തൃശൂര്‍ ചിറക്കേക്കോട് മകനെയും, പേരക്കുട്ടിയെയും തീയിട്ടു കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച പിതാവ് മരിച്ചു
തൃശൂര്‍: മണ്ണുത്തി ചിറക്കേക്കോട് മകന്റെ കുടുംബത്തെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ച പിതാവ് മരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് കൊട്ടേക്കാടന്‍ ജോണ്‍സണ്‍ (48) ഇന്ന് ഉച്ചയോടെ മരിച്ചത്.ജോണ്‍സന്റെ മകന്‍ ചിറക്കേക്കോട് കൊട്ടേക്കാടന്‍ ജോജി (38), ജോജിയുടെ മകന്‍ ടെണ്ടുല്‍ക്കര്‍ (12) എന്നിവരാണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. ജോജിയുടെ ഭാര്യ ലിജി കൊച്ചിയില്‍ ചികിത്സയിലാണ്.സെപ്തംബര്‍ 14നായിരുന്നു നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. മകന്‍ ജോജിയും കുടുംബവും കിടക്കുന്ന മുറിയിലേക്ക് …