായ  എം. കെ കണ്ണന്‍ രാവിലെ രാമനിലയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.  ഇന്ന് മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി രാമനിലയത്തിലെത്തിയത്. ഇരുവരും എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല.കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കണ്ണന്‍ ഇ.ഡിയുടെ മുന്നില്‍ ഹാജരാകാന്‍ പോകുന്നതിന് മുമ്പായിരുന്നു കൂടിക്കാഴ്ച. രണ്ടാം തവണയാണ് ഇ ഡി കണ്ണനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലില്‍ …

എം കെ കണ്ണന്‍ രാമനിലയത്തിലെത്തി മുഖ്യമന്ത്രിയെ കണ്ടു Read More »

കുഴല്‍നാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ്സി.എന്‍. മോഹനന്‍

മാത്യു കുഴൽനാടൻ പങ്കാളിയായ നിയമ സ്ഥാപനം കള്ളപ്പണം ഒളിപ്പിക്കുന്നു എന്ന ആരോപണം വിഴുങ്ങി മോഹനൻ മാത്യു കുഴൽനാടന് എതിരെയാണ് ആരോപണമെന്നും സ്ഥാപനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്നും മോഹനന്റെ വിശദീകരണം കൊച്ചി:  മാത്യു കുഴല്‍നാടനെതിരായ ആരോപണത്തില്‍ മലക്കം മറിഞ്ഞ് സി.പി.എം ജില്ലാ സെക്രട്ടറി.  കുഴല്‍നാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ അറിയിച്ചു. കെ.എം.എന്‍.പിയുടെ നോട്ടീസിനാണ് സി.എന്‍. മോഹനന്‍ മറുപടി നല്‍കിയത്. വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് മാത്യു കുഴല്‍നാടന്റെ ഭൂമിയുടെ കാര്യമാണ്. കെ.എം.എന്‍.പിയെ …

കുഴല്‍നാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ്സി.എന്‍. മോഹനന്‍ Read More »

ചോദ്യം ചെയ്യലിന് ഹാജരാകും,ഇ.ഡിയുടെ അറസ്റ്റിനെ  ഭയപ്പെടുന്നില്ലെന്ന് എം.കെ.കണ്ണന്‍

തൃശൂര്‍:  ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും, ഇഡിയുടെ അറസ്റ്റിനെ താന്‍ ഭയക്കുന്നില്ലെന്നും സി.പി.എം സംസ്ഥാനസമിതി അംഗവും, തൃശൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡണ്ടുമായ എം.കെ.കണ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.  നിരപരാധികളായ പാര്‍ട്ടി പ്രവര്‍ത്തകരെ ഇ.ഡി വേട്ടയാടുകയാണ്.രണ്ട് ഹൃദയശസ്ത്രക്രിയ കഴിഞ്ഞയാളാണ്്്, താനെന്നും, രോഗിയെന്ന പരിഗണന പോലും തനിക്ക് കിട്ടിയില്ലെന്നും കണ്ണന്‍ പറഞ്ഞു. എല്ലാ രേഖകളും പാര്‍ട്ടിക്ക് കൈമാറിയിട്ടുണ്ട്. പാര്‍ട്ടിയില്‍ ഒറ്റിക്കൊടുപ്പില്ല. കള്ളപ്പണം വെളുപ്പിക്കലുമായി തന്റെ ബാങ്കിന് യാതൊരു ബന്ധവുമില്ല.കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂര്‍ കസ്റ്റഡിയില്‍ ഇരുത്തിയിട്ട് മൂന്ന് മിനിറ്റ് മാത്രമാണ് തന്നെ ചോദ്യം …

ചോദ്യം ചെയ്യലിന് ഹാജരാകും,ഇ.ഡിയുടെ അറസ്റ്റിനെ  ഭയപ്പെടുന്നില്ലെന്ന് എം.കെ.കണ്ണന്‍ Read More »

കയ്പമംഗലം വഞ്ചിപ്പുരയില്‍ കാര്‍ മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

തൃശൂർ: കൊടുങ്ങല്ലൂര്‍ കയ്പമംഗലം വഞ്ചിപ്പുരയില്‍ കാര്‍ മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. 4 പേര്‍ക്ക് പരിക്കേറ്റു. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ ഹസീബ് (19), കുന്നുങ്ങള്‍ അബ്ദുല്‍ റസാക്കിന്റെ മകന്‍ ഹാരിസ് (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെ മാടാനിക്കുളം  വഞ്ചിപ്പുര റോഡിലായിരുന്നു അപകടം.സുഹൃത്തുക്കളായ ഏഴ് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ചളിങ്ങാട് നബിദിന ആഘോഷത്തില്‍ പങ്കെടുത്ത്  മടങ്ങുകയായിരുന്നു സംഘം. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മരത്തിലിടിച്ചായിരുന്നു അപകടം. പരിക്കേറ്റവരെ ശിഹാബ് …

കയ്പമംഗലം വഞ്ചിപ്പുരയില്‍ കാര്‍ മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു Read More »

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; തൃശൂര്‍ സഹകരണ ബാങ്ക് സെക്രട്ടറിയെ ഇഡി ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസന്വേഷണത്തിന്റെ ഭാഗമായി  തൃശൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി ബിനുവിനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും.കരുവന്നൂര്‍ തട്ടിപ്പിന് പിന്നാലെ അതുമായി ബന്ധമുള്ള മറ്റു സഹകരണ ബാങ്കുകളിലും ഇ.ഡി പരിശോധന തുടര്‍ന്നിരുന്നു. അയ്യന്തോള്‍ ബാങ്കിലായിരുന്നു ആദ്യം പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസമാണ് തൃശൂര്‍ സഹകരണ ബാങ്കിലേയ്ക്ക് ഇ.ഡിയുടെ അന്വേഷണം എത്തിയത്. കരുവന്നൂര്‍ തട്ടിപ്പില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഈ ബാങ്കുകളിലും പണമിടപാട് ഉണ്ടായിരുന്നുവെന്നും നിക്ഷേപങ്ങള്‍ നടന്നിരുന്നതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഇവര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോ എന്നാണ് ഇഡി …

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; തൃശൂര്‍ സഹകരണ ബാങ്ക് സെക്രട്ടറിയെ ഇഡി ഇന്ന് ചോദ്യം ചെയ്യും Read More »

എം.കെ.കണ്ണന്‍ ഇ.ഡി ഓഫീസില്‍ ഹാജരായി; പി.സതീഷ്‌കുമാറിന്റെ കള്ളപ്പണഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം…

കൊച്ചി: കേരളബാങ്ക് വൈസ് പ്രസിഡണ്ടും, തൃശൂര്‍ സര്‍വീസ്  സഹകരണബാങ്ക് പ്രസിഡണ്ടുമായ സി.പി.എം നേതാവ് എം.കെ.കണ്ണനെ ഇ.ഡി ചോദ്യം ചെയ്യും.  കരുവന്നൂര്‍ ബാങ്ക് കള്ളപ്പണകേസിലാണ് എം.കെ.കണ്ണനെ ചോദ്യം ചെയ്യാന്‍ ഇ.ഡി വിളിച്ചുവരുത്തിയിരിക്കുന്നത്. സി.പി.എം സംസ്ഥാന സമിതി നേതാവു കൂടിയായ കണ്ണനൊപ്പം റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ ബിദീപിനെയും ചോദ്യം ചെയ്യും. കഴിഞ്ഞയാഴ്ച തൃശൂരിലെ സഹകരണബാങ്കിലും ഇ.ഡി. നടത്തിയിരുന്നു. പി.സതീഷ്‌കുമാറിന്റെ കള്ളപ്പണഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. എം.എല്‍.എയായ എ.സി.മൊയ്തീന്‍, തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി നഗരസഭാ …

എം.കെ.കണ്ണന്‍ ഇ.ഡി ഓഫീസില്‍ ഹാജരായി; പി.സതീഷ്‌കുമാറിന്റെ കള്ളപ്പണഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം… Read More »

ചാവക്കാട് അടക്കം പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇ.ഡി.റെയ്ഡ്. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം…

കൊച്ചി: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് റെയ്ഡ്. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പരിശോധന നടക്കുന്നത്. പി.എഫ്.ഐ.യുമായി ബന്ധപ്പെട്ട 33 അക്കൗണ്ടുകള്‍ നേരത്തേ മരവിപ്പിച്ചിരുന്നു. അതിന്റെ തുടര്‍നടപടിയായാണ് ഇ.ഡി.യുടെ പരിശോധന. പി.ഫ്.ഐ. നേതാക്കളുടെ വീടുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമായി പന്ത്രണ്ടോളം ഇടങ്ങളിലാണ് രാവിലെ ആറിനു തുടങ്ങിയ ഇ.ഡി. പരിശോധന തുടരുന്നത്. പി.എഫ്.ഐ. സംസ്ഥാന ഭാരവാഹി അബ്ദുല്‍ ലത്തീഫ് ഉള്‍പ്പെടെയുള്ളവരുടെ വീടുകളിലാണ് ഇ.ഡി. …

ചാവക്കാട് അടക്കം പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇ.ഡി.റെയ്ഡ്. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം… Read More »

കേരളത്തില്‍ നിന്ന് മാറ്റാനുള്ള നീക്കമില്ല; പുതിയ ചുമതലയ്ക്കായി നിര്‍ബന്ധിക്കില്ലെന്ന് കേന്ദ്രം

സുരേഷ് ഗോപിയുടെ പ്രവര്‍ത്തനമണ്ഡലം  തൃശൂര്‍ തന്നെ തൃശൂര്‍: തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പി നേതാവും നടനുമായ സുരേഷ്‌ഗോപി സജീവമായേക്കും. ഒക്്‌ടോബര്‍ രണ്ടിന് സഹകരണമേഖലയിലെ തട്ടിപ്പുകള്‍ക്കെതിരെ ജില്ലയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പദയാത്രയും നടത്തുന്നുണ്ട്. അടുത്ത ദിവസം തന്നെ സുരേഷ് ഗോപി തൃശൂരിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള നിയമനം  തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കില്ലെന്ന് കേന്ദ്രനേതൃത്വം ഉറപ്പുനല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് …

കേരളത്തില്‍ നിന്ന് മാറ്റാനുള്ള നീക്കമില്ല; പുതിയ ചുമതലയ്ക്കായി നിര്‍ബന്ധിക്കില്ലെന്ന് കേന്ദ്രം Read More »

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ചറിയാം, ആധാര്‍ പുതുക്കാം, സംയോജിത ബോധവത്കരണ പരിപാടി തൃശൂരില്‍

തൃശൂര്‍: വിവിധ ഗവണ്‍മെന്റ് പദ്ധതികളെക്കുറിച്ച് സാധാരണക്കാര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി  5 ദിവസത്തെ സംയോജിത ബോധവത്കരണ പരിപാടിയും പ്രദര്‍ശനവും സെപ്റ്റംബര്‍ 25 മുതല്‍  29 വരെ എം.ജി റോഡിലെ ബ്രഹ്‌മസ്വം ശ്രീശങ്കര ഓഡിറ്റോറിയത്തില്‍ നടക്കും. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ തൃശ്ശൂര്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണിത്. വിവിധ ഗവണ്‍മെന്റ് പദ്ധതികളെക്കുറിച്ച് വിദഗ്ധര്‍ നയിക്കുന്ന ബോധവത്കരണ ക്ലാസുകള്‍, തപാല്‍ വകുപ്പിന്റെ ആധാര്‍ സേവനങ്ങള്‍, വിവിധ കേന്ദ്ര, സംസ്ഥാന വകുപ്പുകളുടെ പ്രദര്‍ശന സ്റ്റാളുകള്‍, …

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ചറിയാം, ആധാര്‍ പുതുക്കാം, സംയോജിത ബോധവത്കരണ പരിപാടി തൃശൂരില്‍ Read More »

സുരേഷ്‌ഗോപിയെ എം.പിയാക്കാന്‍ തൃശൂരില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സംഘടിത നീക്കം: എം.വി.ഗോവിന്ദന്‍

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ ജയിപ്പിച്ചെടുക്കാന്‍ തൃശൂരില്‍ കോണ്‍ഗ്രസും, ബി.ജെ.പിയും ചേര്‍ന്ന് സംയുക്തനീക്കം നടത്തുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആരോപിച്ചു. ഇ.ഡിയെ ഉപയോഗിച്ച് സി.പി.എമ്മിനെ  തകര്‍ക്കാനാണ് ശ്രമമെങ്കില്‍ വന്‍ ജനകീയ പങ്കാളിത്തത്തോടെ പ്രതിരോധിക്കുമെന്നും തൃശൂരില്‍ അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ സമ്മേളന ഉദ്ഘാടന പ്രസംഗത്തില്‍ ഗോവിന്ദന്‍ പറഞ്ഞു.കരുവന്നൂര്‍ വിഷയത്തില്‍  നടക്കുന്നത് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും സംഘടിത നീക്കമാണ്.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെ ന്യായീകരിക്കുന്നില്ല. തെറ്റു തിരുത്തി തന്നെയാണ് പാര്‍ട്ടി മുന്നോട്ട് പോകുന്നത്. പാര്‍ട്ടിയെയും നേതാക്കളെയും ഒറ്റുകൊടുക്കുന്ന നിലപാട് സ്വീകരിക്കരുത്. …

സുരേഷ്‌ഗോപിയെ എം.പിയാക്കാന്‍ തൃശൂരില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സംഘടിത നീക്കം: എം.വി.ഗോവിന്ദന്‍ Read More »

തൃശൂര്‍ കോര്‍പറേഷനില്‍ ശവമഞ്ചവുമായി പ്രതിപക്ഷസമരം

തൃശൂര്‍ : നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച്് കോര്‍പറേഷനിലേക്ക് ശവമഞ്ചവുമായി കോണ്‍്ഗ്രസ് കൗണ്‍സിലര്‍മാര്‍ മാര്‍ച്ച് നടത്തി. കോര്‍പറേഷന്് മുന്നില്‍ ശവമഞ്ചത്തില്‍ റീത്ത് വെച്ച്് യു.ഡി.എഫ് ചെയര്‍മാന്‍ എം.പി.വിന്‍സെന്റ് സമരം ഉദ്ഘാടനം ചെയ്തു. എംജി റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികയായ വീട്ടമ്മ  മരണപ്പെട്ടതില്‍ മേയര്‍ എം.കെ വര്‍ഗീസിന്റെ പേരിലും കോര്‍പ്പറേഷന്‍ എന്‍ജിനീയറുടെ പേരിലും കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന്  എം.പി വിന്‍സെന്റ്. ആവശ്യപ്പെട്ടു.പലജീവനുകള്‍ പൊഴിയുമ്പോഴും തകര്‍ന്ന റോഡുകളുടെ ശോച്യാവസ്ഥ  പരിഹരിക്കാതെ കോര്‍പ്പറേഷന്‍ കൊള്ളയടിക്കുന്ന കൊള്ളസംഘമായി മേയറും കൂട്ടാളികളും മാറി.തുടര്‍ഭരണം …

തൃശൂര്‍ കോര്‍പറേഷനില്‍ ശവമഞ്ചവുമായി പ്രതിപക്ഷസമരം Read More »