Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

malayalam

‘ഒളിച്ചോടില്ല, എല്ലാ ചോദ്യങ്ങൾക്കും മറുപടിയുണ്ട് ‘

കൊച്ചി: തനിക്ക് പറയാനുള്ളതെല്ലാം മാധ്യമങ്ങളോട് വൈകാതെ തുറന്ന് പറയുമെന്നും ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്നും  സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ്. കൊച്ചിയില്‍ ഇന്ന് ഭര്‍ത്താവിനൊപ്പം അഭിഭാഷകനുമായി ചര്‍ച്ചയ്ക്ക് എത്തിയതായിരുന്നു സ്വപ്ന.മാനസികമായി തയ്യാറെടുപ്പിലാണ് എന്നും അമ്മയുമായി തിരുവനന്തപുരത്ത് വച്ച് മാധ്യമങ്ങളെ കാണുമെന്നും അന്ന് എല്ലാ ചോദ്യത്തിനും ഉത്തരം ഉണ്ടാകുമെന്നും സ്വപ്ന ഇന്ന് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇപ്പോള്‍ താന്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് നിയമ കാര്യങ്ങളില്‍ ആണെന്നും അവര്‍ പറഞ്ഞു. തിങ്കളാഴ്ച കൊച്ചിയിലെത്തിയ സ്വപ്നയും ഭര്‍ത്താവും ഏറെനേരം അഭിഭാഷകനുമായി നിയമ …

‘ഒളിച്ചോടില്ല, എല്ലാ ചോദ്യങ്ങൾക്കും മറുപടിയുണ്ട് ‘ Read More »

കോഴിക്കോട് ശാരദ അരങ്ങൊഴിഞ്ഞു

കൊച്ചി: വെള്ളിത്തിരയിലും നാടകങ്ങളിലും ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അഭിനയിച്ച  നടി കോഴിക്കോട് ശാരദ, 75, ഓർമ്മയായി.  ശ്വാസ തടസ്സം  അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് ഹൃദയാഘാതത്തെ തുടര്‍നായിരുന്നു മരണം. അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ശാരദ അവതരിപ്പിച്ചു.  ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് ഉൾപ്പെടെ എഴുപത്തിയഞ്ചിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.  നാടക അരങ്ങിൽ നിന്ന് സിനിമയിലെത്തി തന്റെ സ്വാഭാവിക അഭിനയത്തിലൂടെ ശാരദ പ്രേക്ഷക …

കോഴിക്കോട് ശാരദ അരങ്ങൊഴിഞ്ഞു Read More »

പ്രതിഷേധമിരമ്പി സ്വരാജ് റൗണ്ടിൽ കോൺഗ്രസിൻറെ ചക്രസ്തംഭനം

തൃശൂർ: പെട്രോളിയം ഉത്പന്നങ്ങളുടെ താങ്ങാനാവാത്ത വിലയിൽ ജീവിതം പൊറുതി മുട്ടിയവരെ പിണറായി സർക്കാർ കൊള്ളയടിക്കുകയാണെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. വി.ടി. ബൽറാം പറഞ്ഞു. ഉത്സവപറമ്പിൽ പോക്കറ്റടിക്കപെട്ടവൻ പരാതി പറയാൻ ചെന്നപ്പോൾ കൈയ്യിലെ മോതിരം ഊരിവാങ്ങിയ അന്വേഷണ ഉദ്യോഗസ്ഥരെപോലെയാണ് പിണറായി സർക്കാർ. കേന്ദ്രം വിലകുറച്ചിട്ടും ആനുപാതികമായി പെട്രോളിയം ഉത്പന്നങ്ങളുടെ മൂല്യ വർധിത നികുതി പിണറായി സർക്കാർ കുറക്കാത്തത് ജനങ്ങളെ വെല്ലുവിളിക്കുകയാണ്. തങ്ങൾക്ക് നികുതി കുറക്കാം എന്നിരിക്കെ അത് ചെയ്യാതെ കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്നതിൽ എന്ത് ആത്മാർത്ഥതയാണുള്ളത്. കൊള്ളയടിക്കുന്ന …

പ്രതിഷേധമിരമ്പി സ്വരാജ് റൗണ്ടിൽ കോൺഗ്രസിൻറെ ചക്രസ്തംഭനം Read More »

ഭോപ്പാലിൽ ആശുപത്രിയിൽ തീപിടുത്തം; മൂന്ന് കുട്ടികൾ മരണപ്പെട്ടു

കൊച്ചി: മധ്യപ്രദേശിലെ ഭോപ്പാലില്‍ കമല നെഹ്‌റു ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡില്‍ ഇന്നലെ രാത്രി ഉണ്ടായ തീപിടുത്തത്തില്‍ മൂന്ന്കുട്ടികള്‍ വെന്തുമരിച്ചു. ആശുപത്രിയിലെ മൂന്നാം നിലയിലുള്ള കുട്ടികള്‍ക്കുള്ള ഐസിയുവിലാണ് തീപിടുത്തം തുടങ്ങിയത്. രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. നാല്പതോളം കുട്ടികള്‍ ഐസിയുവില്‍ ഉണ്ടായിരുന്നു. Photo Credit: Koo

സർക്കാർ ‘അറിയാതെ’; മരംമുറി ഉത്തരവ് മരവിപ്പിച്ചു

കൊച്ചി: ഉദ്യോഗസ്ഥതലത്തില്‍ വീഴ്ചയെന്ന് വ്യക്തമായതോടെ മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് മരവിപ്പിച്ചു. വനംമന്ത്രി എ.കെ.ശശീന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ വെട്ടാനാണ് കേരളം അനുമതി നല്‍കിയതെന്നാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ബെന്നിച്ചന്‍ തോമസിന്റേതാണ് വിവാദ ഉത്തരവ്. മരംമുറി ഉത്തരവിനെതിരേ പ്രതിപക്ഷം ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ അറിയാതെ ഇത്രെയും ഗൗരവമേറിയ വിഷയത്തില്‍ മരംമുറിക്കാന്‍ ഉദ്യോഗസ്ഥര്‍ മാത്രം തീരുമാനമെടുക്കാന്‍ …

സർക്കാർ ‘അറിയാതെ’; മരംമുറി ഉത്തരവ് മരവിപ്പിച്ചു Read More »

കാർഷിക സർവകലാശാല ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ചു

തൃശൂര്‍: മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ഹോസ്റ്റലില്‍ ബി.എസ്. സി. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയെ ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് തൂങ്ങിമരിച്ചു. കൊഴിഞ്ഞാമ്പാറ സ്വദേശിയായ മഹേഷ്, 20, ആണ് മരിച്ചത്.രണ്ടരയോടെ മഹേഷിനെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു എന്ന് മണ്ണുത്തി പോലീസ് പറഞ്ഞു. റാഗിംഗ് മൂലമുള്ള പീഡനമാണ് മരണകാരണമെന്ന് ആരോപിച്ച് എസ്എഫ്‌ഐ ജില്ലാ നേതൃത്വം രംഗത്തെത്തി.എന്നാല്‍ റാഗിംഗ് സംബന്ധമായ പരാതി ലഭിച്ചിട്ടുണ്ട് എങ്കിലും ആത്മഹത്യാകുറിപ്പില്‍ മറ്റൊരു കാരണമാണ് മഹേഷ് എഴുതിയിട്ടുള്ളത് എന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ …

കാർഷിക സർവകലാശാല ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ചു Read More »

വെളിപ്പെടുത്തല്‍ പിന്നീടെന്ന് സ്വപ്നയുടെ അമ്മ

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഇന്ന് രാവിലെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങി. സ്വപ്ന സുരേഷിനെ പ്രതികരണത്തിനായി മാധ്യമസംഘം ജയിലിന് പുറത്ത് കാത്തുനിന്നെങ്കിലും സ്വപ്ന പ്രതികരിച്ചില്ല.സ്വപ്നയെ നെയ്യാറ്റിന്‍കരയിലെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുവാന്‍ ജയിലിലെത്തിയ അമ്മ പ്രഭാ സുരേഷ് കൂടുതല്‍ കാര്യങ്ങള്‍ മാധ്യമങ്ങളോട് പിന്നീട് സംസാരിക്കാമെന്ന് പ്രതികരിച്ചു. ഒരു വര്‍ഷവും രണ്ടു മാസത്തിനു ശേഷമാണ് സ്വപ്ന സുരേഷ് ജയില്‍മോചിതയാകുന്നത്.യുഎഇ കോണ്‍സുലേറ്റില്‍ ഉദ്യോഗസ്ഥനായിരുന്ന പി.എസ് സരിത്തും സന്ദീപ് നായരും സ്വര്‍ണ്ണക്കടത്ത് കേസില്‍ കൂട്ടുപ്രതികളാണ്. സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും …

വെളിപ്പെടുത്തല്‍ പിന്നീടെന്ന് സ്വപ്നയുടെ അമ്മ Read More »

തിയേറ്ററുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍? മരയ്ക്കാര്‍ അടക്കം മോഹന്‍ലാലിന്റെ അഞ്ച് ചിത്രങ്ങള്‍ ഒടിടിയിലേക്ക് 

തൃശൂര്‍: സംസ്ഥാനത്തെ തിയേറ്ററുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ഒടിടി റിലീസിംഗ് പ്രഖ്യാപിച്ചതോടെയാണിത്. മോഹന്‍ലാലിന്റെ അഞ്ച് ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. മരക്കാറിനു പുറമേ ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍, എലോണ്‍ എന്നിവയും പേരിടാത്ത മറ്റൊരു ചിത്രവുമാണ് ഒടിടിയില്‍ റിലീസ് ചെയ്യുക. മരക്കാര്‍ ഒടിടിയില്‍ തന്നെയെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെയാണ് മോഹന്‍ലാലിന്റെ നാല് സിനിമ കൂടി ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചത്. മരക്കാര്‍ സിനിമയുടെ ഭാഗമായവരെല്ലാം …

തിയേറ്ററുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍? മരയ്ക്കാര്‍ അടക്കം മോഹന്‍ലാലിന്റെ അഞ്ച് ചിത്രങ്ങള്‍ ഒടിടിയിലേക്ക്  Read More »

കെഎസ്ആർടിസി പണിമുടക്കിൽ നട്ടംതിരിഞ്ഞ് പൊതുജനം

തൃശൂര്‍:ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാടെ പണിമുടക്ക് പൂര്‍ണം. പണിമുടക്കിനെ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. പണിമുടക്കില്‍ കേരളത്തില്‍ മുഴുവനും ഹ്രസ്വ-ദീര്‍ഘദൂര സര്‍വീസുകളും മുടങ്ങി. പല കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ക്ക് മുന്‍പിലും ആദ്യം തടിച്ചുകൂടിയ യാത്രക്കാര്‍ പണിമുടക്ക് പൂര്‍ണ്ണമാണെന്ന് അറിഞ്ഞ ശേഷം മറ്റ് യാത്ര മാര്‍ഗങ്ങള്‍ തേടി. തിരുവനന്തപുരത്ത് പോലീസ് യാത്രക്കാര്‍ക്കായി ബദല്‍ സംവിധാനമൊരുക്കിയത് ആശ്വാസമായി.ആശുപത്രി, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക സംവിധാനം ഒരുക്കി. ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷനും പണിമുടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമരം പൂര്‍ണ്ണമാണ്. ഒന്‍പത് വര്‍ഷമായി …

കെഎസ്ആർടിസി പണിമുടക്കിൽ നട്ടംതിരിഞ്ഞ് പൊതുജനം Read More »

കാശ്മീരിൽ നിയന്ത്രണ രേഖക്ക് സമീപം സൈനികരോടൊപ്പം മോദിയുടെ ദീപാവലി ആഘോഷം

കൊച്ചി: ഏതൊരു വ്യക്തിയും ദീപാവലി കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നു എന്നും അതുകൊണ്ടുതന്നെയാണ് എല്ലാ വര്‍ഷവും സൈന്യത്തോടൊപ്പം ദീപാവലി ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മോദി. കാശ്മീരിലെ നൗഷേര സെക്ടറില്‍രേഖക്ക് സമീപംസൈനികരോടൊപ്പം വ്യാഴാഴ്ച ദീപാവലി ആഘോഷിക്കാന്‍ എത്തിയ പ്രധാനമന്ത്രി പറഞ്ഞു. 2016ല്‍ അതിര്‍ത്തി കടന്ന് പാക്ക് അധിനിവേശ കാശ്മീരിലെ ഭീകരരുടെ പരിശീലന ക്യാമ്പുകള്‍ ആക്രമിച്ച സര്‍ജിക്കല്‍ സ്‌ട്രൈക്ക് സമയത്ത് നൗഷേര ബ്രിഗേഡ് വലിയ പങ്കു വഹിച്ചു എന്ന് അദ്ദേഹം പറഞ്ഞു. രാത്രി ആക്രമണം കഴിഞ്ഞു സര്‍ജിക്കല്‍ സ്‌ട്രൈയ്ക്കില്‍ പങ്കെടുത്ത സൈനികര്‍ …

കാശ്മീരിൽ നിയന്ത്രണ രേഖക്ക് സമീപം സൈനികരോടൊപ്പം മോദിയുടെ ദീപാവലി ആഘോഷം Read More »

നടന്‍ ജോജു ഒത്തുതീര്‍പ്പിന് വഴങ്ങി

കൊച്ചി: കോണ്‍ഗ്രസ് നേതാക്കളും നടന്‍ ജോജുവും തമ്മിലുള്ള തര്‍ക്കം തീരുന്നു. കേസുകള്‍ ഒത്തുതീര്‍പ്പിലേക്ക്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും ഹൈബി ഈഡന്‍ എം.പിയുടെയും നേതൃത്വത്തിലാണ് സമവായ ചര്‍ച്ചകള്‍ നടക്കുന്നത്. ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നതായി ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും സ്ഥിരീകരിച്ചു. ഇരു വിഭാഗവും തെറ്റുകള്‍ സമ്മതിച്ചു. കേസുകള്‍ പിന്‍വലിക്കുന്നത് പരസ്പരം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പ്രശ്നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്നും ഷിയാസ് പറഞ്ഞു. തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോണ്‍ഗ്രസിന്റെ സമരത്തില്‍ …

നടന്‍ ജോജു ഒത്തുതീര്‍പ്പിന് വഴങ്ങി Read More »

സംസ്ഥാന സർക്കാർ ഇന്ധന വില കുറയ്ക്കില്ല; പ്രക്ഷോഭത്തിന് ഒരുങ്ങി കോൺഗ്രസ്സും ബിജെപിയും

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ വെട്ടിക്കുറച്ച മാതൃകയില്‍ കേരള സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കണമെന്ന് കോണ്‍ഗ്രസും, ബി.ജെ.പിയും ആവശ്യപ്പെട്ടു. ഇന്ധന നികുതി കേരളത്തിലും കുറച്ചില്ലെങ്കില്‍ കോണ്‍ഗ്രസും, ബി.ജെ.പിയും പ്രക്ഷോഭം തുടങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. കേരളത്തില്‍ നികുതി ഭീകരതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. നികുതിയായി ലഭിക്കുന്ന അധികവരുമാനം കേരളം സബ്സിഡിയായി നല്‍കണം. ഉടന്‍ ഇന്ധന നികുതി കുറയ്ക്കാന്‍ കേരളവും തയ്യാറാകണം. നികുതി കുറച്ച കേന്ദ്രത്തിന്റെ തീരുമാനം ആശ്വാസകരമെന്നും സതീശന്‍ പറഞ്ഞു. എക്സൈസ് തീരുവ …

സംസ്ഥാന സർക്കാർ ഇന്ധന വില കുറയ്ക്കില്ല; പ്രക്ഷോഭത്തിന് ഒരുങ്ങി കോൺഗ്രസ്സും ബിജെപിയും Read More »

ഒടുവിൽ ഇന്ധന വില കുറച്ച് കേന്ദ്രം; വാറ്റ് കുറയ്ക്കുന്നതിൽ സംസ്ഥാന തീരുമാനം ഇന്നറിയാം

. കൊച്ചി: കേന്ദ്രം എക്സൈസ് തീരുവ വെട്ടിക്കുറച്ചതിനാൽ ആനുപാതികമായ സംസ്ഥാന തീരുവ കുറയുന്നതോടെ 12 രൂപയോളം ഡീസലിനും ആറര രൂപയോളം പെട്രോളിനും സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ വില കുറയും. കൂടുതൽ ആശ്വാസകരമായ വാർത്ത ഉണ്ടാകും എന്നാണ് ധനമന്ത്രി കെ. എൻ. ബാലഗോപാൽ തീരുവ കുറച്ചുള്ള കേന്ദ്ര സർക്കാരിൻറെ ഉത്തരവിനു ശേഷം  പ്രതികരിച്ചത്. Photo Credit: Twitter

കോവാക്‌സിന്‍ എടുത്തവര്‍ക്ക് ദീപാവലിത്തലേന്ന് സന്തോഷ വാര്‍ത്ത

കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമായി കൊച്ചി: ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്സിനായ കോവാക്സിന് അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യസംഘടന അംഗീകാരം നല്‍കി. കോവാക്സിന്‍ എടുത്ത് വിദേശത്ത് പോകാനിരുന്ന വിദ്യാര്‍ത്ഥികള്‍ക്കും, ജോലിക്കാര്‍ക്കും ഇതൊരു ആശ്വസവാര്‍ത്തയായി. കോവിഡ് വൈറസിനെതിരേ 77.8 ശതമാനം പ്രതിരോധശേഷി കോവാക്സിനുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പുതിയ കോവിഡ് വൈറസ് വകഭേദമായ ഡെല്‍റ്റ വൈറസിനെതിരെ 65.2 ശതമാനം പ്രതിരോധശക്തി കോവാക്സിനുണ്ടെന്നും കണ്ടെത്തി. Photo Credit: You Tube

കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍:തിയേറ്ററുകളില്‍ വാക്‌സിന്‍ ഒരു ഡോസ് എടുത്തവര്‍ക്കും പ്രവേശനം

കൊച്ചി:  കൊവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഒരു ഡോസ് വാക്സീനെടുത്തവര്‍ക്കും തീയേറ്ററുകളില്‍ പ്രവേശിക്കാം. വിവാഹചടങ്ങുകളിലും മരണചടങ്ങുകളിലും കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാനും അനുമതിയായി. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗമാണ് നിലവിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അുവദിക്കാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ അവസാനം തീയേറ്ററുകള്‍ തുറന്നെങ്കിലും രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമാക്കിയതോടെ തിയേറ്ററുകളില്‍ തിരക്ക് കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ഡോസ് വാക്സീന്‍ എടുത്തവര്‍ക്കും തീയേറ്ററുകളില്‍ പ്രവേശനം നല്‍കാന്‍ തീരുമാനമായത്. വിവാഹങ്ങളില്‍ നൂറ് മുതല്‍ ഇരുന്നൂറ് പേര്‍ക്ക് …

കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍:തിയേറ്ററുകളില്‍ വാക്‌സിന്‍ ഒരു ഡോസ് എടുത്തവര്‍ക്കും പ്രവേശനം Read More »

ആരോപണം വ്യാജം, രേഖ വ്യാജമല്ല! പ്രിൻസിപ്പല്‍നെതിരെയുള്ള ജോലി വിലക്ക് റദ്ദ് ചെയ്ത് പൊതു വിദ്യാഭ്യാസ വകുപ്പ്

 കൊച്ചി: കൊവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഒരു ഡോസ് വാക്സീനെടുത്തവര്‍ക്കും തീയേറ്ററുകളില്‍ പ്രവേശിക്കാം. വിവാഹചടങ്ങുകളിലും മരണചടങ്ങുകളിലും കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാനും അനുമതിയായി. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗമാണ് നിലവിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അുവദിക്കാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ അവസാനം തീയേറ്ററുകള്‍ തുറന്നെങ്കിലും രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമാക്കിയതോടെ തിയേറ്ററുകളില്‍ തിരക്ക് കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ഡോസ് വാക്സീന്‍ എടുത്തവര്‍ക്കും തീയേറ്ററുകളില്‍ പ്രവേശനം നല്‍കാന്‍ തീരുമാനമായത്. വിവാഹങ്ങളില്‍ നൂറ് മുതല്‍ ഇരുന്നൂറ് പേര്‍ക്ക് വരെ …

ആരോപണം വ്യാജം, രേഖ വ്യാജമല്ല! പ്രിൻസിപ്പല്‍നെതിരെയുള്ള ജോലി വിലക്ക് റദ്ദ് ചെയ്ത് പൊതു വിദ്യാഭ്യാസ വകുപ്പ് Read More »

മണ്ണെണ്ണക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ധന

കൊച്ചി: മണ്ണെണ്ണയ്ക്കും തീവില. ഒറ്റയടിക്ക് എട്ട് രൂപയാണ് ഒരു ലിറ്ററിന് കൂട്ടിയത്. ഇതോടെ ഒരു ലിറ്ററിന് 47 രൂപയായിരുന്നത് 55 രൂപയായി വര്‍ധിച്ചു. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും കൂട്ടി. ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.എല്ലാ വിഭാഗക്കാര്‍ക്കും പുതിയ വിലയാണ് നല്‍കേണ്ടി വരുക. 45 രൂപയാണ് മണ്ണെണ്ണയുടെ അടിസ്ഥാന വില. ഇതിനൊപ്പം ഡീലര്‍ കമ്മീഷന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ നിരക്ക്, കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ ജിഎസ്ടി നികുതി രണ്ടരശതമാനം വീതം ഇതെല്ലാം അടങ്ങുന്ന ഹോള്‍സെയില്‍ നിരക്കാണ് …

മണ്ണെണ്ണക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ധന Read More »

നോണ്‍ ഹലാല്‍ ഹോട്ടല്‍ ഉടമ തുഷാരയും ഭര്‍ത്താവും അറസ്റ്റില്‍

കൊച്ചി: നോ ഹലാല്‍ ഹോട്ടല്‍ ഉടമ  തുഷാര കല്ലയിലിനേയും ഭര്‍ത്താവ് അജിത്തിനേയും ഇവരുടെ കൂട്ടാളിയായ അപ്പുവിനേയും വധശ്രമക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കാക്കനാട്ടെ ഡെയിന്‍ റെസ്റ്റൊ കഫേ ഉടമകളായ ബിനോജ്, നകുല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ആളുകളെ തെറ്റിദ്ധരിപ്പിച്ച് വര്‍ഗീയ പ്രചാരണം നടത്തിയതിന് മറ്റൊരു കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തു. നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിനും തങ്ങളുടെ ഹോട്ടലില്‍ പന്നിയിറച്ചി വിളമ്പിയതിലും പ്രകോപിതരായ ഒരു വിഭാഗമാളുകള്‍ തങ്ങളെ ആക്രമിച്ചെന്നും ഇപ്പോള്‍ പരിക്കേറ്റ് ആശുപത്രിയിലാണെന്നും …

നോണ്‍ ഹലാല്‍ ഹോട്ടല്‍ ഉടമ തുഷാരയും ഭര്‍ത്താവും അറസ്റ്റില്‍ Read More »

എൻ ഐ എ കേസിലും ജാമ്യം; സ്വപ്ന ഉടൻ ജയിൽമോചിതയാകും

കൊച്ചി:  സ്വര്‍ണക്കടത്ത് കേസിലും, ഡോളര്‍ കടത്ത് കേസില്‍ മുഖ്യപ്രതികളിലൊരാളുമായ  സ്വപ്ന സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സ്വപ്നയുടെ സുഹൃത്തും സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ മാപ്പുസാക്ഷിയുമായ സന്ദീപ് നായര്‍ക്ക് കഴിഞ്ഞ ആഴ്ച ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. സ്വര്‍ണക്കടത്ത് കേസിലും സ്വപ്ന ഉള്‍പ്പെട്ട ഡോളര്‍ കടത്ത് കേസിലും പ്രതിയായിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കരനും മുന്‍പ് കോടതി ജാമ്യം അനുവദിച്ചിരുന്നു. രാജ്യദ്രോഹ കുറ്റത്തിന് കാതലായ തെളിവുകള്‍ സ്വപ്നക്കെതിരെ എന്‍ഐഎയ്ക്ക് ഹാജരാകാന്‍ സാധിച്ചിട്ടില്ലെന്ന് ഹൈക്കോടതി മുന്‍പേ നിരീക്ഷിച്ചിരുന്നു. …

എൻ ഐ എ കേസിലും ജാമ്യം; സ്വപ്ന ഉടൻ ജയിൽമോചിതയാകും Read More »

‘നോർകോട്ടിക്’ ജിഹാദ് പ്രസംഗം: പാലാ ബിഷപ്പിനെതിരെ കേസ് 

കോട്ടയം: പാല ബിഷപ്പ് മാര്‍ ജോസഫ് കലറങ്ങാട്ടിന്റെ വിവാദ ‘നാര്‍ക്കോട്ടിക്ക്’ ജിഹാദ് പരാമര്‍ശത്തിനെതിരെ  കുറുവിലങ്ങാട് പോലീസ് കേസെടുത്തു. വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ സെപ്തംബര്‍ 24നാണ് ഓള്‍ ഇന്ത്യാ ഇമാം കൗണ്‍സിലിന്റെ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ അസീസ് മൗലവി കുറവിലങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. എന്നാല്‍ പോലീസ് ഇക്കാര്യത്തില്‍ കാര്യമായി നടപടിയെടുത്തിരുന്നില്ല. തുടര്‍ന്ന് കൗണ്‍സില്‍ പാലാ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച ശേഷമായിരുന്നു വിഷയത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് വേണ്ടി പാലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. Photo Credit: Face …

‘നോർകോട്ടിക്’ ജിഹാദ് പ്രസംഗം: പാലാ ബിഷപ്പിനെതിരെ കേസ്  Read More »