കലശദിനത്തില്‍ വടക്കുന്നാഥന് നാദനൈവേദ്യമായി പെരുവനത്തിന്റെ പഞ്ചാരി
തൃശൂര്‍: കലശദിനത്തില്‍ വടക്കുന്നാഥന്റെ സവിധത്തില്‍ ഇതാദ്യമായി അരങ്ങേറിയ പഞ്ചാരിമേളം മേളാസ്വാദകരുടെ മനം നിറച്ചു. മേളകുലപതി പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ നൂറ്റിയന്‍പതോളം വാദ്യകലാകാരന്‍മാരാണ് രണ്ട് മണിക്കൂറില്‍ വടക്കുന്നാഥന്റെ പടിഞ്ഞാറേ ഗോപുരകവാടത്തില്‍ നാദഗോപുരം തീര്‍ത്തത്. കഴിഞ്ഞ 24 വര്‍ഷമായി തൃശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറ മേളത്തിന് പ്രമാണം വഹിച്ച പെരുവനം കുട്ടന്‍മാരാര്‍ ഇലഞ്ഞിമരം സാക്ഷിയായാണ് പഞ്ചാരി കൊട്ടിയത്. ഇത്തവണ 25-ാം വര്‍ഷം പെരുവനം കുട്ടന്‍മാരാര്‍ക്ക് പകരം കിഴക്കൂട്ട് അനിയന്‍മാരാര്‍ക്കാണ് ഇലഞ്ഞിത്തറമേളത്തിന്റെ പ്രമാണം.കലശദിനത്തിന്റെ ഭാഗമായി വടക്കുന്നാഥക്ഷേത്രത്തില്‍ രാവിലെ മുതല്‍ പ്രത്യേക പൂജകള്‍ നടന്നു. …
കലശദിനത്തില്‍ വടക്കുന്നാഥന് നാദനൈവേദ്യമായി പെരുവനത്തിന്റെ പഞ്ചാരി Read More »