വിദ്യാലയങ്ങൾക്ക് നാളെ അവധി
തൃശൂർ: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുന്‍നിര്‍ത്തി നാളെ (ബുധൻ) തൃശ്ശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
തൃശൂർ: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുന്‍നിര്‍ത്തി നാളെ (ബുധൻ) തൃശ്ശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
തൃശൂർ: കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കള്ളക്കേസെടുക്കുന്നതിൽ പ്രതിഷേധിച്ചും, മാധ്യമവേട്ടക്കെതിരെയും സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് അക്രമാസക്തമായി . സമരക്കാർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കേസ് എടുത്ത് പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള സർക്കാർ ശ്രമം വിലപ്പോവില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വില്ലേജ് ഓഫീസ് മുതൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തൃശൂർ സിറ്റി …
തൃശൂര്‍: എഴുത്തുകാരനും, വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പരിഷ്‌ക്കര്‍ത്താവും, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ പി. ചിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു.103 വയസായിരുന്നു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടറായാണ് അദ്ദേഹം വിരമിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് വൈകീട്ടോടെയായിരുന്നു അന്ത്യം. 1979-ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം തൃശൂര്‍ ചെമ്പൂക്കാവിലെ ‘മുക്ത’ യിലേക്ക് താമസം മാറ്റിയിരുന്നു .ചെറുപ്പത്തിലേ അദ്ദേഹം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായി. വി. ടി. ഭട്ടതിരിപ്പാടിന്റെ നവോത്ഥാന ആശയങ്ങളോട് ചേര്‍ന്ന് ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തി. വി. …
103-ാം വയസ്സില്‍ പി.ചിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു Read More »
തൃശൂർ: തെരുവ്നായ്ക്കൾ ഭരണവർഗത്തെയോ അവരുടെ കുടുംബങ്ങളെയോ ആക്രമിക്കാത്തിടത്തോളം സാധാരണക്കാർ അതിന്റെ ഇരയാകുമെന്ന് ആം ആദ്മി പാർട്ടി നേതാക്കൾ. തെരുവുനായ്ക്കളുടെ ആക്രമങ്ങൾക്കെതിരെയും തെരുവുനായ പ്രശ്നത്തിൽ സർക്കാരിൻ്റെ മെല്ലേ പോക്ക് നയത്തിനെതിരെയും ആം ആദ്മി പാർട്ടി സംസ്ഥാന സമിതി ആഹ്വാനം ചെയ്ത ‘കുട്ടികൾ കൂട്ടിലും പട്ടികൾ നാട്ടിലും’ എന്ന പ്രതിഷേധ പരിപടിയുടെ ഭാഗമായി തൃശ്ശൂർ കോർപ്പറേഷൻ്റെ മുന്നിൽ നടന്ന പരിപാടി ആം ആദ്മി പാർട്ടി യൂത്ത് വിങ് സംസ്ഥാന പ്രസിഡൻ്റ് ജിതിൻ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ആം ആദ്മി പാർട്ടി …
തെരുവ്നായ്ക്കൾ ഭരണവർഗത്തെയോ അവരുടെ കുടുംബങ്ങളെയോ ആക്രമിക്കാത്തിടത്തോളം ….. Read More »
തൃശൂര്‍: റെയില്‍വെ സ്റ്റേഷനില്‍ പുഴുവരിച്ച നിലയില്‍ ആയിരം കിലോ മത്സ്യം പിടികൂടി. ഇന്നലെ വൈകീട്ട് നാല് മണിയോടെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ എത്തിയ ഷാലിമാര്‍ എക്‌സ്പ്രസിലായിരുന്നു ഒഡീഷയില്‍ നിന്ന് കേടായ മത്സ്യം തൃശൂരിലെ നാല് വ്യാപാരികള്‍ക്കായി കൊണ്ടുവന്നത്.സംഭവമറിഞ്ഞ് ഭക്ഷ്യസുരക്ഷാവിഭാഗം സര്‍ക്കിള്‍ ഓഫീസര്‍ ഡോ.രേഖാ മോഹന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും പരിശോധനയ്ക്ക് റെയില്‍വെ ആരോഗ്യവിഭാഗം അനുമതി നല്‍കിയില്ല. ഇന്ന് രാവിലെയോടെ റെയില്‍വെ പരിസരത്താകെ ദുര്‍ഗന്ധം രൂക്ഷമായി. മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നതോടെയാണ് പരിശോധനയ്ക്ക് റെയില്‍വെ വഴങ്ങിയത്. 17 മണിക്കൂറോളം വൈകിയ ശേഷമാണ് …
തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പുഴുവരിച്ച നിലയില്‍ ആയിരം കിലോ മത്സ്യം പിടികൂടി Read More »
കൊച്ചി: വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്.എഫ്.ഐ നേതാവ് കെ.വിദ്യ കസ്റ്റഡിയില്‍. അഗളി പോലീസ് മേപ്പയൂരില്‍ നിന്നാണ് വിദ്യയെ പിടികൂടിയത്. മേപ്പയൂരില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഒളിവിലായതിന്റെ പതിനഞ്ചാം ദിവസം പോലീസ് വിദ്യയെ കണ്ടെത്തിയത്. നാളെ പാലക്കാട് മണ്ണാര്‍ക്കാട് കോടതിയില്‍ വിദ്യയെ ഹാജരാക്കും. വടകര, പയ്യോളി ഭാഗങ്ങളില്‍ വിദ്യ ഉണ്ടായിരുന്നതായി പോലീസിന സൂചന ലഭിച്ചിരുന്നു. ജൂണ്‍ 6നാണ് വ്യാജസര്‍ട്ടിഫിക്കറ്റ് കോളേജില്‍ നൽകി ഗസ്റ്റ് ലക്ചർ ജോലി നേടാൻ ശ്രമിച്ചതിന് കേസ് എടുത്തത്. ജൂണ്‍ രണ്ടിനായിരുന്നു അട്ടപ്പാടി കോളേജില്‍ വിദ്യ …
ഒടുവിൽ വിദ്യ അറസ്റ്റിൽ; കേസെടുത്ത് പതിനഞ്ചാം ദിവസം അറസ്റ്റ് Read More »
ഇലക്ട്രോണിക്‌സ് വോട്ടിംഗ് യന്ത്രം വഴി അതിവേഗം തിരഞ്ഞെടുപ്പ് തൃശ്ശൂര്‍: ദേവമാത സി.എം.ഐ പബ്ലിക് സ്‌കൂളില്‍ ഇലക്ട്രോണിക്‌സ് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് നടത്തിയ സ്‌കൂള്‍ ലീഡർ തിരഞ്ഞെടുപ്പ് ചരിത്രമായി. കേരളത്തില്‍ ഇതാദ്യമായാണ് ഇലക്ട്രോണിക് മെഷീന്‍ ഉപയോഗിച്ച് സ്‌കൂളില്‍ കാബിനറ്റ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ദേവമാത സി.എം.ഐ പബ്ലിക് സ്‌കൂളിലെ കാബിനറ്റ് തിരഞ്ഞെടുപ്പിന് ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് വോട്ടുചെയ്തു. 32 ബൂത്തുകളിലായി 3,150 വിദ്യാര്‍ഥികളാണ് സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ നിന്ന് സീനീയര്‍ …
കൊച്ചി: അരക്കോടി വിലമതിക്കുന്ന ആഢംബര വാഹനമായ മിനി കൂപ്പര്‍ വാങ്ങിയ സി.ഐ.ടി.യു നേതാവ് പി കെ അനില്‍കുമാറിനെതിരെ പാര്‍ട്ടി നടപടിക്ക് നീക്കം. അനില്‍കുമാറിനെ ചുമതലകളില്‍ നിന്ന് നീക്കും. ഇക്കാര്യത്തില്‍ ഇന്ന് കൂടിയ സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനമെടുത്തതായറിയുന്ു. അനില്‍കുമാറിന് സി.ഐ.ടി.യു ഭാരവാഹിത്വമാണ് ഉള്ളത്. ഈ സ്ഥാനങ്ങളില്‍ നിന്നെല്ലാം ഇദ്ദേഹത്തെ നീക്കാന്‍ സി.ഐ.ടി.യുവിന് സി.പി.എം ജില്ലാ കമ്മിറ്റി നിര്‍ദ്ദേശം നല്‍കും. ആഡംബര വാഹനം വാങ്ങിയതും ഇത് ന്യായീകരിച്ചതും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി സി.പി.എം ജില്ലാ കമ്മിറ്റി വിലയിരുത്തി. ലളിത …
കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ഫെയിം രണ്ട് സബ്സിഡിയുടെ പുനരവലോകനത്തിന്‍റെ ഭാഗമായി ഐക്യൂബ് സ്കൂട്ടറുകളുടെ വില പുതുക്കി നിശ്ചയിച്ചു. സബ്സിഡി ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്നുള്ള മുഴുവന്‍ ഭാരവും ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാതെയാണ് ടിവിഎസ് പുതിയ വില പ്രഖ്യാപിച്ചിരിക്കുന്നത്. ടിവിഎസിന്‍റെ ഉപഭോക്തൃ കേന്ദ്രീകൃതമായ സസ്റ്റൈനബിള്‍ ഫ്യൂച്ചര്‍ മൊബിലിറ്റി സൊലൂഷന്‍സ് അനുസൃതമായാണ് ഈ നടപടിയെന്ന് കമ്പനി അറിയിച്ചു. 2023 മെയ് 20 വരെ ടിവിഎസ് ഐക്യൂബ് ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഫെയിം രണ്ട് സബ്സിഡി പുനരവലോകനത്തിന് ശേഷമുള്ള ചെലവ് ഭാരം ലഘൂകരിക്കുന്നതിന് കമ്പനി ഒരു ലോയല്‍റ്റി ബെനിഫിറ്റ് പ്രോഗ്രാം ലഭ്യമാക്കും. കൂടാതെ പുതിയ ഉപഭോക്താക്കള്‍ക്ക് 2023 ജൂണ്‍ ഒന്ന് മുതല്‍ വാഹനം ബുക്ക് ചെയ്യുമ്പോള്‍ ഫെയിം രണ്ട് പുനരവലോകനത്തിന്‍റെ പൂര്‍ണ ഭാരം വഹിക്കാതെ തന്നെ പുതിയ വിലയില്‍ വാഹനം സ്വന്തമാക്കാനും കഴിയും. 2023 ജൂണ്‍ 1 മുതല്‍ വിവിധ മോഡലുകള്‍ക്ക് അനുസൃതമായി 17,000 മുതല്‍ 22,000 രൂപയുടെ വരെ വര്‍ധനവാണ് ടിവിഎസ് ഐക്യൂബിനുണ്ടാവുക. 2023 മെയ് 20ന് മുമ്പ് മുന്‍കൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് അധിക ലോയല്‍റ്റി ആനുകൂല്യവും നല്‍കും. 2023 മെയ് 20 വരെ നടത്തിയ ടിവിഎസ് ഐക്യൂബ് ബുക്കിങിന് 1,42,433 രൂപയും, ടിവിഎസ് ഐക്യൂബ് എസിന് 1,55,426 രൂപയുമാണ് കൊച്ചി ഓണ്‍-റോഡ് വില. 2023 മെയ് 21 മുതലുള്ള ടിവിഎസ് ഐക്യൂബ് ബുക്കിങിന് 1,49,433 രൂപയും, ടിവിഎസ് ഐക്യൂബ് എസിന് 1,64,866 രൂപയുമാണ് കൊച്ചി ഓണ്‍-റോഡ് വില.ടിവിഎസ് ഐക്യൂബ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സ്കൂട്ടറുകളുടെ ശ്രേണിയില്‍ 1,00,000 യൂണിറ്റുകളുടെ വില്‍പ്പന എന്ന നാഴികക്കല്ല് രേഖപ്പെടുത്തിയെന്നും, സന്തുഷ്ടരായ ഉപഭോക്താക്കളുടെ ശക്തമായ അടിത്തറയുടെ തെളിവാണിതെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി ഇലക്ട്രിക് വെഹിക്കിള്‍സ് സീനിയര്‍ വൈസ് പ്രസിഡന്‍റ് മനു സക്സേന പറഞ്ഞു.
കൊച്ചി: മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഡിവിഷനായ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി (എൽ എം എം) 2023-ൽ നമ്പർ 1 ഇലക്ട്രിക് 3 വീലർ നിർമ്മാതാവ് സ്ഥാനത്തേക്ക്. ഈ കാലയളവിൽ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി 36816 ഇലക്ട്രിക്ക് വാഹനങ്ങൾ വിറ്റഴിച്ച് 14.6 % വിപണി വിഹിതം നേടി. ഇത് 2022 സാമ്പത്തിക വർഷത്തിലെ 17 522 യൂണിറ്റുകളുടെ വിൽപ്പനയിൽ നിന്നും 7.6% വിപണി വിഹിതത്തോടെ ഉയർന്നു. ഇന്ത്യയിലുടനീളമുള്ള വ്യാപകമായ 1150 ടച്ച് പോയിന്റുകളും 10,000+ ചാർജിംഗ് സ്റ്റേഷനുകളും മഹീന്ദ്രയുടെ വിശ്വാസ്യതയും മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ഒന്നാം സ്ഥാനത്തേക്ക് എത്തിക്കാനും സഹായിച്ചു. 2023-ൽ,മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി പവർ-പാക്ക്ഡ് ത്രീ വീലറായ സോർ ഗ്രാൻഡ് ലോഞ്ച് ചെയ്തു, ഇത് ലോഞ്ച് ചെയ്ത് ഒരു വർഷത്തിനുള്ളിൽ 23 000-ത്തിലധികം ഓർഡറുകൾ നേടാനും കഴിഞ്ഞു. സോർ ഗ്രാൻഡിന് പുറമെ ഇലക്ട്രിക് പോർട്ട്ഫോളിയോയിൽ ട്രിയോ ശ്രേണിയിലുള്ള വാഹനങ്ങളും അൽഫാ – മിനി & കാർഗോ എന്നിവയും ഉൾപ്പെടുന്നു.
കൊച്ചി: ആദിത്യ ബിർള ഗ്രൂപ്പ് ഏകദേശം 5000 കോടി രൂപ മുതൽമുടക്കിൽ ബ്രാൻഡഡ് ജ്വല്ലറി റീട്ടെയിൽ ബിസിനസിലേക്ക് കടക്കാൻ ഒരുങ്ങുന്നു. നോവൽ ജ്വല്ലറി ലിമിറ്റഡ് എന്ന പേരിലുള്ള പുതിയ സംരംഭം ഇൻ-ഹൗസ് ജ്വല്ലറി ബ്രാൻഡുകൾ ലഭ്യമാകുന്ന ലാർജ് ഫോർമാറ്റ് എക്സ്ക്ലൂസീവ് ജ്വല്ലറി റീട്ടെയിൽ സ്റ്റോറുകൾ ഇന്ത്യയിലുടനീളം സ്ഥാപിക്കും. അതുല്യമായ ഡിസൈനുകളും ശക്തമായ പ്രാദേശിക രുചിയുമുള്ള ശക്തമായ ഒരു ദേശീയ ബ്രാൻഡ് സൃഷ്ടിച്ച് ഉപഭോക്തൃ അനുഭവത്തെ പരിവർത്തനം ചെയ്യാൻ പുതിയ സംരംഭം ശ്രമിക്കും. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ, പെയിന്‍റുകൾ, …
ആദിത്യ ബിർള ഗ്രൂപ്പ് ബ്രാൻഡഡ് ജ്വല്ലറി റീട്ടെയിൽ ബിസിനസിലേക്ക് Read More »
കൊച്ചി: സോണി ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ ഡോള്‍ബി അറ്റ്‌മോസ് സൗണ്ട്ബാര്‍ എച്ച്ടി-എസ്2000 അവതരിപ്പിച്ചു. മികച്ച ബാസിനൊപ്പം, വെര്‍ട്ടിക്കല്‍ സറൗണ്ട് എഞ്ചിന്‍, എസ്-ഫോഴ്‌സ് പ്രോ ഫ്രണ്ട് സറൗണ്ട് എന്നിവയിലൂടെ, സിനിമാറ്റിക് സറൗണ്ട് സൗണ്ട് അനുഭവമാണ് ഈ 5.11 ചാനല്‍ ഡോള്‍ബി അറ്റ്‌മോസ്/ ഡിടിഎസ്:എക്‌സ് സൗണ്ട്ബാര്‍ നല്‍കുക. സ്റ്റീരിയോ കണ്ടന്റ് പ്ലേ ചെയ്യുമ്പോള്‍ പോലും പുതുതായി വികസിപ്പിച്ച അപ്മിക്‌സറിലൂടെ ത്രിമാന സറൗണ്ട് സൗണ്ട് അനുഭവിക്കാനാവും. സെന്റര്‍ സ്പീക്കര്‍ വ്യക്തമായ സംഭാഷണം ഉറപ്പാക്കുമ്പോള്‍, ബില്‍റ്റ് ഇന്‍ ഡ്യുവല്‍ സബ്‌വൂഫര്‍ ആഴത്തിലുള്ള ബാസും നല്‍കുന്നു. സോണിയുടെ പുതിയ ഹോം എന്റര്‍ടൈന്‍മെന്റ് കണക്ട് ആപ്പിന് (എച്ച്ഇസി) അനുയോജ്യമായ ആദ്യത്തെ ഡിവൈസ് കൂടിയാണ് ഈ സൗണ്ട്ബാര്‍. ഓപ്ഷണല്‍ സബ് വൂഫര്‍, റിയര്‍ സ്പീക്കര്‍ ഫീച്ചറുകള്‍ ഉപയോഗിച്ച് ഹോം സിനിമാ എക്‌സ്പീരിയന്‍സും ഉപഭോക്താക്കള്‍ക്ക് ഉയര്‍ത്താം. എച്ച്ഡിഎംഐ, ഒപ്റ്റിക്കല്‍ കണക്റ്റിവിറ്റി എന്നിവയ്‌ക്കൊപ്പം എളുപ്പമുള്ള സജ്ജീകരണവും പ്രവര്‍ത്തനവും, പുതിയ റിമോട്ട് കണ്‍ട്രോള്‍, പരിസ്ഥിതിയെ മനസില്‍ കൊണ്ടുള്ള നിര്‍മിതി എന്നിവയാണ് പുതിയ ഡോള്‍ബി അറ്റ്‌മോസ് സൗണ്ട്ബാറിന്റെ മറ്റു സവിശേഷതകള്‍. 2023 ജൂണ്‍ 9 മുതല്‍ സോണി റീട്ടെയില്‍ സ്‌റ്റോറുകള്‍ (സോണി സെന്റര്‍, സോണി എക്‌സ്‌ക്ലൂസീവ്), www.ShopatSC.com പോര്‍ട്ടല്‍, പ്രമുഖ ഇലക്ട്രോണിക് സ്‌റ്റോറുകള്‍, മറ്റു ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ എന്നിവയിലൂടെ എച്ച്ടി-എസ്2000 വില്‍പനക്ക് ലഭ്യമാവും. 42,990 രൂപയാണ് വില. സൗണ്ട്ബാറും സബ്‌വൂഫറും ഉള്ള റിയര്‍ സ്പീക്കര്‍ കൂടി വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 14,990 രൂപ ഇളവ് ലഭിക്കും. കൂടാതെ ബ്രാവിയയുടെ 43 ഇഞ്ചും അതിനും മുകളിലുള്ള ടെലിവിഷനുകള്‍ക്കൊപ്പം എച്ച്ടി-എസ്2000 വാങ്ങുമ്പോള്‍ 4,000 രൂപയുടെ അധിക കിഴിവും ലഭിക്കും.
കൊച്ചി: ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്‌സ്‌പ്രസ് ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാന സർവീസ് നടത്തി സുപ്രധാന നാഴികക്കല്ല് കൈവരിച്ചു. 145 സ്ത്രീ തീർഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിന്‍റെ എല്ലാ നിർണായക ഫ്ലൈറ്റ് ഓപ്പറേഷൻ റോളുകളിലും പൂർണ്ണമായും വനിതാ ജീവനക്കാരാണ്. വനിതകൾ മാത്രമുള്ള ആദ്യ ഹജ്ജ് വിമാനം, ഐഎക്സ് 3025, കോഴിക്കോട് നിന്ന് വ്യാഴാഴ്ച പ്രാദേശിക സമയം 18:45 ന് ജിദ്ദയിലേക്ക് പുറപ്പെട്ടു. പ്രാദേശിക സമയം 22:45 ന് …
ഇന്ത്യയിലെ ആദ്യ സമ്പൂർണ വനിത ഹജ്ജ് വിമാനവുമായി എയർ ഇന്ത്യ എക്സ്പ്രസ് Read More »
കൊച്ചി: അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വേണ്ടി വി യഥാര്‍ത്ഥ അണ്‍ലിമിറ്റഡ് ഡാറ്റയും കോളുകളുമാണ് തങ്ങളുടെ അന്താരാഷ്ട്ര റോമിങ് പ്ലാനുകളില്‍ ലഭ്യമാക്കുന്നത്. എവിടെ പോയാലും ഏറ്റവും മികച്ച കണക്ടിവിറ്റിയും ഇതിലൂടെ സാധ്യമാക്കുന്നു. യഥാര്‍ത്ഥ അണ്‍ലിമിറ്റഡ് ഡാറ്റയും കോളുകളും സൗജന്യ ഇന്‍ കമിങ് കോളുകളും സവിശേഷമായ കസ്റ്റമര്‍ സര്‍വീസും വഴി അന്താരാഷ്ട്ര റോമിങില്‍ അണ്‍ലിമിറ്റഡ് നേട്ടങ്ങള്‍ നല്‍കുന്ന ഏക സേവനദാതാവ് വി മാത്രമാണ്. ഇതിനു പുറമെ ഏറ്റവും മികച്ച സ്ട്രീമിങ് അനുഭവങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു. വി ഉപഭോക്താക്കള്‍ എവിടെ യാത്ര ചെയ്താലും തടസങ്ങളില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കാനായി ഏറ്റവും മികച്ച ആഗോള സേവന ദാതാക്കളുമായി വി സഹകരണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വി പോസ്റ്റ് പെയ്ഡ് റോമിങ് പ്ലാനുകളിലെ ‘ഓള്‍വെയ്സ് ഓണ്‍’ എന്ന സംവിധാനം വഴി ഉപഭോക്താക്കള്‍ക്ക് അന്താരാഷ്ട്ര റോമിങിനിടെ പ്ലാന്‍ സബ്സ്ക്രിപ്ഷന്‍ കാലാവധി കഴിഞ്ഞാലും ഉയര്‍ന്ന നിരക്കുകള്‍ ചാര്‍ജു ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്നു.
തൃശൂര്‍ നഗരം വെളിയിട മലമൂത്രവിസര്‍ജ്ജന നിരോധിതമേഖല തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ പൊതു ഇടങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തുന്നവര്‍ക്ക് പിഴ 500 രൂപ. കേരള മുനിസിപ്പാലിറ്റി ആക്റ്റ് പ്രകാരമാണ് പിഴ ഈടാക്കുന്നത്. സീറോ വേസ്റ്റ് കോര്‍പ്പറേഷന്‍ ആക്കുന്നതിന്റെ ഭാഗമായുള്ള ഇത്തരം പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് മേയര്‍ എം.കെ. വര്‍ഗ്ഗീസ് അഭ്യര്‍ത്ഥിച്ചു. കോര്‍പ്പറേഷന്‍ പ്രദേശം വെളിയിട മലമൂത്ര വിസര്‍ജ്ജന നിരോധിത മേഖലയായി കഴിഞ്ഞ കൗണ്‍സിലില്‍ പ്രഖ്യാപിച്ചിരുന്നു. നഗരത്തില്‍ വൃത്തിയുള്ള പൊതുശൗചാലയങ്ങള്‍ ഇതുവരെയും കോര്‍പറേഷന്‍ സ്ഥാപിച്ചിട്ടില്ല. ശക്തനിലെ മത്സ്യമാര്‍ക്കറ്റിലെയും, ജയഹിന്ദ് മാര്‍ക്കറ്റിലെയും …
തൃശൂർ: തിരുഹൃദയ റോമന്‍ കാത്തലിക്ക് ലത്തീൻ പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിന് കൊടികയറിതൃശ്ശൂർ തിരുഹൃദയ റോമൻ കാത്തലിക് ലത്തീൻ പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാൾ കൊടികയറ്റ് കർമ്മം വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് എമിരിറ്റസ് ഫ്രാൻസിസ് കല്ലറക്കൽ നിർവഹിച്ചു. മതസൗഹാർദ്ദത്തിന്റെ സന്ദേശം വിളിച്ചോതിക്കൊണ്ട് കേരളത്തിന്റെ തനത് കലാരൂപങ്ങളായ ചവിട്ടുനാടകം, മാർഗ്ഗംകളി, തിരുവാതിര, ഒപ്പന എന്നിവയുടെ അകമ്പടിയോടുകൂടിയാണ് കൊടികയറ്റ് കർമ്മം നിർവഹിക്കപ്പെട്ടത്. തുടർന്ന് ആർച്ച് ബിഷപ്പിൻ്റെ മുഖ്യകാർമികത്വത്തില്‍ പൊന്തിഫിക്കൽ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. ദിവ്യബലി മധ്യേ റവ. ഫാദർ വിപിൻ …
ലത്തീൻ പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിന് കൊടികയറി Read More »
തൃശൂർ: കേരളത്തിലെ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ മകൻ, മകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരം പരസ്യമായി പ്രഖ്യാപിക്കണമെന്ന് ഡി സി സി പ്രസിഡണ്ട് ജോസ് വള്ളൂർ പറഞ്ഞു. എ ഐ ക്യാമറ, സ്വർണ്ണ കള്ളക്കടത്ത്, കെ ഫോൺ, കെ റെയിൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നടന്നിട്ടുള്ള കോടാനുകോടി രൂപയുടെ അഴിമതികളിൽ മുഖ്യമന്ത്രിയുടെ പങ്ക് വളരെ വലുതാണ്. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ മുഖ്യമന്ത്രിയുടെയും സിപിഐഎമ്മിന്റെയും സ്വത്തുക്കളിലുണ്ടായ വൻവർദ്ധനവിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ജോസ് വള്ളൂർ പറഞ്ഞു എ ഐ ക്യാമറയിലെ അഴിമതിയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ടൗണിൽ എ …
മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരം വെളിപ്പെടുത്തണം : ജോസ് വള്ളൂർ Read More »
തൃശ്ശൂർ: ബിജെപി തൃശ്ശൂർ ജില്ലാ പരിസ്ഥിതി സെൽ ലോകപരിസ്ഥിതി ദിനം ആചരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തൃശ്ശൂർ ശക്തൻ സ്റ്റാൻഡിന് സമീപം വൃക്ഷ തൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം നിർവ്വഹിച്ചു .പരിസ്ഥിതി സെൽ ജില്ലാ കൺവീനർ ജോസ് കുഴുപ്പിൽ, ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ കെ അനീഷ് കുമാർ , ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, വൈസ് പ്രസിഡന്റ് സുജയ് സേനൻ, കർഷമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്,തൃശ്ശൂർ ഈസ്റ്റ് മണ്ഡലം …
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ കോര്‍പറേഷന്‍ മേഖലാ റവന്യൂ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍. വീടിന്റെ ഉടമസ്ഥാവകാശം മാറ്റിക്കിട്ടുന്നതിനാണ് പനമുക്ക് സ്വദേശി സന്ദീപിനോട് റവന്യൂ ഇന്‍സ്‌പെക്ടര്‍ കെ.നാദിര്‍ഷ രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. സന്ദീപ് ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ രണ്ടായിരം രൂപ കോര്‍പറേഷന്‍ ഓഫീസിലെത്തി സന്ദീപ് റവന്യൂ ഇന്‍സ്‌പെക്ടര്‍ നാദിര്‍ഷായ്ക്ക് കൈമാറിയത്. പിന്നാലെ എത്തിയ വിജിലന്‍സ് സംഘം നാദിര്‍ഷായെ കൈയോടെ പിടികൂടുകയായിരുന്നു.
തൃശൂര്‍: കുടുംബശ്രീ സംസ്ഥാന കലോത്സവത്തിനിടെ റീജിയണല്‍ തിയേറ്ററില്‍ സംഗീതനാടക അക്കാദമി ജീവനക്കാരില്‍ ചിലരും, നാടകഗ്രൂപ്പുകാരും തമ്മില്‍ നടന്ന രൂക്ഷമായ വാക്കേറ്റം സംഘര്‍ഷത്തോളമെത്തി. നാടകമത്സരം നടക്കുന്നതിനിടയിലായിരുന്നു തര്‍ക്കം തുടങ്ങിയത്.ശീതികരിച്ച റീജിയണല്‍ തിയേറ്ററില്‍ പന്തം കത്തിക്കുന്നത് അടക്കം തീ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. വേദിയില്‍ നാടകത്തിന്റെ ഭാഗമായി പന്തം കത്തിക്കുന്നതിനിടെ തീ പടര്‍ന്നു. അതോടൊപ്പം പുകയും പരന്നു. ഓടിയെത്തിയ അക്കാദമി ജോലിക്കാര്‍ ഇത് ചോദ്യം ചെയ്തതോടെ നാടകപ്രവര്‍ത്തകരുമായി വാക്കേറ്റമായി. നാടകം കാണാനെത്തിയവര്‍ നാടകപ്രവര്‍ത്തക്കൊപ്പം നിന്നു. ഇതിനിടെ സമയക്രമം പാലിക്കാത്തതിന്റെ പേരില്‍ ഇതേ …