ത്രിവര്‍ണത്തില്‍ ആറാടി പൂരനഗരം
തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നഗരത്തില്‍ നടന്ന ശക്തിപ്രകടനത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ശക്തന്‍ സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് പ്രകടനം തുടങ്ങിയത് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ ബി വി ശ്രീനിവാസും, സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും പ്രകടനത്തിന് നേതൃത്വം നല്‍കി. തേക്കിന്‍കാട് മൈതാനത്തിലായിരുന്നു പൊതുസമ്മേളനം. സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് കെ, സുധാകരന്‍ എം,പി ഉദ്ഘാടനം ചെയ്തു.
കൊള്ളക്കാരുടെ താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് കെ സുധാകരന്‍ ആരോപിച്ചു.. ഇവിടെ കേരളത്തില്‍ നിയമസംവിധാനമുള്ളതിന്റെ യാതൊരു ലക്ഷണവുമില്ല. ലഹരി ഉപയോഗവും കച്ചവടവും സംസ്ഥാനത്ത് വ്യാപകമാണ്. ഒരു ഭാഗത്ത് നാട് കുത്തഴിഞ്ഞു മുന്നോട്ട് പോകുമ്പോള്‍ മറുഭാഗത്ത് പിണറായി വിജയന്‍ അഴിമതി നടത്തുകയാണ്. ക്യാമറ അഴിമതിക്കെതിരെ ജൂണ്‍ അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് സംസ്ഥാനത്തെ മുഴുവന്‍ ക്യാമറകളും മറച്ചു സമരം നടത്തും. പ്രതിപക്ഷം ഗുരുതമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും പിണറായി വിജയന്‍ ഒരക്ഷരം മിണ്ടുന്നില്ല. അന്വേഷണം നടത്തുവാനുള്ള ആര്‍ജവം കാട്ടണം. പ്രതിപക്ഷം തെളിവുകള്‍ കൊണ്ടുവന്നിട്ടും സര്‍ക്കാര്‍ മൗനത്തില്‍ ആണ്. സി.പി.എമ്മും ബ.ിജെ.പിയും തമ്മില്‍ ചങ്ങാത്തമാണ്. ഇന്ത്യന്‍ പ്രസിഡന്റ് ഉദ്ഘാടനം ചെയ്യേണ്ട പാര്‍ലമെന്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയുന്നത് അനുചിതമാണോ എന്ന് പരിശോധിക്കണം. ഇതൊരു മാറ്റത്തിന്റെ കാലഘട്ടം ആണ്. രാജ്യം അപകടകരമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോകുകയാണ്. എല്ലാ വിഭാഗം ജനതയെയും ഒന്നായി നയിച്ച കോണ്‍ഗ്രസ് ആണ് ഈ രാജ്യത്തിന്റെ ആത്മാവ്. അത് വ്യക്തമാക്കിയാണ് കര്‍ണാടക തിരഞ്ഞെടുപ്പ് കടന്നുപോയത്. കോണ്‍ഗ്രസ് ഉണ്ടാക്കിയ പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുന്ന പ്രധാനമന്ത്രി രാജ്യത്തിന് ബാധ്യതയാണ്. മോദിയെ ഒരു മതേതര രാജ്യത്തിന്റെ പ്രധാന മന്ത്രിയായി കാണുവാന്‍ കഴിയില്ല. രാഷ്ട്രീയ ശത്രുതയില്‍ രാജീവ് ഗാന്ധിയെ ഹോമിക്കാന്‍ അവസരം ഒരുക്കിയത് ബിജെപി ആണ്. അഴിമതിയും ഏകാധിപത്യവും കൈമുതലാക്കിയ ഈ സര്‍ക്കാരിനെ ജനങ്ങള്‍ ഒറ്റക്കെട്ടായി പരാജയപ്പെടുത്തും. അതിന് കോണ്‍ഗ്രസ് കൂടുതല്‍ കരുത്തോടെ മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍, എംപിമാരായ ബെന്നി ബഹനാന്‍, ടി എന്‍ പ്രതാപന്‍, കൊടിക്കുന്നില്‍ സുരേഷ്, രമ്യാ ഹരിദാസ്, ജെബി മേത്തര്‍, എംഎല്‍എമാരായ പി സി വിഷ്ണുനാഥ്, അന്‍വര്‍ സാദത്ത്, സനീഷ് കുമാര്‍ ജോസഫ്, മാത്യു കുഴല്‍നാടന്‍, റോജി എം ജോണ്‍, ഡ.ിസി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍, പ്രശസ്ത സിനിമാതാരം രമേശ് പിഷാരടി, യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതാക്കളായ ശ്രാവണ്‍ റാവു, വൈശാഖ് നാരായണസ്വാമി, പുഷ്പലത, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ ജില്ലകളിലെ പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. പ്രതിനിധി സമ്മേളനം നാളെ നടക്കും. മറ്റേന്നാള്‍ സാംസ്‌കാരിക സമ്മേളനത്തോടെ സംസ്ഥാന സമ്മേളനം സമാപിക്കും.
ReplyForward |