Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Local News

കുന്നംകുളത്തെ ഓര്‍മകളുടെ ട്രാക്കില്‍ ടി.എന്‍.പ്രതാപന്റെ വേഗക്കുതിപ്പ്

കുന്നംകുളം: കായികമേളകളില്‍ ഷൂസില്ലാതെ നഗ്നപാദനായി ഓടിയതിന്റെ ഓര്‍മകള്‍ പങ്കുവെച്ച് ടി.എന്‍.പ്രതാപന്‍ എം.പി. കുന്നംകുളം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം.അന്ന് പൊരിവെയിലത്ത് ഓടി കാലില്‍ പുളങ്ങള്‍ വന്നു. ചാവക്കാട് വിദ്യാഭ്യാസ ജില്ലയുടെ കായികമേളയില്‍ തളിക്കുളം സ്‌കൂളിന്റെ താരമായി ഓട്ടമത്സരത്തില്‍ പങ്കെടുത്തത് ഈ ഗ്രൗണ്ടിലായിരുന്നു. അന്ന് 100 മീ, 200 മീ, 4 X 100 റിലേ, ജാവലിൻ തോ , മത്സരങ്ങളിലായിരുന്നു പങ്കെടുത്തത്. ഗ്രൗണ്ടിലെത്തിയപ്പോള്‍ കൗമാരകാലത്ത് കായികതാരമായതിന്റെ …

കുന്നംകുളത്തെ ഓര്‍മകളുടെ ട്രാക്കില്‍ ടി.എന്‍.പ്രതാപന്റെ വേഗക്കുതിപ്പ് Read More »

സുരേഷ് ഗോപിക്കെതിരെ കേസ്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ പദയാത്രയ്ക്കെതിരെ പോലീസ് കേസെടുത്തു. സുരേഷ് ഗോപി ഉൾപ്പെടെ 500 ഓളം പേർക്കെതിരെയാണ് കേസ്. ഗതാഗത തടസ്സം സൃഷ്ടിച്ചതിനാണ് തൃശ്ശൂർ ഈസ്റ്റ് പോലീസ് കേസെടുത്തത്. കരുവന്നൂർ ഇരകൾക്ക് നീതി തേടി സഹകാരി സംരക്ഷണ പദയാത്ര നടത്തിയതിനെതിരെ സുരേഷ് ഗോപിയെ പ്രതിയാക്കി കേസ് എടുത്ത നടപടി രാഷ്ടീയ പകപോക്കലാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ. സുരേഷ് ഗോപി ബാങ്ക് കൊളളക്കാർക്കെതിരെ ശക്തമായ നിലപാടെടുത്തതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. …

സുരേഷ് ഗോപിക്കെതിരെ കേസ് Read More »

അയ്യന്തോളിൽ  പോലീസ് ബസ് സ്വകാര്യ ബസിലിടിച്ചു, പ്രതികള്‍ക്കും പോലീസുകാര്‍ക്കുമടക്കം 26 പേര്‍ക്ക് പരിക്ക്

തൃശൂര്‍: അയ്യന്തോളില്‍ പോലീസ് ബസ് സ്വകാര്യ ബസിന്റെ പിറകിലിടിച്ച് 26 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. വിയ്യൂരില്‍ നിന്ന് പ്രതികളുമായി അയ്യന്തോള്‍ കോടതിലേക്ക് വന്നിരുന്ന പോലീസ് ബസ് സ്വകാര്യ ബസിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. 14 പ്രതികളും, 10 പോലീസുകാരുമാണ് പോലീസ് ബസില്‍ ഉണ്ടായിരുന്നത്. പോലീസ് ബസിലെ ഡ്രൈവര്‍ ഒഴികെയുള്ളവര്‍ക്ക് പരിക്കേറ്റു. തൃശൂര്‍- കോഴിക്കോട് റൂട്ടിലോടുന്ന ശാസ്തയെന്ന സ്വകാര്യ ബസിലെ രണ്ട് യാത്രക്കാര്‍ക്കും നിസാര പരിക്കുണ്ട്. പരിക്കേറ്റ 22 പേര്‍ തൃശൂര്‍ …

അയ്യന്തോളിൽ  പോലീസ് ബസ് സ്വകാര്യ ബസിലിടിച്ചു, പ്രതികള്‍ക്കും പോലീസുകാര്‍ക്കുമടക്കം 26 പേര്‍ക്ക് പരിക്ക് Read More »

തൃശ്ശൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

തൃശൂർ: തൃശ്ശൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ ഇന്ന് രാവിലെ നടന്ന പരിശോധനയില്‍ 3 ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. 3 സ്ക്വാഡുകളായി 20-ഓളം വരുന്ന ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. വടക്കേസ്റ്റാന്‍റിലുള്ള സോന ഹോട്ടല്‍, മണ്ണുത്തിയിലെ ഹോട്ടല്‍ മയൂര ഇന്‍, മന്നാടിയാര്‍ ലൈനിലെ ഹോട്ടല്‍ വെറ്റ്പാലസ് എന്നിവിടങ്ങളില്‍ നിന്നുമാണ് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മേയര്‍ അറിയിച്ചു.

ഇടുക്കിയില്‍ പുല്ല് ചെത്തുന്നതിനിടെ അച്ഛനും രണ്ട് മക്കളും  ഷോക്കേറ്റ് മരിച്ചു

ഇടുക്കി: കൊച്ചറ രാജാക്കണ്ടത്ത് അച്ഛനും രണ്ട് മക്കളും ഷോക്കേറ്റ് മരിച്ചു. . രാജാക്കണ്ടം ചെമ്പകശ്ശേരി കനകാധരന്‍ (57), മക്കളായ വിഷ്ണു (31), വിനീത് (28)  എന്നിവരാണ് മരിച്ചത്. പാടത്ത്് പുല്ല് അരിയുന്നതിനിടെ പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്.  കനത്ത മഴയെ തുടര്‍ന്നാണ് ലൈന്‍ കമ്പി പൊട്ടി വീണത്. രണ്ട് ദിവസമായി ഇവിടെ മഴ ശക്തമായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.കനകാധരന്റെ ഉടമസ്ഥതയിലുള്ള പാടത്ത് രണ്ട് ദിവസമായി പെയ്ത് മഴയില്‍ വെള്ളം കെട്ടിക്കിടന്നിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ മഴയ്ക്ക് …

ഇടുക്കിയില്‍ പുല്ല് ചെത്തുന്നതിനിടെ അച്ഛനും രണ്ട് മക്കളും  ഷോക്കേറ്റ് മരിച്ചു Read More »

ഒക്ടോബര്‍ 16 മുതല്‍ 20 വരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ കാല്‍നാട്ടല്‍ എ സി മൊയ്തീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.

തൃശൂർ: കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീനിയര്‍ ഗ്രൗണ്ടില്‍ ഒക്ടോബര്‍ 16 മുതല്‍ 20 വരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ കാല്‍നാട്ടല്‍ എ സി മൊയ്തീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 3000 ത്തോളം കായിക താരങ്ങള്‍ പങ്കെടുക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ കുന്നംകുളത്ത് ഒരുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പെണ്‍കുട്ടികള്‍ക്കുള്ള താമസ സൗകര്യം …

ഒക്ടോബര്‍ 16 മുതല്‍ 20 വരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ കാല്‍നാട്ടല്‍ എ സി മൊയ്തീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. Read More »

ഒന്നരലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ ഷോപ്പിംഗ് വിസ്മയം, തൃശൂരില്‍ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ്, ഉദ്ഘാടനം ഒക്ടോബർ 5ന്

തൃശൂര്‍: പൂരത്തിന്റെ നാട്ടില്‍ വ്യത്യസ്തമായൊരു ഷോപ്പിംഗ് അനുഭവവുമായി നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഒക്ടോബര്‍ 5 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ 9.30ന് പുഴയ്ക്കലില്‍ നെസ്റ്റോയുടെ സ്റ്റാന്റാലോണ്‍ ഷോറൂം വെസ്‌റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.പി.ബഷീര്‍ ഉദ്ഘാടനം ചെയ്യുമെന്ന് നിഷാദ്.പി.ജി, കുഞ്ഞഹമ്മദുള്ള, സനോജ്.സി.വി, സുഗിലാഷ്, റുവെയ്‌സ് ഖാന്‍, അലിനാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ഇവിടെ ഒന്നരലക്ഷം സ്‌ക്വയര്‍ഫീറ്റിലാണ് ഷോപ്പിംഗ് വിസ്മയം ഒരുക്കിയിരിക്കുന്നത്. വിവിധ ഡിപ്പാര്‍ട്ട്‌മെന്റ്ല്‍ സ്റ്റോറുകള്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങള്‍, ലോകോത്തര ബ്രാന്‍ഡുകളില്‍ ഇലക്ട്രോണിക്‌സ്, ഫാഷന്‍, ടോയ്‌സ്,ഡിപ്പാര്‍ട്ട്്‌മെന്റല്‍ സ്റ്റോര്‍, ഫ്രൂട്‌സ് ആന്റ് വെജിറ്റബിള്‍, …

ഒന്നരലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ ഷോപ്പിംഗ് വിസ്മയം, തൃശൂരില്‍ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ്, ഉദ്ഘാടനം ഒക്ടോബർ 5ന് Read More »

കൊടകര കുഴല്‍പ്പണക്കേസിനും, കരുവന്നൂരിലെ തട്ടിപ്പിനും ബന്ധമുണ്ടെന്ന് അനില്‍ അക്കര

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും, കൊടകര കുഴല്‍പ്പണക്കേസും തമ്മില്‍ ബന്ധമുണ്ടെന്ന് കെ.പി.സി.സി നിര്‍വ്വാഹകസമിതി അംഗം അനില്‍ അക്കര പത്രസമ്മേളനത്തില്‍ ആരോപിച്ചു.  കൊടകര കുഴല്‍പ്പണക്കേസിലെ രണ്ട് പ്രതികള്‍ക്ക്  കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മറ്റൊരാളിന്റെ ഭൂമി അവര്‍ അറിയാതെ ഈട് നല്‍കി വായ്പ നല്‍കി. കരുവന്നൂരുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ അന്വേഷണപരിധിയിലുള്ള ബാങ്കുകളില്‍ ഒന്നാണ് കുട്ടനെല്ലൂര്‍ ബാങ്കും.കേസിലെ മൂന്നാംപ്രതി രഞ്ജിത്, ഭാര്യ ദീപ്തി എന്നിവരാണ് തട്ടിപ്പിന്റെ ഭാഗമായത്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സതീഷ്‌കുമാറാണ് ഈ വായ്പയുടേയും ഇടനിലക്കാരന്‍. കൊടകര …

കൊടകര കുഴല്‍പ്പണക്കേസിനും, കരുവന്നൂരിലെ തട്ടിപ്പിനും ബന്ധമുണ്ടെന്ന് അനില്‍ അക്കര Read More »

സഹകരണബാങ്കുകള്‍ പോലെ ദേവസ്വം ബോര്‍ഡുകളിലും അഴിമതിയെന്ന് സുരേഷ് ഗോപി

തൃശൂര്‍ : സഹകരണ ബാങ്കുകളിലെപ്പോലെ തന്നെ കേരളത്തില്‍ ദേവസ്വം ബോര്‍ഡുകളിലും അഴിമതിയും ക്രമക്കേടുമുണ്ടെന്ന് സുരേഷ് ഗോപി പത്രസമ്മേളനത്തില്‍ ആരോപിച്ചു.  ഇവിടെയും ഏകീകൃത കേന്ദ്ര നിയമം വേണം. അതിനായി ശ്രമം നടത്തുന്നുണ്ട്.  കേന്ദ്രത്തിലും ദേവസ്വം മന്ത്രിയുണ്ടാകും.കരുവന്നൂര്‍ സമരം മനുഷ്യത്വത്തിന്റെ വിഷയമാണ്. രാഷ്ട്രീയമില്ല. തൃശൂരില്‍ തനിക്ക് മത്സരിക്കാന്‍ വേണ്ടിയാണ് ഇ.ഡി  റെയ്ഡുകള്‍ നടത്തുന്നതെന്ന  സി.പി.എം ആരോപണങ്ങളില്‍ വാസ്തവമില്ല.ഒരു വര്‍ഷത്തിന് മുന്‍പ് തന്നെ താന്‍ കരുവന്നൂരിലെ ഇരകളുടെ വീട്ടില്‍ എത്തിയിരുന്നു.സഹകരണ സംഘങ്ങള്‍ നിലനില്‍ക്കണം. സഹകരണ സംഘങ്ങളില്‍ പണം നിക്ഷേപിച്ചവരുടെ താത്പര്യങ്ങളും സംരക്ഷിക്കപ്പെടണം. എന്നാല്‍ …

സഹകരണബാങ്കുകള്‍ പോലെ ദേവസ്വം ബോര്‍ഡുകളിലും അഴിമതിയെന്ന് സുരേഷ് ഗോപി Read More »

21 ദിവസത്തിനകംപരിഹാരം കാണണം, കരുവന്നൂരില്‍ താക്കീതുമായി സുരേഷ് ഗോപി

പദയാത്രയി്ല്‍ അണിനിരന്നത് പതിനായിരങ്ങള്‍ തൃശൂര്‍:  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ താക്കീതുമായി സുരേഷ്‌ഗോപി.   21 ദിവസത്തിനകം പ്രശ്‌നപരിഹാരവുമായി വന്നില്ലെങ്കില്‍ കണ്ണൂരില്‍ ഇതിലും വലിയ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ കോര്‍പറേഷന് മുന്നില്‍ നടന്ന  സഹകാരി സംരക്ഷണ പദയാത്രയുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. പദയാത്ര കരുവന്നൂരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും കണ്ണൂരിലേക്കും മാവേലിക്കരയിലേക്കും മലപ്പുറത്തേക്കുമൊപ്പം തുടരുന്നതിനുള്ള തീനാളമാണിതെന്നും സുരേഷ് ഗോപി പറഞ്ഞു. മുഖ്യമന്ത്രിയും കൂടെയുള്ള തസ്‌കരന്മാരും ഇതിന് വലിയ വില നല്‍കേണ്ടിവരും. …

21 ദിവസത്തിനകംപരിഹാരം കാണണം, കരുവന്നൂരില്‍ താക്കീതുമായി സുരേഷ് ഗോപി Read More »

ചോദ്യം ചെയ്യല്‍ സൗഹാര്‍ദപരമെന്ന് കണ്ണന്‍, സഹകരിക്കുന്നില്ലെന്ന് ഇ.ഡി

കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് നിക്ഷേപത്തട്ടിപ്പ് കേസില്‍ സി.പി.എം സംസ്ഥാന സമിതി അംഗം എം.കെ കണ്ണന്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇ.ഡി അറിയിച്ചു.  ചോദ്യം ചെയ്യലിനിടെ ശരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ച കണ്ണനെ മൂന്ന് മണിക്കൂറിന് ശേഷം വിട്ടയച്ചു. ചോദ്യങ്ങളോട് സഹകരിക്കാതിരുന്ന കണ്ണനെ മറ്റ് വഴികളില്ലാത്തതിനാല്‍ വിട്ടയച്ചതാണെന്ന് ഇ.ഡി വ്യക്തമാക്കി. സതീഷ്‌കുമാറിന്റെ കള്ളപ്പണയിടപാടില്‍ കണ്ണന്റെ പങ്ക് സംബന്ധിച്ച് കൃത്യമായ തെളിവുകളുണ്ടെന്ന് ഇ.ഡി വ്യക്തമാക്കി.   ഇ..ഡിയുടെ ആരോപണം തള്ളിയ കണ്ണന്‍  ചോദ്യം ചെയ്യല്‍ സൗഹാര്‍ദപരമെന്ന് വ്യക്തമാക്കി. അന്വേഷണത്തോട് കണ്ണന്റെ നിസഹകരണം തുടര്‍ന്നാല്‍ …

ചോദ്യം ചെയ്യല്‍ സൗഹാര്‍ദപരമെന്ന് കണ്ണന്‍, സഹകരിക്കുന്നില്ലെന്ന് ഇ.ഡി Read More »

എം കെ കണ്ണന്‍ രാമനിലയത്തിലെത്തി മുഖ്യമന്ത്രിയെ കണ്ടു

തൃശൂര്‍:  സി.പി.എം സംസ്ഥാന സമിതി അംഗവും, തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനും, കേരള ബാങ്ക് വൈസ് പ്രസിഡണ്ടുമായ  എം. കെ കണ്ണന്‍ രാവിലെ രാമനിലയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.  ഇന്ന് മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി രാമനിലയത്തിലെത്തിയത്. ഇരുവരും എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല.കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കണ്ണന്‍ ഇ.ഡിയുടെ മുന്നില്‍ ഹാജരാകാന്‍ പോകുന്നതിന് മുമ്പായിരുന്നു കൂടിക്കാഴ്ച. രണ്ടാം തവണയാണ് ഇ ഡി കണ്ണനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലില്‍ …

എം കെ കണ്ണന്‍ രാമനിലയത്തിലെത്തി മുഖ്യമന്ത്രിയെ കണ്ടു Read More »

ഡോ.എം.എസ്.സ്വാമിനാഥന്‍ അന്തരിച്ചു; ഓര്‍മയായത് ഹരിതവിപ്ലവത്തിന്റെ നാഥന്‍

കൊച്ചി:  ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ  പിതാവായി അറിയപ്പെടുന്ന ഡോ. എം.എസ് സ്വാമിനാഥന്‍ വിടവാങ്ങി.   ഇന്ന് 11.20 ന് ചെന്നൈയിലായിരുന്നു അന്ത്യം. 98 വയസ്സുണ്ടായിരുന്നു. മങ്കൊമ്പ് സാംബശിവന്‍ സ്വാമിനാഥന്‍ എന്നാണ് എം.എസ്. സ്വാമിനാഥന്റെ മുഴുവന്‍ പേര്.ഇന്ത്യന്‍  കാര്‍ഷിക മേഖലയ്ക്ക് ദിശാബോധവം നല്‍കിയ മഹാനായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയില്‍ അദ്ദേഹത്തിന്റെ പരീക്ഷണങ്ങളും, പരിശ്രമങ്ങളും ലോകത്തിന് തന്നെ മാതൃകയായി.സ്വാമിനാഥന്റെ  പരിഷ്‌കാരങ്ങളാണ് രാജ്യത്ത് പട്ടിണി ഇല്ലാതാക്കിയത്. പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച ശാസ്ത്രപ്രതിഭയായിരുന്നു അദ്ദേഹം.   1967-ല്‍ പത്മശ്രീയും 1972-ല്‍ പത്മഭൂഷനും …

ഡോ.എം.എസ്.സ്വാമിനാഥന്‍ അന്തരിച്ചു; ഓര്‍മയായത് ഹരിതവിപ്ലവത്തിന്റെ നാഥന്‍ Read More »

ചോദ്യം ചെയ്യലിന് ഹാജരാകും,ഇ.ഡിയുടെ അറസ്റ്റിനെ  ഭയപ്പെടുന്നില്ലെന്ന് എം.കെ.കണ്ണന്‍

തൃശൂര്‍:  ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും, ഇഡിയുടെ അറസ്റ്റിനെ താന്‍ ഭയക്കുന്നില്ലെന്നും സി.പി.എം സംസ്ഥാനസമിതി അംഗവും, തൃശൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡണ്ടുമായ എം.കെ.കണ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.  നിരപരാധികളായ പാര്‍ട്ടി പ്രവര്‍ത്തകരെ ഇ.ഡി വേട്ടയാടുകയാണ്.രണ്ട് ഹൃദയശസ്ത്രക്രിയ കഴിഞ്ഞയാളാണ്്്, താനെന്നും, രോഗിയെന്ന പരിഗണന പോലും തനിക്ക് കിട്ടിയില്ലെന്നും കണ്ണന്‍ പറഞ്ഞു. എല്ലാ രേഖകളും പാര്‍ട്ടിക്ക് കൈമാറിയിട്ടുണ്ട്. പാര്‍ട്ടിയില്‍ ഒറ്റിക്കൊടുപ്പില്ല. കള്ളപ്പണം വെളുപ്പിക്കലുമായി തന്റെ ബാങ്കിന് യാതൊരു ബന്ധവുമില്ല.കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂര്‍ കസ്റ്റഡിയില്‍ ഇരുത്തിയിട്ട് മൂന്ന് മിനിറ്റ് മാത്രമാണ് തന്നെ ചോദ്യം …

ചോദ്യം ചെയ്യലിന് ഹാജരാകും,ഇ.ഡിയുടെ അറസ്റ്റിനെ  ഭയപ്പെടുന്നില്ലെന്ന് എം.കെ.കണ്ണന്‍ Read More »

കയ്പമംഗലം വഞ്ചിപ്പുരയില്‍ കാര്‍ മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

തൃശൂർ: കൊടുങ്ങല്ലൂര്‍ കയ്പമംഗലം വഞ്ചിപ്പുരയില്‍ കാര്‍ മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. 4 പേര്‍ക്ക് പരിക്കേറ്റു. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ ഹസീബ് (19), കുന്നുങ്ങള്‍ അബ്ദുല്‍ റസാക്കിന്റെ മകന്‍ ഹാരിസ് (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെ മാടാനിക്കുളം  വഞ്ചിപ്പുര റോഡിലായിരുന്നു അപകടം.സുഹൃത്തുക്കളായ ഏഴ് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ചളിങ്ങാട് നബിദിന ആഘോഷത്തില്‍ പങ്കെടുത്ത്  മടങ്ങുകയായിരുന്നു സംഘം. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മരത്തിലിടിച്ചായിരുന്നു അപകടം. പരിക്കേറ്റവരെ ശിഹാബ് …

കയ്പമംഗലം വഞ്ചിപ്പുരയില്‍ കാര്‍ മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു Read More »

ചാവക്കാട് അടക്കം പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇ.ഡി.റെയ്ഡ്. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം…

കൊച്ചി: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് റെയ്ഡ്. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പരിശോധന നടക്കുന്നത്. പി.എഫ്.ഐ.യുമായി ബന്ധപ്പെട്ട 33 അക്കൗണ്ടുകള്‍ നേരത്തേ മരവിപ്പിച്ചിരുന്നു. അതിന്റെ തുടര്‍നടപടിയായാണ് ഇ.ഡി.യുടെ പരിശോധന. പി.ഫ്.ഐ. നേതാക്കളുടെ വീടുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമായി പന്ത്രണ്ടോളം ഇടങ്ങളിലാണ് രാവിലെ ആറിനു തുടങ്ങിയ ഇ.ഡി. പരിശോധന തുടരുന്നത്. പി.എഫ്.ഐ. സംസ്ഥാന ഭാരവാഹി അബ്ദുല്‍ ലത്തീഫ് ഉള്‍പ്പെടെയുള്ളവരുടെ വീടുകളിലാണ് ഇ.ഡി. …

ചാവക്കാട് അടക്കം പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇ.ഡി.റെയ്ഡ്. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം… Read More »

കേരളത്തില്‍ നിന്ന് മാറ്റാനുള്ള നീക്കമില്ല; പുതിയ ചുമതലയ്ക്കായി നിര്‍ബന്ധിക്കില്ലെന്ന് കേന്ദ്രം

സുരേഷ് ഗോപിയുടെ പ്രവര്‍ത്തനമണ്ഡലം  തൃശൂര്‍ തന്നെ തൃശൂര്‍: തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പി നേതാവും നടനുമായ സുരേഷ്‌ഗോപി സജീവമായേക്കും. ഒക്്‌ടോബര്‍ രണ്ടിന് സഹകരണമേഖലയിലെ തട്ടിപ്പുകള്‍ക്കെതിരെ ജില്ലയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പദയാത്രയും നടത്തുന്നുണ്ട്. അടുത്ത ദിവസം തന്നെ സുരേഷ് ഗോപി തൃശൂരിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള നിയമനം  തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കില്ലെന്ന് കേന്ദ്രനേതൃത്വം ഉറപ്പുനല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് …

കേരളത്തില്‍ നിന്ന് മാറ്റാനുള്ള നീക്കമില്ല; പുതിയ ചുമതലയ്ക്കായി നിര്‍ബന്ധിക്കില്ലെന്ന് കേന്ദ്രം Read More »

ഇനി കാലയവനികക്ക് പുറകിൽ; ക്ലാസിക് സിനിമകളുടെ സംവിധായകന്‍ കെ.ജി ജോര്‍ജ് അന്തരിച്ചു…

കൊച്ചി:  സംവിധായകന്‍ കെ.ജി ജോര്‍ജ് അന്തരിച്ചു. 77 വയസായിരുന്നു. കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യ ക്യാമ്പസ് ചിത്രമായ ഉള്‍ക്കടല്‍, മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമായ യവനിക എന്നിങ്ങനെ മലയാളത്തിന് അഭിമാനിക്കാവുന്ന നിരവധി നല്ല ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ച വ്യക്തിയാണ് കെ.ജി ജോര്‍ജ്. 1970കള്‍ മുതല്‍ …

ഇനി കാലയവനികക്ക് പുറകിൽ; ക്ലാസിക് സിനിമകളുടെ സംവിധായകന്‍ കെ.ജി ജോര്‍ജ് അന്തരിച്ചു… Read More »

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ചറിയാം, ആധാര്‍ പുതുക്കാം, സംയോജിത ബോധവത്കരണ പരിപാടി തൃശൂരില്‍

തൃശൂര്‍: വിവിധ ഗവണ്‍മെന്റ് പദ്ധതികളെക്കുറിച്ച് സാധാരണക്കാര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി  5 ദിവസത്തെ സംയോജിത ബോധവത്കരണ പരിപാടിയും പ്രദര്‍ശനവും സെപ്റ്റംബര്‍ 25 മുതല്‍  29 വരെ എം.ജി റോഡിലെ ബ്രഹ്‌മസ്വം ശ്രീശങ്കര ഓഡിറ്റോറിയത്തില്‍ നടക്കും. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ തൃശ്ശൂര്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണിത്. വിവിധ ഗവണ്‍മെന്റ് പദ്ധതികളെക്കുറിച്ച് വിദഗ്ധര്‍ നയിക്കുന്ന ബോധവത്കരണ ക്ലാസുകള്‍, തപാല്‍ വകുപ്പിന്റെ ആധാര്‍ സേവനങ്ങള്‍, വിവിധ കേന്ദ്ര, സംസ്ഥാന വകുപ്പുകളുടെ പ്രദര്‍ശന സ്റ്റാളുകള്‍, …

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ചറിയാം, ആധാര്‍ പുതുക്കാം, സംയോജിത ബോധവത്കരണ പരിപാടി തൃശൂരില്‍ Read More »

സുരേഷ്‌ഗോപിയെ എം.പിയാക്കാന്‍ തൃശൂരില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സംഘടിത നീക്കം: എം.വി.ഗോവിന്ദന്‍

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ ജയിപ്പിച്ചെടുക്കാന്‍ തൃശൂരില്‍ കോണ്‍ഗ്രസും, ബി.ജെ.പിയും ചേര്‍ന്ന് സംയുക്തനീക്കം നടത്തുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആരോപിച്ചു. ഇ.ഡിയെ ഉപയോഗിച്ച് സി.പി.എമ്മിനെ  തകര്‍ക്കാനാണ് ശ്രമമെങ്കില്‍ വന്‍ ജനകീയ പങ്കാളിത്തത്തോടെ പ്രതിരോധിക്കുമെന്നും തൃശൂരില്‍ അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ സമ്മേളന ഉദ്ഘാടന പ്രസംഗത്തില്‍ ഗോവിന്ദന്‍ പറഞ്ഞു.കരുവന്നൂര്‍ വിഷയത്തില്‍  നടക്കുന്നത് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും സംഘടിത നീക്കമാണ്.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെ ന്യായീകരിക്കുന്നില്ല. തെറ്റു തിരുത്തി തന്നെയാണ് പാര്‍ട്ടി മുന്നോട്ട് പോകുന്നത്. പാര്‍ട്ടിയെയും നേതാക്കളെയും ഒറ്റുകൊടുക്കുന്ന നിലപാട് സ്വീകരിക്കരുത്. …

സുരേഷ്‌ഗോപിയെ എം.പിയാക്കാന്‍ തൃശൂരില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സംഘടിത നീക്കം: എം.വി.ഗോവിന്ദന്‍ Read More »