Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Local News

പുണ്യമായി പ്രാണപ്രതിഷ്ഠ; ഭാരതമാകെ രാമജപതരംഗം

അയോദ്ധ്യയിൽ രാംലല്ല മിഴിതുറന്നു ; ഇനി രാമോത്സവം കൊച്ചി: രാമജപസാന്ദ്രമായ അയോധ്യയില്‍, നെയ്‌വിളക്കുകളുടെ പ്രഭയില്‍ ബാലരാമന്‍ അഞ്ജനമിഴികള്‍ തുറന്നു. 12.20നായിരുന്നു രാജ്യം കാത്തിരുന്ന പ്രാണപ്രതിഷ്ഠ നടന്നത്. ഭക്തിയുടെ നിറവിലാണിപ്പോള്‍ രാമജന്മഭൂമി. നേരത്തെ തേനും നറുനെയ്യുമൊഴിച്ച  വിഗ്രഹത്തിന്റെ കണ്ണുകള്‍ ചേല ഉപയോഗിച്ചു മറച്ചിരുന്നു. കണ്ണുകള്‍ മൂടിക്കെട്ടിയ ചേല അഴിച്ചുമാറ്റിയ ശേഷമായിരുന്നു സ്വര്‍ണസൂചിയില്‍ അഞ്ജനമെടുത്ത് ബാലരാമന്റെ കണ്ണെഴുതിയത്. മിഴിതുറന്നതോടെ  പൂര്‍ണ ദേവചൈതന്യത്തിന്റെ പ്രഭയിലായി രാമവിഗ്രഹം.  125 ആചാര്യന്മാരാണ് ചടങ്ങുകളുടെ ഭാഗമായത്. കഴിഞ്ഞ 16 ന് ആരംഭിച്ച പൂജകള്‍ക്കൊടുവിലായിരുന്നു പ്രാണപ്രതിഷ്ഠ.  രാമജന്മഭൂമി …

പുണ്യമായി പ്രാണപ്രതിഷ്ഠ; ഭാരതമാകെ രാമജപതരംഗം Read More »

അയോധ്യയിലേക്കുള്ള ഓണവില്ലിന് തൃശൂരില്‍ സ്വീകരണം

തൃശൂര്‍:  അയോധ്യ ശ്രീരാമ ക്ഷേത്രത്തിലേക്കുള്ള ഓണവില്ലിന് പൂരങ്ങളുടെ നാട്ടില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കി. രാമനാമമുഖരിതമായ പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തില്‍ ഓണവില്ലിന് സ്വീകരണം നല്‍കിയത്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട ഓണവില്ലാണ് പ്രത്യേകം സജ്ജീകരിച്ച രഥത്തില്‍ തൃശ്ശൂരിലെത്തിച്ചേര്‍ന്നത്. അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍  പ്രത്യേക ക്ഷണമുള്ള കല്യാണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടി.എസ്.പട്ടാഭിരാമന്‍ പൂങ്കുന്നം ജംഗ്ഷനില്‍ നിന്നും ഓണവില്ല് സ്വീകരിച്ചു. താലവും, വാദ്യഘോഷവും അകമ്പടിയായി. ക്ഷേത്രത്തില്‍ നടന്ന പ്രത്യേക പൂജയിലും ഭജനയിലും  തൃശ്ശൂരിലെ ഹൈന്ദവ സംഘടനാഭാരവാഹികളും,  ശ്രീരാമ …

അയോധ്യയിലേക്കുള്ള ഓണവില്ലിന് തൃശൂരില്‍ സ്വീകരണം Read More »

പ്രതിഷേധക്കോട്ടയായി ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങല

തൃശൂര്‍:  കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ ലക്ഷങ്ങള്‍അണിനിരന്നു.തൃശൂര്‍ കോര്‍പ്പറേഷന് മുന്നില്‍ കവി കെ സച്ചിദാനന്ദന്‍, കരിവള്ളൂര്‍ മുരളി, പ്രിയനന്ദനന്‍. രാവുണ്ണി, അശോകന്‍ ചരുവില്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍.പി.ബാലചന്ദ്രന്‍ എംഎല്‍എ, സി.പി.നാരായണന്‍, ഗ്രാമപ്രകാശ്, സി പി അബൂബക്കര്‍,സി.എസ് ചന്ദ്രിക എന്നിവര്‍ ചങ്ങലയുടെ ഭാഗമായി.കാസര്‍കോട്ട് മുതല്‍ തിരുവനന്തപുരം വരെയായിരുന്നു മനുഷ്യച്ചങ്ങല. കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ തലസ്ഥാനത്ത് രാജ്ഭവന്‍ വരെ തീര്‍ത്ത മനുഷ്യച്ചങ്ങലയില്‍ 20 ലക്ഷത്തോളം പേര്‍ പങ്കെടുത്തു.  കാസര്‍കോട്ട് എ.എ റഹീം എം.പിയും,  തിരുവനന്തപുരത്ത് ഇ.പി ജയരാജനും കണ്ണിയായി.സ്ത്രീകളും …

പ്രതിഷേധക്കോട്ടയായി ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങല Read More »

രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍മോചിതന്‍; പിണറായ്ക്ക് കിരീടം താഴെ ….

കൊച്ചി:  ഒന്‍പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ്, സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി, ഷാഫി പറമ്പില്‍ എം.എല്‍.എ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുലിനെ സ്വീകരിക്കാനായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയിരുന്നു. രാഹുലിന് രാത്രി വൈകിയും വന്‍ വരവേല്‍പ്പാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. നേരത്തേ  കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യവ്യവസ്ഥ പ്രകാരമുള്ള തുക അടയ്ക്കാന്‍ സാധിക്കാത്തതിരുന്നത്്് മോചനം അനിശ്ചിതത്വത്തിലാക്കിയത്. …

രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍മോചിതന്‍; പിണറായ്ക്ക് കിരീടം താഴെ …. Read More »

തൃപ്രയാറില്‍ ശ്രീരാമദേവനെ തൊഴുതും,മീനൂട്ട് നടത്തിയും മനം നിറഞ്ഞ് മോദി

തൃശൂര്‍: അയോധ്യയില്‍ 22ന് നടത്തുന്ന പ്രാണപ്രതിഷ്ഠയ്ക്ക് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണേന്ത്യയിലെ ചരിത്രപ്രസിദ്ധമായ തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്രത്തില്‍ സവിശേഷ പ്രധാന്യമുള്ള മീനൂട്ട് വഴിപാടും മോദി നടത്തി. ശ്രീരാമചന്ദ്ര ഭഗവാന്‍ മത്സ്യത്തിന്റെ രൂപത്തില്‍ ഭക്തര്‍ നല്‍കുന്ന അന്നം ഭക്ഷിക്കാന്‍ ഇവിടെ എത്തുമെന്നാണ് ഐതിഹ്യം. വിശ്വാസമനുസരിച്ച് മീനൂട്ട്  ഭഗവത്പ്രീതിക്കും, ദുരിതനിവാരണത്തിനും മീനൂട്ട് വഴിപാട് നടത്തുന്നത് ഏറെ ഉത്തമമാണ്. കേരളത്തില്‍ ആദ്യമായാണ് പ്രധാനമന്ത്രി തൃപ്രയാര്‍ ക്ഷേത്രത്തിലെത്തുന്നത്.ഗുരുവായൂരില്‍ നിന്ന് ഹെലികോപ്ടറില്‍ വലപ്പാട് ഗവ.സ്‌കൂള്‍ ഹെലിപാഡിലാണ് മോദി ഇറങ്ങിയത്. തുടര്‍ന്ന് …

തൃപ്രയാറില്‍ ശ്രീരാമദേവനെ തൊഴുതും,മീനൂട്ട് നടത്തിയും മനം നിറഞ്ഞ് മോദി Read More »

വീണ വിജയൻറെ എക്സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര കോർപ്പറേറ്റ്…..

വീണ വിജയൻറെ എക്സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര കോർപ്പറേറ്റ് കാര്യമന്ത്രാലയം വിശദമായ അന്വേഷണം നടത്തും കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം. കോര്‍പറേറ്റ് കാര്യമന്ത്രാലയമാണ് എക്‌സാലോജിക് കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. സി,എം,ആര്‍,എല്ലും, എക്‌സാലോജികും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുക. സി.എം.ആര്‍.എല്ലിനൊപ്പം കെ.എസ.്ഐ.ഡി.സിയും അന്വേഷണ പരിധിയിലുണ്ട്. നേരത്തെയുണ്ടായ മാസപ്പടി വിവാദത്തിലെ കണ്ടെത്തലിന് പിന്നാലെയാണ് കേന്ദ്ര അന്വേഷണം. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. മൂന്നംഗ സംഘം നടത്തുന്ന അന്വേഷണത്തില്‍ നാല് മാസത്തിനകം റിപ്പോര്‍ട്ട് …

വീണ വിജയൻറെ എക്സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര കോർപ്പറേറ്റ്….. Read More »

തൃശൂരിലെത്തിയ പരശുരാം എക്‌സ്പ്രസില്‍ നിന്നും വിദേശമദ്യം കണ്ടെത്തി

തൃശൂര്‍:  മംഗളൂരില്‍  നിന്നും നഗര്‍കോവില്‍ പോകുന്ന പരശുരാം എക്‌സ്പ്രസ്സ് ട്രെയിനില്‍ സംശയാസ്പദമായി കണ്ടെത്തിയ ബാഗില്‍ 13 കുപ്പി 500 മില്ലിയുടെ വിദേശമദ്യം കണ്ടെത്തി. പുതുചേരി കേന്ദ്ര ഭരണ പ്രദേശത്ത് മാത്രം  വില്‍ക്കാന്‍ അനുമതിയുള്ള മദ്യമാണ്  പിടിച്ചെടുത്തത്. എസ് ഐമാരായ  തോമസ് കെ.ഒ, ജയകുമാര്‍, എ.ഐസ്.ഐ അജിത, സീനിയര്‍ സി.പി.ഒമാരായ നൂര്‍ജഹാന്‍, സന്തോഷ്, സവിതറാം,സി.പി.ഒമാരായ  സബിന്‍,അല്‍ അമീന്‍, ആര്‍.പി.എഫ് ഉദ്യോഗസ്ഥരായ ജിനു, അനില്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.കേസ് രജിസ്റ്റര്‍ ചെയ്ത് മദ്യം കോടതിയില്‍ ഹാജരാക്കും.

ബിഷപ്പ് റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭയുടെ  മേജര്‍ ആര്‍ച്ച് ബിഷപ്പ്

കൊച്ചി: ബിഷപ്പ് റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിവച്ച സാഹചര്യത്തിലാണ് രഹസ്യ ബാലറ്റിലൂടെ റാഫേല്‍ തട്ടില്‍ പിതാവിനെ തെരഞ്ഞെടുത്തത്. ഷംഷാബാദു രൂപത ബിഷപ്പാണ് നിലവില്‍ റാഫേല്‍ തട്ടില്‍. സഭയ്ക്ക് അനുയോജ്യനായ ബിഷപ്പാണ് റാഫേല്‍ തട്ടിലെന്ന് സ്ഥാനമൊഴിഞ്ഞ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു..മേജര്‍ ആര്‍ച്ച് ബിഷപ്പ് ആകുമെന്ന് കരുതിയല്ല സിനഡ് യോഗത്തിന് വന്നതെന്നും ദൈവഹിതം അംഗീകരിക്കുന്നുവെന്നും റാഫേല്‍ തട്ടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് പ്രഖ്യാപനത്തിന് …

ബിഷപ്പ് റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭയുടെ  മേജര്‍ ആര്‍ച്ച് ബിഷപ്പ് Read More »

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്, തൃശൂരില്‍ സംഘര്‍ഷം

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ നഗരത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കോര്‍പറേഷന്‍ ഓഫീസിന് മുന്നിലേക്കായിരുന്നു മാര്‍ച്ച്്.പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. നിലത്തിട്ട കോലത്തില്‍ ചിലര്‍ ചവിട്ടിയും പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ വലിച്ചെറിഞ്ഞു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയതോടെയാണ് സംഘര്‍ഷം അയഞ്ഞത്.

സെക്രട്ടേറിയറ്റ് ആക്രമണ ക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നല്‍കിയില്ല

കൊച്ചി: സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടയിലെ  സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് തിരുവനന്തപുരം വഞ്ചിയൂര്‍ ഫസ്റ്റ്് ക്ലാസ് ജുഡീഷ്യല്‍ കോടതി ജാമ്യം നല്‍കിയില്ല. ഈ മാസം 22 വരെ രാഹുല്‍ റിമാന്‍ഡില്‍ കഴിയണം. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് രാഹുലിനെ കൊണ്ടു പോകും. ആക്രമണക്കേസില്‍ 24 യൂത്ത് കോണ്‍ഗ്രസുകാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുന്‍പ് അറസ്റ്റ് ചെയ്തവര്‍ക്കും ജാമ്യം നല്‍കിയിരുന്നില്ല. അക്രമസമരത്തിന് നേതൃത്വം നല്‍കിയത് രാഹുല്‍ മാങ്കൂട്ടത്തിലായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ …

സെക്രട്ടേറിയറ്റ് ആക്രമണ ക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നല്‍കിയില്ല Read More »

കേന്ദ്ര ഗവൺമെന്റ് പദ്ധതികൾ പാവങ്ങളുടെയും അവശ ജനവിഭാഗങ്ങളുടെയും ക്ഷേമത്തിന് : ഹർദീപ് സിംഗ് പുരി

പാലക്കാട് : കേന്ദ്ര ഗവൺമെന്റ് പദ്ധതികൾ രാജ്യത്തെ പാവങ്ങളുടെയും അവശ ജനവിഭാഗങ്ങളുടെയും ക്ഷേമം ലക്ഷ്യമിട്ടുള്ളതാണെന്ന് കേന്ദ്ര ഭവന, നഗരകാര്യ, പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. കേന്ദ്ര ​ഗവൺമെന്റിന്റെ വികസന, ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കാനായി സംഘടിപ്പിച്ചിട്ടുള്ള വികസിത് ഭാരത് സങ്കൽപ് യാത്ര പാലക്കാട് ജില്ലയിലെ വാണിയംകുളം പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമ്പോൾ പാവങ്ങൾക്കാണ് അതിന്റെ പ്രയോജനം ലഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.“അടിസ്ഥാന സൗകര്യ വികസനത്തിൽ ലോകോത്തര നിലവാരം ഉറപ്പാക്കി. …

കേന്ദ്ര ഗവൺമെന്റ് പദ്ധതികൾ പാവങ്ങളുടെയും അവശ ജനവിഭാഗങ്ങളുടെയും ക്ഷേമത്തിന് : ഹർദീപ് സിംഗ് പുരി Read More »

കുടിവെള്ള എ ടി എം

തൃശൂർ: പൊതുജനങ്ങൾക്കും ദീർഘദൂര യാത്രക്കാർക്കും, വിദ്യാർത്ഥികൾക്കും ശുദ്ധമായ കുടിവെള്ളം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കടങ്ങോട് ഗ്രാമ പഞ്ചായത്ത്‌ ആവിഷ്കരിച്ച കുടിവെള്ള എടിഎം നാടിന് സമർപ്പിച്ചു. ഒരു രൂപ കോയിൻ ഇട്ടാൽ ഒരു ലിറ്റർ തണുത്ത വെള്ളവും, അഞ്ച് രൂപ കോയിൻ ഇട്ടാൽ അഞ്ചു ലിറ്റർ വെള്ളവും ഏതു സമയവും ലഭ്യമാക്കുന്ന രീതിയിലാണ് വാട്ടർ എടിഎം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജനകീയസൂത്രണ പദ്ധതിയിൽ 5 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിട്ടുള്ളത്. കുന്നംകുളം-വടക്കാഞ്ചേരി സംസ്ഥാന പാതയിൽ മരത്തംകോട് …

കുടിവെള്ള എ ടി എം Read More »

കോൺഗ്രസിൻ്റെ വരേണ്യമായ മനസ്: കെ.സുരേന്ദ്രൻ

തൃശ്ശൂർ: താഴ്ന്ന ജാതിക്കാരോടുള്ള കോൺഗ്രസിന്റെ അസഹിഷ്ണുതയാണ് ചാണകവെള്ളം തളിക്കുന്നതിലൂടെ കോൺഗ്രസ് പ്രകടമാക്കിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.ജാതീയമായും സാമ്പത്തികമായും തൊഴിൽ പരമായും പിന്നൊക്കം നിൽക്കുന്ന ഏതൊരാളെയും അംഗീകരിക്കാൻ ആവില്ലെന്ന കോൺഗ്രസിൻറെ വരേണ്യമായ മനസ്സാണ് ഇന്ന് തൃശൂരിൽ യൂത്ത് കോൺഗ്രസിലൂടെ പ്രകടമായതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. പാർലമെൻറിൽ ഉപരാഷ്ട്രപതിയെ അപമാനിച്ചതും അപമാനിച്ച ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചതും രാഹുൽഗാന്ധിയുടെ നേതൃത്വത്തിലാണ്. അതിനൊക്കെ മുമ്പ് ഒരു പിന്നോക്ക സമുദായക്കാരിയെ രാഷ്ട്രപതിയാക്കിയതിലും കോൺഗ്രസിൻറെ അസഹിഷ്ണുത പ്രകടമായതാണ്. ഇതാണ് ഇപ്പോഴും നടന്നത്. പ്രധാനമന്ത്രി തൃശ്ശൂരിൽ …

കോൺഗ്രസിൻ്റെ വരേണ്യമായ മനസ്: കെ.സുരേന്ദ്രൻ Read More »

തൃശൂര്‍ പൂരത്തിലെ രാഷ്ട്രീയക്കളി ദൗര്‍ഭാഗ്യകരം

തൃശൂര്‍: തൃശൂര്‍ പൂരത്തിലെ രാഷ്ട്രീയക്കളി ദൗര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശബരിമലയിലെ അസ്ഥിരതയും വികസമുരടിപ്പും സംസ്ഥാനസര്‍ക്കാരിന്റെ വീഴ്ചയാണെന്നും മോദി കുറ്റപ്പെടുത്തി. തേക്കിന്‍കാട് മൈതാനത്ത് 2 ലക്ഷം വനിതകള്‍ പങ്കെടുത്ത മഹിളാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന് വികസനം വേണമെങ്കില്‍  ബി.ജെ.പിയ്‌ക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നടി ശോഭന, ഗായിക വൈക്കം വിജയലക്ഷ്മി, ക്രിക്കറ്റ് താരം മിന്നുമണി, ബീന കണ്ണന്‍ എന്നിവരും സുരേഷ് ഗോപിയും വേദിയിലുണ്ടായിരുന്നു. സംസ്ഥാനത്തെ വനിതാ വോട്ടര്‍മാരെ ലക്ഷ്യമിട്ടായിരുന്നു തേക്കിന്‍കാട് മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 41 മിനിറ്റ് …

തൃശൂര്‍ പൂരത്തിലെ രാഷ്ട്രീയക്കളി ദൗര്‍ഭാഗ്യകരം Read More »

ശക്തന്റെ തട്ടകത്ത് ശക്തി തെളിയിച്ച് മോദിയുടെ റോഡ് ഷോ

തൃശൂര്‍: പൂരങ്ങളുടെ നാട്ടിലെ റോഡ് ഷോയില്‍ തലയെടുപ്പുള്ള കൊമ്പനെപ്പോലെ തിളങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചയോടെ തൃശൂര്‍ പൂരത്തിനെന്ന പോലെയായിരുന്നു റൗണ്ടിലേക്ക് ജനപ്രവാഹം. പുഷ്പാലംകൃതമായ ഓറഞ്ച് നിറത്തിലുള്ള വാഹനത്തിലായിരുന്നു മോദിയുടെ റോഡ് ഷോ. തിരമാല കണക്കേ ജനങ്ങള്‍ ഇരമ്പിയെത്തിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വലഞ്ഞു. ജനത്തിരക്കില്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ മാറ്റി. ജില്ലാ ആശുപത്രി ജംഗ്ഷന്‍ മുതല്‍ സ്വരാജ് റൗണ്ടിലും ഇരുവശത്തും കാത്തുനിന്ന ജനം ഹര്‍ഷാരവങ്ങളോടെ മോദിയെ വരവേറ്റു. പൂമഴയ്ക്കിടയിലൂടെയായിരുന്നു റോഡ് ഷോ. വാഹനത്തില്‍ മോദിക്കൊപ്പം ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍, …

ശക്തന്റെ തട്ടകത്ത് ശക്തി തെളിയിച്ച് മോദിയുടെ റോഡ് ഷോ Read More »

മോദി ഇന്ന് പൂരങ്ങളുടെ നാട്ടില്‍, നഗരത്തില്‍ കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം; നാല് ലക്ഷം പേര്‍ പങ്കെടുക്കും

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വന്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചേക്കും തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ പൂരനഗരംഒരുങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി തുടക്കമിടും. കേരളത്തില്‍ നിന്ന് ബി.ജെ.പി ഇക്കുറി അഞ്ച്് സീറ്റെങ്കിലും പ്രതീക്ഷിക്കുന്നു. സുരേഷ് ഗോപി മത്സരിക്കുമെന്ന് കരുതുന്ന തൃശൂരാണ് ഏറ്റവും കൂടുതല്‍ വിജയസാധ്യത കല്‍പിക്കുന്ന മണ്ഡലം.  സ്്്ത്രീവോട്ടര്‍മാരെ ലക്ഷ്യമിട്ട്് വന്‍ ക്ഷേമപദ്ധതിയുടെ പ്രഖ്യാപനം മോദി നടത്തിയേക്കുമെന്നും സൂചനയുണ്ട്്. രണ്ടുലക്ഷം സ്ത്രീകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മഹിളാസമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്്്  ഉച്ചയ്ക്ക് രണ്ടരയോടെ ജനറല്‍ …

മോദി ഇന്ന് പൂരങ്ങളുടെ നാട്ടില്‍, നഗരത്തില്‍ കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം; നാല് ലക്ഷം പേര്‍ പങ്കെടുക്കും Read More »

കാവി പുതച്ച് പൂരനഗരം, പ്രധാനമന്ത്രിയെത്തുന്ന സമയത്തില്‍  മാറ്റം

മോദി നാളെ തൃശൂരില്‍; 2 ലക്ഷം വനിതകളുടെ മഹിളാ സംഗമം തേക്കിന്‍കാട് മൈതാനത്ത് തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ കാവി പുതച്ച് കൊടിതോരണങ്ങളുമായി പൂരനഗരം ഒരുങ്ങി. സ്പെഷൽ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെയും കേന്ദ്രസേനയുടെയും സുരക്ഷാവലയത്തിലാണ് നഗരം.ഇതിനിടെ പ്രധാനമന്ത്രിയുടെ പരിപാടികളില്‍ മാറ്റം വരുത്തി. ഒരു മണിക്കൂര്‍ നേരത്തെയാക്കി. മൂന്ന് മണിക്കു പകരം രണ്ട് മണിക്ക് ഹെലികോപ്റ്ററില്‍ കുട്ടനെല്ലൂര്‍ ഹെലിപ്പാഡില്‍  പ്രധാനമന്ത്രി ഇറങ്ങും.  തുടര്‍ന്നു റോഡ് മാര്‍ഗം തൃശൂരിലേക്ക് പോകും.കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിക്കും. ബി.ജെ.പിയുടെ നേതൃത്വത്തില്‍ കുട്ടനെല്ലൂരിലും ജില്ലാ ജനറല്‍ …

കാവി പുതച്ച് പൂരനഗരം, പ്രധാനമന്ത്രിയെത്തുന്ന സമയത്തില്‍  മാറ്റം Read More »

മഴവില്ലഴകില്‍ വന്യം-2023 ഫോട്ടോ പ്രദര്‍ശനം

തൃശൂര്‍:  വന്യസൗന്ദര്യത്തിന്റെ വേറിട്ടകാഴ്ചയായി ലളിതകലാ അക്കാദമിയില്‍ ഗ്രീന്‍ വാരിയേഴ്‌സിന്റെ വന്യം-2023 ഫോട്ടോ പ്രദര്‍ശനം.  35 വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെ കാണാമറയത്തെ കാട്ടറിവുകളുടെ അപൂര്‍വശേഖരമായി 65 ഫോട്ടോകള്‍ പ്രദര്‍ശനത്തിനുണ്ട്.  അപൂര്‍വമായി കാണുന്ന മലമ്പുഴക്കി വേഴാമ്പലും, ഉള്‍വനത്തിലെ വന്യമൃഗങ്ങളുടെ രൗദ്രഭാവങ്ങളും, ചലനങ്ങളും വിവിധ ഫ്രെയിമുകളിലായി പ്രദര്‍ശനത്തിലുണ്ട്. കാടിന്റെ ഉള്ളകത്തെ വൈചിത്രങ്ങളും, വിസ്മയങ്ങളും, രഹസ്യങ്ങളും പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് നവ്യമായൊരനുഭൂതി നല്‍കും. കാടിന്റെ ശാന്തതയും,  പച്ചപ്പും, ചോലകളും, ചക്ക പറിക്കുന്ന കുട്ടിക്കൊമ്പനും, നീന്തിത്തുടിക്കുന്ന നീര്‍നായയും, വര്‍ണാഭമായ ശലഭങ്ങളും,  പീലി നിവര്‍ത്തിയ മയിലുകളും ഗ്രീന്‍ …

മഴവില്ലഴകില്‍ വന്യം-2023 ഫോട്ടോ പ്രദര്‍ശനം Read More »

വടക്കുന്നാഥ മൈതാനിയിൽ ആയിരത്തിലേറെ അംഗനമാരുടെ ആതിരനടനം

തൃശൂര്‍: നൃത്തനാഥനായ വടക്കുന്നാഥന്റെ തിരുമുറ്റത്ത് ആയിരത്തിലേറെ കലാകാരികള്‍ അണിനിരന്ന മെഗാതിരുവാതിരക്കളി മനം കവര്‍ന്നു. ഗണപതിയെ സ്തുതിച്ചായിരുന്നു നടനാരംഭം. തുടര്‍ന്ന് രാമായണം സുപ്രസിദ്ധം വാത്മീകി വിരചിതം, പാല്‍ക്കടല്‍ ചാടിക്കടന്ന്, ചാടി ഹനൂമാന്‍, പന്നഗഭൂഷണന്‍ ദേവദേവന്‍ എന്നീ പാട്ടുകള്‍ക്കനുസരിച്ച്നൃത്തമാടി.  സ്വാമി പാദം മംഗളം എന്ന മംഗള ഗാനത്തോടെ മെഗാ തിരുവാതിരയ്ക്ക് ധന്യസമാപനമായി. ഗോകുലം ഗോപാലന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ‘വളരെ സൗഭാഗ്യമുള്ള ഈശ്വരീയ തിരുവാതിരക്കളി വടക്കുന്നാഥന്റെ തീരുമുറ്റത്ത് നടക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും സര്‍വ്വേശ്വരന്‍ പരമശിവന്റെ അനുഗ്രഹം ഉണ്ടാകുമെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞുപ്രൊഫ.വി.ടി. രമ, …

വടക്കുന്നാഥ മൈതാനിയിൽ ആയിരത്തിലേറെ അംഗനമാരുടെ ആതിരനടനം Read More »

തൃശൂരില്‍ മോദിയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ കോര്‍പറേഷന്‍ അഴിച്ചുമാറ്റി, സ്ഥലത്ത് സംഘര്‍ഷം, വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് മേയര്‍

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നഗരത്തിലുടനീളം ബി.ജെ.പി സ്ഥാപിച്ച മോദിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടികളും കോര്‍പ്പറേഷന്‍ അധികൃതര്‍ അഴിച്ചു മാറ്റിയത്് സംഘര്‍ഷത്തിന് കാരണമായി.  സ്വരാജ് റൗണ്ടിലെ ബോര്‍ഡുകളും കൊടികളുമാണ് അധികൃതര്‍ ഇന്നു രാവിലെ അഴിച്ചു മാറ്റാന്‍ തുടങ്ങിയത്. ജനുവരി മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരില്‍ എത്തുന്നത്. ഇതറിഞ്ഞ് ബി.ജെ.പി  പ്രവര്‍ത്തകര്‍ സ്ഥലത്ത് തടിച്ചുകൂടി.  അപ്പോഴേയ്ക്കും ബി.ജെ.പി ജില്ലാ പ്രസിഡന്റ കെ.കെ. അനീഷ് കുമാര്‍ തുടങ്ങിയ നേതാക്കള്‍ എത്തി സംഘര്‍ഷത്തിന് അയവു വരുത്തി. പ്രധാനമന്ത്രിയുടെ …

തൃശൂരില്‍ മോദിയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ കോര്‍പറേഷന്‍ അഴിച്ചുമാറ്റി, സ്ഥലത്ത് സംഘര്‍ഷം, വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് മേയര്‍ Read More »