Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Local News

കണിമംഗലത്ത് ബസ് പാടത്തേക്ക് മറിഞ്ഞു, 46 പേര്‍ക്ക് പരിക്ക്, ഒരാളുടെ  നില ഗുരുതരം

തൃശൂര്‍ :  കണിമംഗലം പാലക്കല്‍ പാടത്ത് സ്വകാര്യ ബസ് മറിഞ്ഞ് 46 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.30 യോടെയാണ് അപകടം ഉണ്ടായത്. യാത്രക്കാരില്‍ ഭൂരിഭാഗവും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു. അന്‍പതിലധികം യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. ഒരാളുടെ  നില ഗുരുതരമാണ്. പരിക്കേറ്റ മറ്റുള്ളവരെ ജൂബിലി മിഷന്‍, എലൈറ്റ്, ജില്ല ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. തൃപ്രയാറില്‍ നിന്നും പുറപ്പെട്ട് തൃശൂരിലേക്ക് വന്നിരുന്ന ക്രൈസ്റ്റ് എന്ന ബസാണ്  ഫയര്‍ഫോഴ്സും നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

തൃശൂര്‍ കളക്ടറേറ്റിന് മുന്നില്‍ പട്ടിണിക്കഞ്ഞി വെച്ചും കോണ്‍ഗ്രസ് പ്രതിഷേധം

തൃശൂര്‍: വിലക്കയറ്റത്തിനെതിരെ കളക്ടറേറ്റിന് മുന്നി്ല്‍ അടപ്പുകൂട്ടി പട്ടിണിക്കഞ്ഞി വെച്ചും, പ്രകടനം നടത്തിയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധസമരം. തെക്കേഗോപുരനടയില്‍ നിന്ന് കളക്ടറേറ്റിലേക്ക് നടത്തിയ പട്ടിണി മാര്‍ച്ചില്‍ സ്ത്രീകളടക്കം നൂറുകണക്കിന് പേര്‍ പങ്കെടുത്തു.റേഷന്‍ കടകളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും, മാവേലി സ്‌റ്റോറുകളിലും അവശ്യഭക്ഷ്യവസ്തുക്കള്‍ ഒന്നു തന്നെയില്ലെന്ന്്് ടി.എന്‍.പ്രതാപന്‍ എം.പി പറഞ്ഞു. പട്ടിണി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മുഴുപ്പട്ടിണിയിലായ നാടിന്റെ രക്ഷിക്കാന്‍ ശ്രമിക്കാത്ത മുഖ്യമന്ത്രി കപടകമ്മ്യൂണിസ്റ്റായി മാറിയെന്നും പ്രതാപന്‍ പറഞ്ഞു. ഓണക്കാലമായിട്ടും ജനം ദുരിതത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡി.സി.സി പ്രസിഡണ്ട് …

തൃശൂര്‍ കളക്ടറേറ്റിന് മുന്നില്‍ പട്ടിണിക്കഞ്ഞി വെച്ചും കോണ്‍ഗ്രസ് പ്രതിഷേധം Read More »

14 വയസ്സുകാരന്റെ വയറ്റില്‍ സര്‍ജിക്കല്‍ ക്ലിപ്പ് കണ്ടെത്തി,തൃശൂരിലെ ദയ ആശുപത്രിയ്‌ക്കെതിരെ പരാതി

തൃശൂര്‍: വിയ്യൂരിലെ ദയ ആശുപത്രിയില്‍ 14 വയസ്സുകാരന്റെ വയറ്റില്‍ സര്‍ജിക്കല്‍ ക്ലിപ്പ് കുടുങ്ങിയ സംഭവത്തില്‍ പരാതിയുമായി മാതാപിതാക്കള്‍. അപ്പന്റിക്‌സിനെ തുടര്‍ന്ന് പതിനാലുകാരന്  കഴിഞ്ഞ ജൂണ്‍ 12നായിരുന്നു ദയ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന്  ജൂലായ് 27ന് കടുത്ത വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറുവേദന മാറാത്തതിനെ തുടര്‍ന്ന് കുട്ടിക്ക് കൊച്ചി ഇടപ്പള്ളി അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി സര്‍ജിക്കല്‍ ക്ലിപ്പ് കണ്ടെടുത്തു.ഇക്കാര്യം ദയ ആശുപത്രിയിലെ ഡോക്ടര്‍മാരെ അറിയിച്ചപ്പോള്‍ മോശമായി പ്രതികരിച്ചെന്നാണ് മാതാവിന്റെ …

14 വയസ്സുകാരന്റെ വയറ്റില്‍ സര്‍ജിക്കല്‍ ക്ലിപ്പ് കണ്ടെത്തി,തൃശൂരിലെ ദയ ആശുപത്രിയ്‌ക്കെതിരെ പരാതി Read More »

നിരാശ്രയരായ അമ്മമാര്‍ക്ക് തണലും, തുണയുമായി പോളശ്ശേരി ഫൗണ്ടേഷന്റെ ഓള്‍ഡ് ഏജ് ഹോം

തൃശൂര്‍: ഏകാന്തതയുടെ തുരുത്തില്‍ വിധിയെ പഴിച്ച് കഴിയുന്ന നിരാശ്രയരായ അമ്മമാര്‍ക്ക് തണലും, തുണയുമായി ഇരിങ്ങാലക്കുട വെള്ളാനിയില്‍ പോളശ്ശേരി ഫൗണ്ടേഷന്റെ ഓള്‍ ഏജ് ഹോം ഒരുങ്ങുന്നു. കരുണയുടെ കെടാവിളക്ക് തെളിയുന്ന ഈ കരുതലിന്റെ കൂട്ടില്‍ നിരാലംബരായ മുപ്പതോളം അമ്മമാര്‍ക്കാണ്  സംരക്ഷണം.മക്കളോ, ബന്ധുക്കളോ ആരും തിരിഞ്ഞുനോക്കാതെ നിരാശ്രയരായി കഴിയുന്ന  അമ്മമാര്‍ക്ക്  മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കുകയാണ് ലക്ഷ്യമെന്ന്  പോളശ്ശേരി  ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സുധാകരന്‍ പോളശ്ശേരി പത്രസമ്മേളനത്തില്‍ പറഞ്ഞുആഗസ്റ്റ് 19ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് ഇരിങ്ങാലക്കുട വെള്ളാനിയില്‍ ഓള്‍ഡ് ഏജ് ഹോം കെട്ടിടത്തിന്റെ …

നിരാശ്രയരായ അമ്മമാര്‍ക്ക് തണലും, തുണയുമായി പോളശ്ശേരി ഫൗണ്ടേഷന്റെ ഓള്‍ഡ് ഏജ് ഹോം Read More »

പ്രൗഡിയുടെ നിറവില്‍ ശക്തനില്‍ ആകാശപ്പാത തുറന്നു

തൃശൂര്‍: നഗരത്തിലെ തിരക്കേറിയ ശക്തന്‍നഗറിലെത്തുന്നവരുടെ സൗകര്യാര്‍ത്ഥം ആകാശപ്പാത തുറന്നു. ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ എട്ടു കോടി ചെലവിലാണ് കോര്‍പറേഷന്റെ നേതൃത്വത്തില്‍  ആകാശമേല്‍പ്പാലം നിര്‍മിച്ചത്. സംസ്ഥാനത്തെ ഏറ്റുവും നീളം കൂടിയ ആകാശപ്പാതയാണിത്. അമ്യത് പദ്ധതിയിലാണ് നിര്‍മാണം. ലോകനിലവാരത്തിലേക്ക് കേരളത്തെ മാറ്റുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് പട്ടികജാതി -പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു .25 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. വരുംതലമുറയ്ക്ക് മെച്ചപ്പെട്ട ജീവിതമാണ് ലക്ഷ്യം. തൃശ്ശൂരില്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച …

പ്രൗഡിയുടെ നിറവില്‍ ശക്തനില്‍ ആകാശപ്പാത തുറന്നു Read More »

നിവേദനവുമായി നഗരത്തിലിറങ്ങിയ ‘പുലി’യ്‌ക്കൊപ്പം ചുവടുവെച്ചും താളമിട്ടും  മേയറും, ഡെപ്യൂട്ടി മേയറും

തൃശൂര്‍: ഇത്തവണ നാലോണത്തിന് മുന്നേ നഗരത്തില്‍ ‘പുലി’ യിറങ്ങി. മുന്‍വര്‍ഷത്തെ ടൂറിസം വകുപ്പിന്റെ ഫണ്ട് ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട്’പുലി’ വേഷം കെട്ടിയ ഏറവ് സ്വദേശി ബാലചന്ദ്രന്‍ ടൂറിസം സെക്രട്ടറിക്ക് നിവേദനം നല്‍കിയതും പുതുമയായി. നിവേദനം നല്‍കിയ ശേഷം ടൂറിസം വകുപ്പിന്റെ ഓഫീസില്‍ നിന്ന് വാദ്യഘോഷത്തിന്റെ അകമ്പടിയോടെ സ്വരാജ് റൗണ്ട് ചുറ്റിയ പുലിക്കളി സംഘം  കോര്‍പറേഷന്റെ മുന്‍വശത്തെത്തി. ഈസമയത്തായിരുന്നു അപ്രതീക്ഷിതമായി മേയര്‍ എം.കെ.വര്‍ഗീസിന്റെ വരവ്. പുലിക്കളിയുടെ താളത്തിനൊപ്പം മേയറും, ഡെപ്യൂട്ടി മേയര്‍ എം.എല്‍.റോസിയും ചുവടുവെച്ചു. ശക്തന്‍നഗര്‍ ഗോള്‍ഡന്‍ മാര്‍ക്കറ്റില്‍ വെച്ച് …

നിവേദനവുമായി നഗരത്തിലിറങ്ങിയ ‘പുലി’യ്‌ക്കൊപ്പം ചുവടുവെച്ചും താളമിട്ടും  മേയറും, ഡെപ്യൂട്ടി മേയറും Read More »

മുന്നറിയിപ്പില്ലാതെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം, രാമനിലയം-സ്റ്റേഡിയം റോഡില്‍ സംഘര്‍ഷം

തൃശൂര്‍: മേയറുടെ നിര്‍ദേശത്തെ തുടര്‍ന്ന് രാമനിലയം-സ്‌റ്റേഡിയം റോഡിലെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള  കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ നീക്കം സംഘര്‍ഷത്തിനിടയാക്കി. കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ പോലീസിന്റെ സഹായത്തോടെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ്  കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്.ചായ, കൂള്‍ഡ്രിങ്ങ്‌സ്, ലോട്ടറി, പഴവര്‍ഗങ്ങള്‍ തുടങ്ങിയ കച്ചവടങ്ങള്‍ ചെയ്തുവരുന്ന ഇവരുടെ വണ്ടികളും ഇതര സാമഗ്രികളുമാണ് മുന്നറിയിപ്പ് നോട്ടീസ് നല്‍കാതെ എടുത്ത് കൊണ്ടുപോകാന്‍ ശ്രമിച്ചത്.ഇതിനിടെ സി.ഐ.ടി.യു, എച്ച്.എം.എസ് യൂണിയന്‍ ഭാരവാഹികളും, കച്ചവടക്കാരും ഒഴിപ്പിക്കല്‍ നടപടി തടഞ്ഞു.ഇതിനിടയിലായിരുന്നു രാമനിലയം റോഡില്‍ ടൈല്‍ വിരിച്ചതിന്റെ ഉദ്ഘാടനത്തിന് മേയര്‍ എം.കെ.വര്‍ഗീസും വിശിഷ്ടാതിഥികളും എത്തിയത്. …

മുന്നറിയിപ്പില്ലാതെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം, രാമനിലയം-സ്റ്റേഡിയം റോഡില്‍ സംഘര്‍ഷം Read More »

ചെറിയൊരു ഭാഗം ടൈല്‍വിരിക്കാന്‍ രാമനിലയം സ്‌റ്റേഡിയം  റോഡ് അടച്ചിട്ടത് 20 ദിവസം

തൃശൂര്‍: ചെറിയൊരു ഭാഗം ടൈല്‍ വിരിയ്ക്കാന്‍ റെഡ് സോണാക്കിയെന്ന് പറയപ്പെടുന്ന രാമനിലയം-സ്റ്റേഡിയം റോഡ് അടച്ചിട്ടത് ഇരുപതോളം ദിവസം. റോഡിലെ പലഭാഗത്തും ഇപ്പോഴും കുണ്ടുംകുഴിയും. ടൈല്‍ വിരിയ്ക്കാത്ത ഭാഗം ഇനി എന്തു ചെയ്യുമെന്ന് കണ്ടറിയണം.കുറച്ചുഭാഗത്ത് മാത്രം ടൈല്‍ വിരിയക്കലും, ബാക്കിയുള്ള ഭാഗത്ത് ടാറിംഗും നടത്തിയാല്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച രാമനിലയം-സ്‌റ്റേഡിയം റെഡ് സോണ്‍ റോഡിലൂടെ മന്ത്രിമാരടക്കമുള്ള വി.ഐ.പികള്‍ക്ക് സഞ്ചരിക്കേണ്ടി വരും.  രൂക്ഷമായ പൊടിശല്യം മൂലം യാത്രക്കാര്‍ മൂക്കുപൊത്തിയാണ് ഈഭാഗത്തു കൂടെ സഞ്ചരിക്കുന്നത്.

ശക്തന്‍നഗറില്‍ ആകാശപ്പാത, ഉദ്ഘാടനം ആഗസ്റ്റ് 15ന്

തൃശൂര്‍: ശക്തന്‍ നഗറില്‍  നിര്‍മ്മിച്ച ആകാശപ്പാത ആഗസ്റ്റ് 15ന് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.  വൈകീട്ട് ഏഴിന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മേയര്‍ എം.കെ.വര്‍ഗീസ് അധ്യക്ഷത വഹിക്കും. എട്ട് കോടി ചിലവില്‍ ആകാശപ്പാതയുടെ ഒന്നാം ഘട്ടമാണ് പൂര്‍ത്തീകരിച്ചത്. രണ്ടാം ഘട്ടത്തില്‍ രണ്ട് ലിഫ്റ്റുകള്‍, സോളാര്‍ സംവിധാനം, ഫുള്‍ ഗ്ലാസ് ക്ലാഡിംഗ് കവര്‍, എ.സി. എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. ഇതോടൊപ്പം ശക്തന്‍നഗര്‍ മാസ്റ്റര്‍ പ്ലാനിന്റെ ആദ്യ ഘട്ട ഉദ്ഘാടനം റവന്യൂമന്ത്രി കെ.രാജനും, ജനറേറ്റര്‍ റൂമിന്റെ ഉദ്ഘാടനം ടി.എന്‍.പ്രതാപന്‍ എം.പിയും …

ശക്തന്‍നഗറില്‍ ആകാശപ്പാത, ഉദ്ഘാടനം ആഗസ്റ്റ് 15ന് Read More »

വടക്കുന്നാഥക്ഷേത്ര തെക്കേഗോപുരം ത്രിവര്‍ണശോഭയില്‍

തൃശൂര്‍: എഴുപത്തിയേഴാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്ത്രിവര്‍ണശോഭയില്‍ തിളങ്ങി വടക്കുന്നാഥക്ഷേത്ര തെക്കേഗോപുരം.  തെക്കേഗോപുരത്തില്‍  പതാകാ രൂപത്തിലാണ്  വര്‍ണാഭമായ വൈദ്യുതാലങ്കാരം തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോക് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.ചടങ്ങില്‍ ഉപദേശക സമിതി പ്രസിഡന്റ് പങ്കജാക്ഷന്‍, സെക്രട്ടറി ടി.ആര്‍. ഹരിഹരന്‍, തിരുവമ്പാടി ദേവസ്വം ജോയിന്റ് സെക്രട്ടറി ശശിധരന്‍, മറ്റു സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ദീപാലങ്കാരം ഓണം വരെയുണ്ടാകും.

ലോകഗജദിനം:വടക്കുന്നാഥന്റെ നടയില്‍ പൊന്നാടയുടെ പ്രഭയില്‍ ഗജകേസരികള്‍

തൃശൂര്‍: ലോകഗജദിനത്തില്‍ തൃശൂര്‍ പൂരത്തിന്റെ ആതിഥേനായ വടക്കുന്നാഥന്റെ നടയില്‍ ആനകളെ ആദരിച്ചു. ശ്രീമൂലസ്ഥാനത്ത് ചിറയ്ക്കല്‍ കാളിദാസന്‍, ചെമ്പൂക്കാവ് വിജയ്കണ്ണന്‍, തിരുവമ്പാടി ലക്ഷ്മി, പുത്രിക്കോവില്‍ സാവിത്രി എന്നീ ആനകളെ പൊന്നാടയണിച്ചാണ് ആദരിച്ചത്.കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്‌പെഷ്യല്‍ കമ്മീഷണര്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.  ചടങ്ങില്‍ ആന ഡോക്ടര്‍ പി.ബി.ഗിരിദാസ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ സ്വപ്ന, ദേവസ്വം മാനേജര്‍ കൃഷ്ണകുമാര്‍, സമിതി സെക്രട്ടറി ടി.ആര്‍. ഹരിഹരന്‍, പ്രസിഡന്റ് പങ്കജാക്ഷന്‍, തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാര്‍ മറ്റു സമിതി …

ലോകഗജദിനം:വടക്കുന്നാഥന്റെ നടയില്‍ പൊന്നാടയുടെ പ്രഭയില്‍ ഗജകേസരികള്‍ Read More »

ആകാശ് ബൈജൂസിന്റെ ദേശീയ ടാലന്റ് ഹണ്ട് പരീക്ഷ ഒക്ടോബറില്‍

തൃശൂര്‍: ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏഴു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ദേശീയ സ്‌കോളര്‍ഷിപ്പ് പരീക്ഷ ആന്‍തേയുടെ 14-ാം പതിപ്പ് ഒക്ടോബര്‍ 7നും 15നും ഇടയില്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും നടക്കും. 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പരീക്ഷയില്‍ 700 വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും സമ്മാനിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് anthe.aakash.ac.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന്വാര്‍ത്താ സമ്മേളനത്തില്‍ ഏരിയ മേധാവി അരുണ്‍ വിശ്വനാഥ്, അക്കാദമിക് ഡയറക്ടര്‍ മിഥുന്‍ രാമചന്ദ്രന്‍, ബ്രാഞ്ച് മേധാവി വിനീഷ് കുമാര്‍ എന്നിവര്‍ അറിയിച്ചു. ആന്‍തേ …

ആകാശ് ബൈജൂസിന്റെ ദേശീയ ടാലന്റ് ഹണ്ട് പരീക്ഷ ഒക്ടോബറില്‍ Read More »

ഗുരുവായൂരില്‍  വെറ്ററിനറി ഡോക്ടര്‍മാര്‍ക്കായി ഗജചികിത്സയില്‍ തുടര്‍പരിശീലന പരിപാടി

തൃശൂര്‍: വെറ്ററിനറി ഡോക്ടര്‍മാരുടെ പ്രഫഷണല്‍ സംഘടനയായ ഇന്ത്യന്‍വെറ്ററിനറി അസോസിയേഷന്‍ കേരളയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആനത്താവളമായ പുന്നത്തൂര്‍ക്കോട്ടയില്‍   ആഗസ്റ്റ് 13 മുതല്‍ 15 വരെ ഗജചികിത്സ എന്ന വിഷയത്തില്‍ പഠന, പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന് പത്രസമ്മേളനത്തില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, വെറ്ററിനറി ഡോക്ടര്‍മാരായ ഡോ.എന്‍.മോഹനന്‍, ഡോ.പി.ബി.ഗിരിദാസ്, ഡോ.പ്രദീപ്കുമാര്‍ എം.കെ.,  ഡോ.ഉഷാറാണി എന്നിവര്‍ അറിയിച്ചു. വെറ്ററിനറി ഡോക്ടര്‍മാര്‍ക്കായി ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന മൂന്ന് ദിവസം നീളുന്ന ഈ തുടര്‍വിദ്യാഭ്യാസ പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ …

ഗുരുവായൂരില്‍  വെറ്ററിനറി ഡോക്ടര്‍മാര്‍ക്കായി ഗജചികിത്സയില്‍ തുടര്‍പരിശീലന പരിപാടി Read More »

നഴ്‌സുമാരെ മര്‍ദിച്ചതില്‍ നടപടിയില്ല; തൃശൂരില്‍ പണിമുടക്കി

തൃശൂര്‍: കൈപ്പറമ്പ് നൈല്‍ ആശുപത്രിയിലെ നഴ്‌സുമാരെ പിരിച്ചുവിട്ടതിലും ഒത്തുതീര്‍പ്പ് ചര്‍ച്ചക്കിടെ നടന്ന മര്‍ദനത്തിലും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ജില്ലയിലെ സമ്പൂര്‍ണ പണിമിടുക്ക് ഇന്ന്.  ജില്ലയിലെ 29 സ്വകാര്യ ആശുപത്രികളിലെ 3500ഓളം വരുന്ന നഴ്‌സുമാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സര്‍ക്കാര്‍ ഭാഗത്തുനിന്നോ അധികൃതരുടെ ഭാഗത്തുനിന്നോ പ്രശ്‌നപരിഹാര നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണിതെന്ന് ജില്ല പ്രസിഡന്റ് ലിഫിന്‍ ജോണ്‍സനും സെക്രട്ടറി ലിജോ കുര്യനും അറിയിച്ചു. നടപടിയുണ്ടായില്ലെങ്കില്‍ സമരം സംസ്ഥാനമാകെ വ്യാപകമാക്കും.  ഇന്ന്‌ പണിമുടക്കുന്ന നഴ്‌സുമാര്‍ പടിഞ്ഞാറേ കോട്ടയില്‍നിന്ന് കലക്ടറേറ്റിലേക്ക് മാര്‍ച്ച് …

നഴ്‌സുമാരെ മര്‍ദിച്ചതില്‍ നടപടിയില്ല; തൃശൂരില്‍ പണിമുടക്കി Read More »

പാറമേക്കാവില്‍ ആനന്ദക്കാഴ്ചയായി ഗജപൂജയും ആനയൂട്ടും

തൃശൂര്‍:  പാറമേക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ഗജപൂജയും ആനയൂട്ടും, അഷ്ടദ്രവ്യമഹാഗണപതിഹോമവും നടത്തി.  ക്ഷേത്രം മേല്‍ശാന്തി കരകന്നൂര്‍ വടക്കേടത്ത് വാസുദേവന്‍ നമ്പൂതിരി കൊമ്പന്‍ പാറമേക്കാവ് കാശിനാഥന് ആദ്യ ഉരുള നല്‍കിയതോടെ ആനയൂട്ടിന് തുടക്കമായി. ഗജപൂജയ്ക്ക് തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികനായി. പാറമേക്കാവ് കാശിനാഥന്‍ തന്നെയാണ് ഗജപൂജയിലും പങ്കെടുത്തത്. വെളുപ്പിന് അഷ്ടദ്രവ്യമഹാഗണപതിഹോമവും നടന്നു. 11 ആനകളാണ് ആനയൂട്ടിനെത്തിയത്.തിരുവാണിക്കാവ് രാജഗോപാല്‍, തിരുവമ്പാടി അര്‍ജ്ജുനന്‍,  തിരുവമ്പാടി ലക്ഷ്മികുട്ടി, പാക്കത്ത് ശ്രീക്കുട്ടന്‍,, ശങ്കരംകുളങ്ങര ഉദയന്‍, ചെമ്പുക്കാവ് വിജയ്കണ്ണന്‍, പുത്തൂര്‍ ബാലകൃഷ്ണന്‍, ബ്രാഹ്‌മിണി …

പാറമേക്കാവില്‍ ആനന്ദക്കാഴ്ചയായി ഗജപൂജയും ആനയൂട്ടും Read More »

ദേവസ്വം ക്ഷേത്രങ്ങളില്‍ ചില്ലറ പൈസപോലും കാണിക്കയിടില്ലെന്ന് ശപഥമെടുക്കണമെന്ന് വിജി തമ്പി

തൃശൂര്‍: സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ദേവസ്വം വക ക്ഷേത്രങ്ങളില്‍ ചില്ലറ പൈസ പോലും ഇനി മുതല്‍ കാണിക്കയിടില്ലെന്ന് വിശ്വാസികള്‍ ശപഥമെടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പി. ശബരിമലയില്‍ അടക്കം ദര്‍ശനം നടത്താം. വഴിപാടുകള്‍ നടത്തുകയോ, കാണികയിടുകയോ ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഹൈന്ദവക്ഷേത്രങ്ങള്‍ക്കും, വിശ്വാസങ്ങള്‍ക്കുമെതിരെ സി.പി.എം നടത്തുന്ന കടന്നാക്രമണങ്ങളില്‍ പ്രതിഷേധിച്ച് ‘സി.പി.എമ്മും മതേതരസര്‍ക്കാരും ക്ഷേത്രം വിട്ടുപോകുക’ എന്ന മുദ്രാവാക്യവുമായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫീസിന് മുന്നില്‍ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നടത്തിയ ക്ഷേത്രരക്ഷാമാര്‍ച്ച് ഉദ്ഘാടനം ചെയ്്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഭഗവാന് എന്തിനാണ് …

ദേവസ്വം ക്ഷേത്രങ്ങളില്‍ ചില്ലറ പൈസപോലും കാണിക്കയിടില്ലെന്ന് ശപഥമെടുക്കണമെന്ന് വിജി തമ്പി Read More »

സാധനസാമഗ്രികളല്ലൊം കൈമാറാത്തതില്‍ പ്രതിഷേധവുമായി മുന്‍ലൈസന്‍സി,ബിനി ടൂറിസ്റ്റ് ഹോം അടച്ചുപൂട്ടി

തൃശൂര്‍; ലക്ഷങ്ങള്‍ വിലപിടിപ്പുള്ള സാധനസാമഗ്രികള്‍ കൈമാറാത്തതില്‍ പ്രതിഷേധവുമായി ബിനി ടൂറിസ്റ്റ് ഹോം മുന്‍ ലൈസന്‍സി ഓമന അശോകന്‍. കോര്‍പറേഷന്റെ അറിയിപ്പ് പ്രകാരം കഴിഞ്ഞ ദിവസമാണ് സാധനസാമഗ്രികള്‍ കൊണ്ടുപോകാന്‍ മുന്‍ ലൈസന്‍സി എത്തിയത്.  ടൂറിസ്റ്റ് ഹോമിന്റെ അകത്തും പുറത്തുമുള്ള സാധനസാമഗ്രികള്‍ കൊണ്ടുപോകാന്‍ ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്ന് മുന്‍ലൈസന്‍സി പറയുന്നു. എന്നാല്‍ കെട്ടിടപരിസരത്തുള്ള ജനറേറ്ററും, ട്രാന്‍സ്‌ഫോര്‍മറും മാത്രം കൊണ്ടുപോകാനാണ് അനുമതി നല്‍കിയത്. അറിയിപ്പില്‍ അവ്യക്തയുണ്ടെന്ന്് മുന്‍ലൈസന്‍സി ആരോപിച്ചു. അറിയിപ്പ് തിരുത്താതെ സാധനസാമഗ്രികള്‍ കൊണ്ടുപോകില്ലെന്ന് വ്യക്തമാക്കിയാണ് മുന്‍ലൈസന്‍സിയായ ഓമന അശോകന്‍ മടങ്ങിയത്.ബിനി ടൂറിസ്റ്റ് …

സാധനസാമഗ്രികളല്ലൊം കൈമാറാത്തതില്‍ പ്രതിഷേധവുമായി മുന്‍ലൈസന്‍സി,ബിനി ടൂറിസ്റ്റ് ഹോം അടച്ചുപൂട്ടി Read More »

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു; ദീര്‍ഘനാളായി കരള്‍രോഗ ബാധിതനായിരുന്ന

കൊച്ചി: ചിരിപ്പടങ്ങളുടെ സംവിധായകന്‍ ഇനി ഓര്‍മ. പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാത്രി ഒമ്പതോടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി കരള്‍രോഗ ബാധിതനായിരുന്ന അദ്ദേഹം ജൂലൈ 10 മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്ന് പതിറ്റാണ്ടോളം മലയാളികളെ ചിരിപ്പിച്ച സിനിമകളുടെ സംവിധായകനും രചയിതാവുമായിരുന്നു അദ്ദേഹം ഒരുഘട്ടത്തില്‍ നില മെച്ചപ്പെട്ടിരുന്നെങ്കിലും ന്യുമോണിയ ബാധിച്ചതും ഹൃദയാഘാതം സംഭവിച്ചതും നില വഷളാക്കി. ഇന്നലെ  വൈകുന്നേരം മൂന്നോടെ ഹൃദയാഘാതം സംഭവിച്ചതിന് ശേഷം എക്‌മോ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. നേരത്തെ ശ്വാസകോശ സംബന്ധമായ …

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു; ദീര്‍ഘനാളായി കരള്‍രോഗ ബാധിതനായിരുന്ന Read More »

മണിപ്പൂരിലെ കലാപം: മാനഭംഗത്തിന് സ്ത്രീകളും ആഹ്വാനം ചെയ്യുന്നുവെന്ന് അരുന്ധതി റോയ്

തൃശൂര്‍: സംസ്ഥാനങ്ങള്‍ വരെ വിഭജിക്കപ്പെടുന്ന സ്ഥിതിയിലേക്ക് കലാപങ്ങള്‍ മാറിയെന്ന് എഴുത്തുകാരി അരുന്ധതി റോയ്. തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ ഈ വര്‍ഷത്തെ നവമലയാളി സാംസ്‌കാരിക പുരസ്‌കാരം ഡോ.ജെ.ദേവികയില്‍ നിന്നും ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്.കലാപത്തിന്റെ ഭാഗമായി ആള്‍ക്കൂട്ടത്തെ സാക്ഷിയാക്കി സ്ത്രീയെ നഗ്നയാക്കി നടത്തുന്നു, കൂട്ടമാനഭംഗത്തിനിരയാക്കുന്നു. ഇരകളെ മാനഭംഗപ്പെടുത്താന്‍ പുരുഷന്‍മാരോട് ആവശ്യപ്പെടുന്നതും, മാനഭംഗത്തിന് നേതൃത്വം നല്‍കുന്നതും ചിലയിടങ്ങളില്‍ സ്ത്രീകള്‍ തന്നെയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.മണിപ്പൂരില്‍ സുരക്ഷാ ഉദ്യോഗസ്ഥരും, പോലീസും രണ്ട് തട്ടിലാണ്. പള്ളികള്‍ വരെ വിഭജിക്കപ്പെടുന്നു, കലാപത്തിനിടെ ഒരു പ്രത്യേക …

മണിപ്പൂരിലെ കലാപം: മാനഭംഗത്തിന് സ്ത്രീകളും ആഹ്വാനം ചെയ്യുന്നുവെന്ന് അരുന്ധതി റോയ് Read More »

അഷ്ടവൈദ്യന്‍ ഇ.ടി നാരായണന്‍ മൂസ്സ് ആയുര്‍വേദത്തിന് നല്‍കിയ സംഭാവന മഹത്തരമെന്ന് കേന്ദ്രആയുഷ് മന്ത്രി  സര്‍ബാനന്ദ സോനോവാള്‍

തൃശൂര്‍: പത്മഭൂഷണ്‍ അഷ്ടവൈദ്യന്‍ ഇ.ടി. നാരായണന്‍ മൂസ്സ് ആയുര്‍വേദത്തിന് മഹത്തരമായ സംഭാവനകള്‍ നല്‍കിയ ദീര്‍ഘദര്‍ശി ആയിരുന്നുവെന്നും, അദ്ദേഹം രൂപം നല്‍കിയ സ്ഥാപനങ്ങള്‍ അതിന് ഉദാഹരണമാണെന്നും കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍.ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി ക്ഷേത്രമൈതാനത്ത് വൈദ്യരത്‌നം ചെയര്‍മാനായിരുന്ന അഷ്ടവൈദ്യന്‍ ഇ.ടി.നാരായണന്‍ മൂസ്സിന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച  മെന്റേഴ്‌സ് ഡേ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ആയുഷ് സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പ്രത്യേക ശ്രദ്ധയാണ് കേന്ദ്രം ചെലുത്തുന്നതെന്നും, ദേശീയ ആയുഷ് പദ്ധതിയ്ക്കായി  2014-ല്‍ 78 …

അഷ്ടവൈദ്യന്‍ ഇ.ടി നാരായണന്‍ മൂസ്സ് ആയുര്‍വേദത്തിന് നല്‍കിയ സംഭാവന മഹത്തരമെന്ന് കേന്ദ്രആയുഷ് മന്ത്രി  സര്‍ബാനന്ദ സോനോവാള്‍ Read More »