ആറാട്ടുപുഴ പൂരം: പിടിക്കപ്പറമ്പ് ആനയോട്ടത്തില്‍ ചോപ്പീസ് കുട്ടിശങ്കരന് ഒന്നാം സ്ഥാനം
തൃശൂര്‍: ചരിത്രപ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി നടന്ന പിടിക്കപ്പറമ്പ് ആനയോട്ടത്തില്‍ മേടംകുളങ്ങര ശാസ്താവിന്റെ തിടമ്പേറ്റിയ ചോപ്പീസ് കുട്ടിശങ്കരന്‍ ഒന്നാമത്് എത്തി. ചക്കംകുളങ്ങര ശാസ്താവിന്റെ തിടമ്പേറ്റിയ ഒല്ലൂക്കര ജയറാം രണ്ടാം സ്ഥാനക്കാരനായി. നാങ്കുളം ശാസ്താവിന്റെ തിടമ്പേന്തിയ എളമണൂര്‍ വാസന്തിയ്ക്കാണ് മൂന്നാം സ്ഥാനം. ചാത്തക്കുടം, ആറാട്ടുപുഴ, നെട്ടിശ്ശേരി, ചിറ്റി ചാത്തുകുടം, മേടംകുളം, കോടന്നൂര്‍ എന്നീ ശാസ്താ ക്ഷേത്രങ്ങളിലെയും, ഊരകം, ചേര്‍പ്പ്, പിഷാരിക്കല്‍, തൈക്കാട്ടുശ്ശേരി, തൊട്ടിപ്പാള്‍ എന്നീ ഭഗവതി ക്ഷേത്രങ്ങളിലെയും തിടമ്പേറ്റിയ ആനകള്‍ ആനയോട്ടത്തിനെത്തി.